PSG ഇന്ന് കരുത്തർക്കെതിരെ,സാധ്യത ഇലവൻ ഇതാ

ഫ്രഞ്ച് ലീഗിൽ ഇന്ന് നടക്കുന്ന എട്ടാമത്തെ മത്സരത്തിൽ നിലവിലെ കിരീട ജേതാക്കളായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. കരുത്തരായ ലിയോണാണ് ഇന്ന് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി 12:15നാണ് ഈ മത്സരം നടക്കുക.എവേ മത്സരമാണ് ഇന്ന് പിഎസ്ജി കളിക്കുക.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. അറ്റാക്കിങ് നിരയിലെ സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയും ഒരുമിച്ച് ഗോൾ നേടിയത് ആരാധകർക്ക് സന്തോഷം ഉണ്ടാക്കിയ കാര്യമാണ്.ലിയോണിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കഴിഞ്ഞ മത്സരത്തിൽ അവർ മൊണാക്കോയോട് പരാജയപ്പെട്ടിട്ടുണ്ട്.അതിന് മുമ്പ് കളിച്ച മത്സരത്തിലും അവർക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.

ഈ സീസണിൽ മികച്ച പ്രകടനമാണ് പിഎസ്ജി പുറത്തെടുക്കുന്നത്. 7 മത്സരങ്ങളിൽ ആറും വിജയിച്ച പിഎസ്ജി 19 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ലിയോൺ അഞ്ചാം സ്ഥാനത്താണ്.പിഎസ്ജിയുടെ പരീക്ഷണത്തെ അതിജീവിക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് ലിയോണിന്റെ മുമ്പിലുള്ളത്.

ഇന്നത്തെ മത്സരത്തിൽ മെസ്സിയും നെയ്മറും എംബപ്പേയും ഇറങ്ങും എന്നുള്ള സൂചനകൾ ഇന്നലത്തെ പ്രസ്സ് കോൺഫറൻസിൽ പിഎസ്ജി കോച്ച് നൽകിയിരുന്നു.3 താരങ്ങളും ഈ പ്രധാനപ്പെട്ട മത്സരം കളിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്. അതേസമയം സാധ്യത ഇലവനിൽ ഇപ്പോൾ വീറ്റിഞ്ഞക്ക് സ്ഥാനമില്ല. മറിച്ച് റൂയിസാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.പിഎസ്ജിയുടെ പോസിബിൾ ലൈൻ അപ്പ് ഇതാ.

Donnarumma; Ramos, Marquinhos, Pereira; Hakimi, Verratti, Ruiz, Bernat; Messi, Neymar, Mbappe കിമ്പമ്പേ,നുനോ മെന്റസ് എന്നിവരൊന്നും മത്സരത്തിൽ ഉണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്ന കാര്യം. അവസാനമായി ലിയോണിനെതിരെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ കഴിഞ്ഞത് പിഎസ്ജിക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഇന്നത്തെ മത്സരത്തിലും വിജയിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.