മെസ്സിക്ക് മുമ്പിൽ പിഎസ്ജിയുടെ പുതിയ ബിഡ്,താരത്തിന്റെ ആവശ്യം സാലറിയല്ല! |Lionel Messi

മെസ്സി പി എസ് ജിയിൽ തുടരണമോ എന്ന കാര്യത്തിൽ ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്താൻ പിഎസ്ജിക്കോ താരത്തിനോ കഴിഞ്ഞിട്ടില്ല.ലയണൽ മെസ്സി ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും മെസ്സിയെ ക്ലബ്ബിൽ തന്നെ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. ക്ലബ്ബിന്റെ ഖത്തർ ഉടമകൾ ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ കരാർ പുതുക്കി തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

ലയണൽ മെസ്സി കരാർ പുതുക്കാൻ പ്രധാനമായും ആവശ്യപ്പെടുന്നത് തന്റെ ശമ്പള വർദ്ധനവാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രധാന കാരണം അതല്ല എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്,എന്തുകൊണ്ട് ലയണൽ മെസ്സി കരാർ പുതുക്കാൻ വൈകുന്നു എന്നുള്ളതിന്റെ യഥാർത്ഥ കാരണം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി കഴിഞ്ഞു.മെസ്സിയെ സംബന്ധിച്ചിടത്തോളം ശമ്പളം ഒരു വിഷയമല്ല.ശമ്പളം വർദ്ധിപ്പിക്കണമെന്ന് ലയണൽ മെസ്സി ആവശ്യപ്പെട്ടിട്ടുമില്ല.

പക്ഷെ ലയണൽ മെസ്സിക്ക് വേണ്ടത് ഒരു മികച്ച പ്രോജക്ടാണ്.നിലവിലെ ക്ലബ്ബിലെ താരങ്ങളുടെ കാര്യത്തിലും മുന്നോട്ടുള്ള പോക്കിന്റെ കാര്യത്തിലും നിലവാരമില്ലാത്ത പ്രകടനത്തിന്റെ കാര്യത്തിലുമൊക്കെ ലയണൽ മെസ്സിക്ക് കടുത്ത എതിർപ്പുണ്ട്.
സീസണിൽ മികച്ച ഒരു ടീം വേണമെന്നും ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പോരാടാൻ പറ്റിയ ഒരു പ്രോജക്ട് വേണം എന്നുമാണ് മെസ്സിയുടെ ആവശ്യം.അത് മാത്രമല്ല നിലവിലെ പരിശീലകൻ ഗാൾട്ടിയറിന്റെ കഴിവിന്റെ കാര്യത്തിലും മെസ്സി അത്ര താല്പര്യവാനല്ല.

ഒരു ലോകോത്തര പരിശീലകനെ കൂടി ക്ലബ്ബിന് വേണമെന്നുള്ളത് മെസ്സിയുടെ മറ്റൊരു ആവശ്യമാണ്.നല്ല ഒരു പ്രൊജക്റ്റ് വാഗ്ദാനം ചെയ്ത് ഓഫർ ചെയ്താൽ തീർച്ചയായും ലയണൽ മെസ്സി പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കുക തന്നെ ചെയ്യും.സാലറി ഒരിക്കൽ പോലും വിഷയമായിട്ടില്ല.ഇപ്പോൾ ഒരു പുതിയ ഓഫർ ലയണൽ മെസ്സിക്ക് മുന്നിൽ പിഎസ്ജി നൽകിയിട്ടുണ്ട് എന്നുള്ള കാര്യവും ഫാബ്രിസിയോ കൂട്ടിച്ചേർക്കുന്നുണ്ട്.

എന്നാൽ ലയണൽ മെസ്സി ഈ ഓഫറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പ്രോജക്റ്റിന്റെ കാര്യത്തിൽ ഒരുറപ്പ് ലഭിച്ചാൽ മാത്രമേ മെസ്സി ഈ ഓഫർ സ്വീകരിക്കുകയുള്ളൂ.മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ടെങ്കിലും അവർ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല.എന്നിരുന്നാലും ആന്തരികമായി ചില ചർച്ചകൾ നടന്നു എന്നുള്ള കാര്യവും ഫാബ്രിസിയോ പറയുന്നുണ്ട്.ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്സ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post