❝പിഎസ്ജിയിൽ എത്തിയതിനുശേഷം താൻ വളരെ സന്തോഷവാനാണെന്ന് ലയണൽ മെസ്സി❞
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി യുമായി പുതിയ കരാറിൽ ഒപ്പിട്ടിരിക്കുകയാണ്.ഒപ്പിട്ടതിന് ശേഷം “ആദ്യ നിമിഷം മുതൽ” താൻ പാരീസിലെ സമയം ആസ്വദിക്കുകയാണെന്ന് ലയണൽ മെസ്സി പറഞ്ഞു.”വളരെ വർഷങ്ങൾക്ക് ശേഷം ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു നീക്കമാണ്, ഒരുപാട് സമയത്തിന് ശേഷം ഇത് ബുദ്ധിമുട്ടുള്ള ഒരു മാറ്റമായിരുന്നു, എന്നാൽ ഞാൻ ഇവിടെ എത്തിയ നിമിഷം എനിക്ക് വളരെ സന്തോഷം തോന്നി,” മെസി ബുധനാഴ്ച പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടത്തിയ ആമുഖ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഞാൻ ലോകത്തിലെ മികച്ച കളിക്കാർക്കൊപ്പം കളിക്കാൻ പോകുന്നു, ഇത് വളരെ നല്ലതാണ്, ഇത് അനുഭവിക്കാൻ കഴിയുന്നത് അവിശ്വസനീയമാണ്,” മെസ്സി പറഞ്ഞു.
ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് കൈലിയൻ എംബാപ്പെയും ബ്രസീൽ ഫോർവേഡ് നെയ്മറുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് മെസ്സി പറഞ്ഞു.ചാമ്പ്യൻസ് ലീഗ് വിജയമാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ മെസി പിഎസ്ജി ജേഴ്സിയിലെ അരങ്ങേറ്റത്തെക്കുറിച്ചും സംസാരിച്ചു. “എന്റെ ലക്ഷ്യവും സ്വപ്നവും വീണ്ടും ചാമ്പ്യൻസ് ലീഗ് നേടുകയെന്നതാണ്. അതിനു കഴിയുന്ന ഒരു ടീമും കളിക്കാരും ഇവിടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്.” പിഎസ്ജി ജേഴ്സിയിൽ നൗ ക്യാമ്പിൽ ബാഴ്സയ്ക്കെതിരെ കളിക്കുന്നത് വിചിത്രമായിരിക്കും എന്നും എന്നാൽ ഫുട്ബോളിൽ അത് സംഭവിക്കാവുന്നതാണ് മെസ്സി അഭിപ്രായപ്പെട്ടത്. പാരിസിൽ എത്തുന്നതിനു നെയ്മർ വഹിച്ച പങ്കിനെ കുറിച്ചും മെസ്സി പറഞ്ഞു.
Absolute 𝙨𝙘𝙚𝙣𝙚𝙨 in Paris as PSG fans welcome Lionel Messi to the club 👏🇦🇷pic.twitter.com/pCz1JrFHaa
— Sky Sports (@SkySports) August 11, 2021
2017 ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറെ ഒപ്പിടാൻ പിഎസ്ജിക്ക് 222 മില്യൺ യൂറോ (അപ്പോൾ 261 മില്യൺ ഡോളർ) നൽകേണ്ടി വന്നപ്പോൾ മെസ്സി ഫ്രീ ട്രാൻസ്ഫറിലാണ് പാരിസിൽ എത്തുന്നത്.കഴിഞ്ഞയാഴ്ച ബാഴ്സലോണയിൽ തുടരാനുള്ള ശ്രമങ്ങൾ സ്പാനിഷ് ലീഗ് നിരസിച്ചതിനാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫ്രീ ഏജന്റായി മെസ്സി മാറി.പ്രതിവർഷം ഏകദേശം 35 ദശലക്ഷം യൂറോ ($ 41 ദശലക്ഷം) മെസ്സിക്ക് പാരിസിൽ നിന്നും വേതനമായി ലഭിക്കും.
ബാഴ്സലോണയ്ക്കൊപ്പം എല്ലാ പ്രധാന ബഹുമതികളും നേടിയ മെസ്സി കണ്ണീരോടെഅയ്നു ബാഴ്സയോട് വിട പറഞ്ഞത്.കഴിഞ്ഞ സീസണിൽ ലില്ലിയോട് നഷ്ടപ്പെട്ട ഫ്രഞ്ച് കിരീടം തിരിച്ചു പിടിക്കാനും ചാമ്പ്യൻസ് ലീഗും പിഎസ്ജി ലക്ഷ്യമിടുന്നുണ്ട്. മെസ്സി പാരിസിൽ 30 ആം നമ്പർ ജേഴ്സിയാണ് ധരിക്കുക.ബാഴ്സലോണയുമായുള്ള ആദ്യ രണ്ട് സീസണുകളിൽ മെസ്സി 30 ആം നമ്പർ ആണ് ഉപയോഗിച്ചത്.ശനിയാഴ്ച രാത്രി സ്ട്രാസ്ബർഗിനെതിരായ മത്സരത്തിന്റെ മുന്നോടിയായി മെസ്സിയെ സ്റ്റേഡിയത്തിൽ അവതരിപ്പിക്കും.
🇦🇷 The magic of Messi 🧙♂️#UCL pic.twitter.com/GFUpVnJXrJ
— UEFA Champions League (@ChampionsLeague) August 10, 2021