‘ഈ സീസണിൽ ഞാൻ ഇവിടെയുണ്ട്’ – PSG-യിലെ “അസാധാരണമായ അഞ്ച് വർഷങ്ങളെ ” കുറിച്ച് എംബാപ്പെ
ആധുനിക ഫുട്ബോളിൽ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഫ്രഞ്ച് താരം എംബാപ്പെയുള്ളത്. 22 വയസ്സിനുള്ളിൽ ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് ഉൾപ്പെടെ നിരവധി കിരീടങ്ങളും റെക്കോർഡുകളും പിഎസ്ജി താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.അടുത്ത സമ്മറിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ, ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. തൻറെ ഡ്രീം ക്ലബായ റയൽ മാഡ്രിഡിൽ ചേരാൻ ഫ്രഞ്ച് താരം താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
2022 വരെയാണ് എംബപ്പേക്ക് പാരിസിൽ കരാറുള്ളത് പക്ഷെ ഫ്രഞ്ച് താരത്തിനായുള്ള എല്ലാ ബിഡ്ഡുകളും പിഎസ്ജി നിരസിക്കുകയും ചെയ്തു.അതായത് അടുത്ത വർഷം ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റായിരിക്കും. പിഎസ്ജി യുമായി ഒന്നിലധികം കരാർ വിപുലീകരണങ്ങൾ എംബപ്പേ നിരസിക്കുകയും ചെയ്തിരുന്നു.
PSG-യിലെ തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, എംബപ്പേ TNT Sports-നോട് ഒരു അഭിമുഖത്തിൽ പറഞ്ഞു, “എനിക്ക് ഇതുവരെ അറിയില്ല, ഞാൻ ഇവിടെയുണ്ട്. പാരിസിൽ എനിക്ക് 5 അസാധാരണ വർഷങ്ങളുണ്ടായിരുന്നു. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു, ഇപ്പോഴും ഞാൻ അത് ചെയ്യുന്നു.ഇപ്പോൾ ധാരാളം കാര്യങ്ങളുണ്ട്, വലിയ വെല്ലുവിളികളുണ്ട്. അതേക്കുറിച്ച് ഞാൻ ഇതിനോടകം സംസാരിച്ചു കഴിഞ്ഞു.”
“ഇത് എനിക്ക് ഒരുപാട് നൽകിയ ഒരു ക്ലബ്ബാണ്, ഞാൻ എപ്പോഴും സന്തോഷവാനാണ്, ഞാൻ ഇവിടെ ചെലവഴിച്ച അഞ്ചു വർഷം, ഇപ്പോഴും ഞാൻ സന്തുഷ്ടനാണ്.ക്ലബ്ബിന് പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ നേരത്തെ എന്റെ തീരുമാനം അറിയിറച്ചിരുന്നു. ക്ലബ്ബുമായി കൈകോർത്ത് ഒരു നല്ല ഇടപാട് നടത്തണം” എംബപ്പേ പറഞ്ഞു.
Kylian Mbappe offers latest hint on club future as PSG free transfer exit loomshttps://t.co/Ordm2RQcb2 pic.twitter.com/M5MqR1TPxY
— Mirror Football (@MirrorFootball) November 14, 2021
“ആറോ ഏഴോ വിപുലീകരണ ഓഫറുകൾ ഞാൻ നിരസിച്ചുവെന്ന് ആളുകൾ പറഞ്ഞു, അത് തീർത്തും ശരിയല്ല.എനിക്ക് ലിയനാർഡോയുമായി ഇനി സംസാരിക്കാൻ താൽപ്പര്യമില്ല, ഞാൻ കരാർ പുതുക്കാൻ ആഗ്രഹിക്കുന്നില്ല ഞാൻ പുതൊയൊരു ക്ലബ്ബിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട്.ഗുണനിലവാരമുള്ള ഒരു പകരക്കാരനെ ഒപ്പിടാൻ ക്ലബ്ബിന് ട്രാൻസ്ഫർ ഫീസ് വേണമെന്ന് ഞാൻ ആഗ്രഹിച്ചു” ഒക്ടോബറിൽ ആർഎംസി സ്‌പോർട്ടിനോട് സംസാരിക്കുമ്പോൾ, സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പകരക്കാരനെ ഒപ്പിടുന്നതിന് പിഎസ്ജി ട്രാൻസ്ഫർ ഫീസ് എങ്ങനെ നേടണമെന്ന് കൈലിയൻ എംബാപ്പെ പറഞ്ഞിരുന്നു.
എംബപ്പേ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പോയിരുന്നെങ്കിൽ മാത്രമേ ലീഗ് 1 ഭീമന്മാർക്ക് ട്രാൻസ്ഫർ ഫീസ് നേടാനുള്ള അവസരം ലഭിക്കുമായിരുന്നുള്ളൂ.അടുത്ത വർഷം തന്റെ കരാർ കാലഹരണപ്പെടുന്നതിനാൽ, ജനുവരിയിൽ ക്ലബ്ബുകളുമായി ഒരു പ്രീ-കോൺട്രാക്റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കാം.കളിക്കാർക്ക് അവരുടെ കരാർ കാലഹരണപ്പെടുന്നതിന് ആറ് മാസം മുമ്പ് ഒരു പ്രീ-കരാർ കരാറിൽ ഒപ്പിടാൻ അനുവാദമുണ്ട്.
Qui veut faire un crossbar challenge avec @KMbappe et @AntoGriezmann ? 🎯
— Equipe de France ⭐⭐ (@equipedefrance) November 12, 2021
5 tirs, 5 barres 💯#FiersdetreBleus pic.twitter.com/GgKuGCsLuD