” ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ” : മിഡ്ഫീൽഡ് മാസ്റ്റർ പ്യൂട്ടിയ

ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനഞ്ചാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയമാണ് നേടിയത് . രണ്ടാം പകുതിയിൽ ഡിഫൻഡർ സിപോവിച്ച് നേടിയ ഹെഡ്ഡർ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കുയരാനും സാധിച്ചു. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങൾ ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്നലത്തെ മത്സരത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരമാണ് മിഡ്ഫീൽഡർ പ്യൂട്ടിയ. അദ്ദേഹം തന്നെയാണ് ഇന്നലെ കളിയിലെ താരമായി മാറിയതും . മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച താരത്തിന്റെ വർക്ക് റേറ്റ് അതിശയകരമായിരുന്നു.കൂടാതെ പിച്ചിലെ ഓരോ ഇഞ്ച് പോലും അദ്ദേഹം കവർ ചെയ്യുകയും ചെയ്തു. മത്സരത്തിലെ ഏക ഗോളിന് അസ്സിസിറ്റ് ചെയ്തതും പ്യൂട്ടിയായാണ്. അദ്ദേഹം എടുതെ കോർണറിൽ നിന്നുമാണ് എനെസ് സിപോവിച്ച് ഗോൾ നേടിയത്,

ഈസ്റ്റ് ബംഗാളിനെതിരെ ഇന്നലെ പ്യൂട്ടിയയുടെ പാസുകൾ ഉജ്ജ്വലവും ബുദ്ധിപരവുമായിരുന്നു. തന്റെ ഡിഫൻഡർമാരെ സഹായിക്കുകയും ഈസ്റ്റ് ബംഗാളിന്റെ പാസിംഗ് ലെയ്‌നുകൾ തടസ്സപ്പെടുത്തിയ രീതി ശ്രദ്ധേയമായിരുന്നു. സസ്പെൻഷൻ മൂലം കഴിഞ്ഞ മത്സരത്തിൽ മിഡ്ഫീഡറുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നില്ല. ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങൾ മുൻകൂട്ടി കാണാനുള്ള താരത്തിന്റെ കഴിവും മധ്യനിരയിലെ ആധിപത്യവും വിജയത്തിൽ നിർണായകമായി മാറി. മിഡ്ഫീൽഡിൽ ജീക്സൺ സിങ്ങുമായി മികച്ച ഒത്തിണക്കം താരം കാണിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച പ്രകടനമാണ് പ്യൂട്ടിയ കാഴ്ചവയ്ക്കുന്നത്. എന്റെ യഥാര്‍ഥ പ്ലേയിംഗ് പൊസിഷനില്‍ കളിക്കാന്‍ ഇപ്പോള്‍ കഴിയുന്നതാണ് ഈ മാറ്റത്തിനു കാരണമെന്ന് പ്യൂട്ടിയ പറഞ്ഞു. ടീമിലെ എന്റെ ഇടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഞാന്‍. ടീം ഒന്നിച്ച് ഒരേ ദിശയിലാണ് ചലിക്കുന്നത് ഈഡനും കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി താരം പറഞ്ഞിരുന്നു.ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ അടിക്കണമെന്നാണാഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.