ആ കാര്യത്തിൽ മെസ്സി,എംബപ്പേ എന്നിവരെക്കാൾ മികച്ച് നിൽക്കുന്നത് നെയ്മർ തന്നെ : ലിസറാസു

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി അതിഗംഭീര പ്രകടനമാണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്. 19 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് നെയ്മർ ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞിട്ടുള്ളത്.ആകെ 11 മത്സരങ്ങൾ കളിച്ച നെയ്മർ ജൂനിയർ 11 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം നെയ്മറുടെ സഹതാരങ്ങളായ മെസ്സിയും എംബപ്പേയും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. എന്നാൽ പലപ്പോഴും പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ താരങ്ങൾക്ക് ചില വിമർശനങ്ങൾ വേണ്ടി വരാറുണ്ട്. അതായത് മെസ്സിയും നെയ്മറും എംബപ്പേയും ഡിഫൻസിനെ സഹായിക്കാറില്ല എന്നാണ് വിമർശനങ്ങൾ ഉയർന്നു വരാറുള്ളത്.

ഈ കാര്യത്തിൽ മുൻ ഫ്രഞ്ച് താരമായ ബിക്സന്റെ ലിസറാസു അഭിപ്രായപ്രകടനം നടത്തി കഴിഞ്ഞിട്ടുണ്ട്.മെസ്സി,എംബപ്പേ എന്നിവരെക്കാൾ കൂടുതൽ ക്ലബ്ബിനെ ഡിഫൻസീവിൽ സഹായിക്കുന്നത് നെയ്മർ ആണെന്നും അദ്ദേഹത്തിന് ഇനിയും കൂടുതൽ മികവിലേക്ക് ഉയരാൻ കഴിയുമെന്നുമാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.

‘ ഡിഫൻസിൽ മെസ്സി,എംബപ്പ എന്നിവരെക്കാൾ മികച്ച് നിൽക്കുന്നത് നെയ്മർ ജൂനിയർ തന്നെയാണ്. മെസ്സിയോട് ക്ലബ്ബ് ഡിഫൻസിനെ സഹായിക്കാൻ ആവശ്യപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല.കാരണം അദ്ദേഹത്തിന്റെ പ്രായം അതാണ്. നെയ്മർ ഡിഫൻസിനെ സഹായിക്കാനുള്ള അത്ലറ്റിക്ക് എബിലിറ്റി ഉള്ളത്. അതുകൊണ്ടുതന്നെ ഒരല്പം പിറകോട്ട് ഇറങ്ങിയാണ് അദ്ദേഹത്തിന് കളിക്കേണ്ടി വരിക. അദ്ദേഹം പിറകോട്ട് വന്നുകൊണ്ട് തന്നെ സഹതാരങ്ങളെ ഡിഫൻസീവിൽ സഹായിക്കേണ്ടതുണ്ട് ‘

‘ യൂറോപ്പിലെ വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോഴാണ് മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളും ഒരുമിച്ച് ഡിഫൻസിനെ സഹായിക്കേണ്ട ആവശ്യം വരുന്നത്. അവർ ഡിഫൻഡ് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ ഡിഫൻഡ് ചെയ്യുന്നുണ്ട് എന്ന് നടിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ടീമിന് വളരെയധികം ബുദ്ധിമുട്ടായിരിക്കും.ലീഗ് വണ്ണിൽ ഈ 3 താരങ്ങളും മുന്നേറ്റത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിലും പ്രശ്നമല്ല.പക്ഷേ ചാമ്പ്യൻസ് ലീഗിൽ അങ്ങനെയല്ല. അവർ ഡിഫൻഡ് ചെയ്യുന്നില്ലെങ്കിൽ ഒരാളെ പുറത്തിരുത്തി രണ്ട് സ്റ്റാറുകളെ മാത്രം വെച്ച് കളിപ്പിക്കുന്നതാവും നല്ലത് ‘ ലിസറാസു പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ രണ്ടു മത്സരങ്ങൾ കളിച്ച രണ്ടിലും പിഎസ്ജി വിജയം നേടിയിട്ടുണ്ട്.യുവന്റസ്,മക്കാബി ഹൈഫ എന്നിവരെയാണ് ക്ലബ്ബ് പരാജയപ്പെടുത്തിയത്.

Rate this post