❝പിഎസ്ജിയുടെ കാഴ്ചപ്പാടുകൾ എന്റെ ആഗ്രഹങ്ങൾക്ക് അനുയോജ്യമാണ്❞- ലയണൽ മെസ്സി

കഴിഞ്ഞ ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി നിന്നിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ക്യാമ്പ് നൗ വിടാൻ താല്പര്യം ഇല്ലാതിരുന്നിട്ടും ലാ ലീഗയിലെ സാമ്പത്തിക ചട്ടങ്ങൾ മൂലം ക്ലബ് വിടാൻ നിര്ബന്ധിതമാകുകയായിയുന്നു. 34 കാരൻ ഇനി പിഎസ്ജി ജേഴ്സിയിലാവും പന്ത് തട്ടുക.മൂന്നു വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജി യിൽ കരാറിൽ ഒപ്പിടുന്നത്.മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്.വർഷം 35 മില്യൺ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും.

മെഡിക്കൽ പൂർത്തിയാക്കിയ മെസ്സിയെ കഴിഞ്ഞ ദിവസം ക്ലബ് അവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച മെസ്സി തന്റെ പുതിയ ക്ലബ്ബിന് അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുകയും ചെയ്തു.”പാരീസിലെ എന്റെ കരിയറിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ക്ലബും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും എന്റെ അഭിലാഷങ്ങൾക്ക് അനുയോജ്യമാണ്.ക്ലബ്ബിനും ആരാധകർക്കുമായി മികച്ച എന്തെങ്കിലും നല്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്,പാർക്ക് ഡെസ് പ്രിൻസസിലെ പിച്ചിലേക്ക് പോകാൻ എനിക്ക് കാത്തിരിക്കാനാവില്ല ” മെസ്സി പറഞ്ഞു.

ആറ് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട മിന്നുന്ന ബന്ധം അവസാനിപ്പിച്ച് കൊണ്ടാണ് ഫ്രഞ്ച് ക്ലബ് പാരിസിൽ എത്തുന്നത്.ലയണൽ മെസ്സി 50% ശമ്പളം കുറയ്ക്കാൻ സമ്മതിച്ചെങ്കിലും, പ്ലേയർ രജിസ്ട്രേഷനായി ലാ ലിഗയുടെ പരിധിയിലെത്താൻ ക്ലബിന് കഴിയാത്തതാണ് തടസ്സം സൃഷ്ടിച്ചത്.കളിക്കളത്തിനകത്തും പുറത്തും ബ്ലൂഗ്രാനയെ ബാധിച്ച വിനാശകരമായ ബോർഡ് റൂം തീരുമാനങ്ങളുടെ ഏറ്റവും നീണ്ട നിരയാണിത്. മെസ്സിയുടെ ബാഴ്സലോണയുമായുള്ള ബന്ധം വെച്ച് നോക്കുകയാണെങ്കിൽ ക്ലബ്ബിന്റെ മെറൂൺ, നീല, ചുവപ്പ് എന്നിവയല്ലാതെ മറ്റ് ജേഴ്സിയിൽ സങ്കൽപ്പിക്കുന്നത് അസാധ്യമായിരുന്നു.

എന്നിരുന്നാലും കാറ്റലൂന്യയിലെ മെസ്സി മഹത്തായ അധ്യായം അവസാനിച്ചു.ഇനി പാരിസിൽ പുതിയ ചരിത്രം കുറിക്കാനുള്ള യാത്രയിലാണ് സൂപ്പർ താരം .നിലവിലെ മെസ്സിയുടെ തകർപ്പൻ ഫോം കണക്കിലെടുക്കുമ്പോൾ പാർക്ക് ഡെസ് പ്രിൻസസിൽ പുതിയ റെക്കോർഡുകൾ പിറക്കുമെന്നുറപ്പാണ്. പാരിസിൽ 30 ആം നമ്പർ ജേഴ്സിയിൽ ഇറങ്ങുന്ന മെസ്സി ക്ലബ്ബിനെ യൂറോപ്പിലെ പവർ ഹൗസാക്കി മറ്റും എന്നതിൽ സംശയമില്ല.

Rate this post