പുതിയ നെയ്മർ പിറവിയെടുത്തിരിക്കുന്നു, റയൽ കളി തുടങ്ങി.
സാന്റോസ് വണ്ടർകിഡ്
‘കയാവോ ജോർജ്’
പുതിയ കാലത്തിന്റെ ഫുട്ബോൾ രാജാവോ ?
കളിമൈതാനത്തിൽ കവിത രചിക്കുന്ന ബ്രസീലിയൻ മണ്ണിൽ പുതിയ താരപ്പിറവിയോ ?
ഇതിഹാസങ്ങൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിന്റെ മണ്ണിൽ മറ്റൊരു നെയ്മറോ ?
ചോദ്യങ്ങൾ ഇനിയുമുണ്ട് ഒരുപാട്.
തെളിയിക്കാനുമുണ്ട് നിരവധി.
പക്ഷെ..
Qഇത് വരെയുള്ള പ്രകടനത്തിന്റെ വെളിച്ചത്തിൽ പല ഇതിഹാസങ്ങൾക്കൊപ്പവും ഈ 18കാരൻ ഇപ്പോൾ തന്നെ അർത്ഥശങ്കയില്ലാത്ത വിധം ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു .
Kaio Jorge, 18, has been the young star of this season's Copa Libertadores having fired Santos to the semi-finals.
As @DanEdwardsGoal explains, his displays hark back to those of Neymar in 2011, with Real Madrid among those watching the youngster. #NxGnhttps://t.co/LYNp5Ipw5F
— Tom Maston (@TomMaston) January 6, 2021
ഇക്കഴിഞ്ഞ ക്വാർട്ടർ ഫൈനലിൽ സാന്റോസിനു വേണ്ടി നേടിയ 3 മികച്ച ഗോളുകൾ അടക്കം നിരവധി ശ്രദ്ധേയമായ പ്രകടനങ്ങൾ കയാവോ പുറത്തെടുത്തിരിക്കുന്നു.
ലോകത്തിലെ പല വമ്പൻ ക്ലബുകളുടെ നോട്ടവും തന്നിലേക്ക് ആകർശിച്ചിരിക്കുന്നു.
ബ്രസീലിന്റെ പുതിയ നെയ്മർ എന്നറിയപ്പെടുന്ന കയാവോ ബാഴ്‌സലോണയുടെ റഡാറിൽ നിന്നും വിട്ട് റയൽ മാഡ്രിഡിന്റെ കൂട്ടത്തിലേക്ക് ചേക്കേറുമോ?
സിദാന്റെ തന്ത്രങ്ങൾ മൈതാനമധ്യത്തിൽ വരച്ചു കാട്ടാൻ ഈ ഈ രാജകുമാരൻ ബൂട്ട് കെട്ടുമോ ?
ഇത് വരെയുള്ള റയൽമാഡ്രിഡിന്റെ നീക്കങ്ങളിൽ കണ്ണെറിഞ്ഞിട്ടുള്ളവർക്ക് പ്രതീക്ഷിക്കാം.
വിശ്വസിക്കാം.
1960 ന്റെ സുവർണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സാന്റോസ് ഇന്ന് പന്ത് തട്ടുന്നുവെങ്കിൽ അതിന്റെ പിന്നിലെ കാരണം ഒനിഡയിൽ ജനിച്ച 1.76മീറ്റർ ഉയരമുള്ള 64 കിലോ ഭാരമുള്ള കയാവോയുടെ ഉറച്ച കാലുകൾ കൂടിയാണ്.
ആ കാലുകളെയും കവിതകളെയും ആണ് റിയൽമാഡ്രിഡ് ലക്ഷ്യം വക്കുന്നതും.
പ്രതീക്ഷകൾ അസ്ഥാനത് ആയില്ലെങ്കിൽ
ആ കാലുകളിലെ കവിത
സാന്റിയാഗോവിൽ വിരിയുന്നത്
നമുക്ക് കാണാം.
റയൽ മാഡ്രിഡിന്റെ ഷെൽഫിലേക്ക് കിരീടങ്ങൾ ചേർത്ത് വെക്കാൻ,
ആരാധകരുടെ മനസ്സും എതിർ നിരയുടെ ഗോൾപോസ്റ്റും ഒരുപോലെ നിറക്കാൻ ,ഇതിഹാസങ്ങൾ അണിനിരന്ന റയലിന്റെ നിരയിലേക്ക് കയാവോയെ സ്വാഗതം ചെയ്യാം.