ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയെ പ്രശംസിച്ച് പരിശീലകൻ റാംഗ്നിക്ക്
പുതിയ പരിശീലകൻ റാൽഫ് റാംഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയം നേടിയിരുന്നു.ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റൽ പാലസിനെതിരെ ഫ്രെഡ് നേടിയ ഗോളിനാണ് യുണൈറ്റഡ് വിജയം നേടിയത്.ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ടീം കാഴ്ച വെച്ചത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയെ റാംഗ്നിക്ക് പ്രശംസിക്കുകയും ചെയ്തു.യുണൈറ്റഡിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്നു തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ കാണാൻ സാധിച്ചത്.
“ടീം പ്രകടനം നടത്തിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, പ്രത്യേകിച്ച് ആദ്യ അരമണിക്കൂർ, പ്രെസ്സിങ് ഗെയിം അസാധാരണമായിരുന്നു. പക്ഷെ ഗോളുകൾ ഒന്നും വന്നില്ല “രംഗ്നിക്ക് ബിബിസിയോട് പറഞ്ഞു.“ഞങ്ങൾ പ്രതിരോധിച്ച രീതി, കളിയുടെ മുഴുവൻ നിയന്ത്രണവും ഞങ്ങൾക്കുണ്ടായിരുന്നു, ക്ലീൻ ഷീറ്റാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം.ഞങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു ഇന്നലത്തെ പ്രകടനം.പ്രതിരോധവും മികച്ചു നിന്നു, മത്സരത്തിൽ പൂർണമായും ഞങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലായിപ്പോഴും മുന്നിൽ നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവസാനത്തെ അഞ്ചു മിനിറ്റുകളിൽ അസ്ഥിരത കാണിച്ചെങ്കിലും മറ്റു സമയത്തെല്ലാം അവരെ ഗോളിൽ നിന്നും മാറ്റി നിർത്താൻ കഴിഞ്ഞു.ഞങ്ങൾ രണ്ട് സ്ട്രൈക്കർമാരുമായി കളിക്കാൻ ആഗ്രഹിച്ചു, പ്രത്യേകിച്ച് സെൻട്രൽ പൊസിഷനിൽ , ബോൾ കൈവശം ഇല്ലാത്തപ്പോളും റൊണാൾഡോ മികവ് കാട്ടുകയും ചെയ്തു” രാഗ്നിക്ക് പറഞ്ഞു.
റാംഗ്നിക്കിന്റെ വരവ് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു.ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടും റൊണാൾഡോ തന്റെ വർക്ക് റേറ്റിനെക്കുറിച്ച് ചില പണ്ഡിതന്മാരുടെ വിമർശനം നേരിട്ടിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട ഗെയിമുകളിലെ നിർണായക നിമിഷങ്ങളിൽ റൊണാൾഡോ ഗോൾ നേടി യുണൈറ്റഡിനെ വിജയത്തിലെത്തിച്ചിരുന്നു. പുതിയ പരിശീലകന്റെ കീഴിൽ റൊണാൾഡോയുടെ ആദ്യ മത്സരത്തിലെ പ്രകടനം യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നുണ്ട്.