❝റിവാൾഡോയും ,റൊണാൾഡോയും , റൊണാൾഡീഞ്ഞോയും ഇതിഹാസം രചിച്ച മണ്ണിലേക്ക് റാഫിഞ്ഞ കടന്നു വരുമ്പോൾ❞|Raphinha

നീണ്ട നാളത്തെ അനിശ്ചിതത്തിനൊടുവിൽ ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങർ റാഫിഞ്ഞയെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.റാഫീഞ്ഞ ബാഴ്സയുമായി അഞ്ച് വർഷത്തെ കരാറിലാകും ഒപ്പിടുക. ജൂൺ 2027 വരെയാകും കരാർ കാലാവധി.65 മില്യൺ പൗണ്ട് നൽകിയാണ് റഫിന്യയെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്.കഴിഞ്ഞ സീസണിൽ ലീഡ്‌സ് യുണൈറ്റഡിനായി 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ റാഫിൻഹ ഒക്ടോബറിൽ ബ്രസീലിനായി സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു.

ബാഴ്സലോണ ആരാധകർ വലിയ ആകാംക്ഷയോടെയാണ് ബ്രസീലിയൻ താരത്തിന്റെ വരവിനെ നോക്കി കാണുന്നത്. റൊമാരിയോ മുതൽ നെയ്മർ വരെയുള്ള ബ്രസീലിയൻ സൂപ്പർ താരങ്ങൾ പന്ത് തട്ടിയ ക്യാമ്പ് നൗവിൽ റാഫിഞ്ഞയും തന്റെ കഴിവ് തെളിയിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.പോർട്ടോ അലെഗ്രെയിൽ ജനിച്ച 25 കാരൻ 2020 ലാണ് ഇംഗ്ലീഷ് ക്ലബ് ലീഡ്‌സിലെത്തുന്നത്. ബ്രസീലിയൻ ലീഡ്സിനെ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ടോപ്പ് ടയറിലേക്ക് സ്ഥാനക്കയറ്റം നൽകുകയും യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും ചലനാത്മക ഫുട്‌ബോൾ കളിക്കാരിൽ ഒരാളായി ഉയർന്നു വരികയും ചെയ്തു.

ലീഡ്സിനായി 67 മത്സരങ്ങൾ കളിച്ച റാഫിൻഹ മത്സരങ്ങളിലുമായി 17 ഗോളുകളും 12 അസിസ്റ്റുകളും സംഭാവന ചെയ്തു. 2003/04 മുതൽ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ടോപ്പ് ടയറിലെ അവരുടെ ആദ്യ സീസൺ മാന്യമായ ഒമ്പതാം സ്ഥാനത്ത് പൂർത്തിയാക്കിയതിനാൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.2021/22 ൽ വിജയകരമായ അതിജീവന ശ്രമത്തിൽ അദ്ദേഹം അവിഭാജ്യ ഘടകമായിരുന്നു. ലീഗിന്റെ അവസാന ദിനത്തിലാണ് ലീഡ്സ് തരാം താഴ്ത്തൽ ഒഴിവാക്കിയത്.

ലീഡ്‌സിൽ ചേർന്നതിനുശേഷം റാഫിൻഹ ഒരു സമ്പൂർണ്ണ ബ്രസീലിയൻ ഇന്റർനാഷണൽ ആയി മാറി – സെലിക്കോയ്‌ക്കായി ഒമ്പത് ക്യാപ്‌സ് നേടുകയും മൂന്ന് ഗോളുകൾ നേടുകയും ചെയ്‌തിട്ടുണ്ട്. പ്രീമിയർ ലീഗിൽ വന്നതിനു ശേഷം 25 കാരന്റെ ഉയർച്ചയും പക്വതയാർന്ന പ്രകടനവും ബ്രസീൽ ദേശീയ ത്വാമിന്റെ ജേഴ്സിയിലും കാണാൻ സാധിച്ചു. റാഫിഞ്ഞയുടെ കഴിവ് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് സാവിയും സംഘവും ക്യാമ്പ് നൗവിലേക്ക് താരത്തെ കൊണ്ട് വന്നത്.

ലാ ബ്ലോഗ്രാനയ്ക്ക് ഇപ്പോൾ ആവശ്യമുള്ളത് തന്നെയാണ് റാഫിൻഹയെ പോലെ സാങ്കേതിക നിലവാരാമുള്ള ഒരു കളിക്കാരൻ. കഴിഞ്ഞ സീസണിൽ അവരുടെ സ്‌ക്വാഡിൽ അത്തരമൊരു കളിക്കാരന്റെ അഭാവം പ്രകടമായിരുന്നു. വേഗതയാർന്ന നീക്കങ്ങളിലൂടെ മുന്നിരയിൽ കൂടുതൽ ചടുലത കൊണ്ട് വരൻ കഴിവുള്ള താരമാണ് റാഫിഞ്ഞ. മികച്ചൊരു ഗോൾ സ്‌കോറർ കൂടിയായ ബ്രസീലിയൻ ടീമിന്റെ ആവശ്യകതക്കനുസരിച്ച്‌ പൊസിഷൻ മാറി കളിക്കാൻ കഴിവുള്ള താരം കൂടിയാണ്. റാഫിൻഹയുടെ ഉറച്ച പ്രതിരോധ ആട്രിബ്യൂട്ടുകൾ സാവിക്ക് തന്റെ ഇഷ്ടപ്പെട്ട 3-4-3 ഫോർമേഷനിൽ വിങ്-ബാക്കായി ഫീൽഡ് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നു.

ആഴ്സണൽ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ എന്നിവരെല്ലാം റാഫിഞ്ഞയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ 25 കാരന് ബാർസലോണയിരുന്നു പ്രധാന ലക്‌ഷ്യം.കൂടുതൽ പണം വാഗ്ദാനം ചെയ്യാൻ ഇംഗ്ലീഷ് ക്ലബ്ബുകൾ തയ്യാറായിരുന്നു എന്നാൽ അദ്ദേഹം ബാഴ്സലോണയിൽ ചേരാൻ മുന്നെ തീരുമാനം എടുത്തിരുന്നു എന്ന് വേണം കരുതാൻ.കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ റയൽ മാഡ്രിഡിന് 13 പോയിന്റ് പിന്നിലാണ് ബാഴ്‌സലോണ ഫിനിഷ് ചെയ്തത്. സാവിയുടെ കീഴിൽ മെസ്സി യുഗത്തിന് ശേഷം ഉയർത്തെഴുനേൽപ്പിന്റെ പാതയിലാണ് അവർ. അടുത്ത സീസണിൽ റാഫിഞ്ഞയിലൂടെ ബാഴ്സ പുതിയ ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല.

“ഇത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്, എനിക്ക് മാത്രമല്ല എന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കുട്ടിക്കാലം മുതൽ ഞാൻ കളിക്കുന്നത് അവർ കണ്ടിട്ടുണ്ട്. ഇവിടെ വരുക എന്നത് എന്റെ സ്വപ്നമാണെന്ന് അവർക്കറിയാമായിരുന്നു. എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നത് എന്റെ ഏറ്റവും മികച്ചത് നൽകുകയും ബാഴ്‌സയെ എല്ലായ്‌പ്പോഴും സഹായിക്കുകയും ചെയ്യുക എന്നതാണ്’ ബാഴ്സയിൽ എത്തിയതിനു ശേഷം ബ്രസീലിയൻ പറഞ്ഞു.

Rate this post