തകർപ്പൻ ജയത്തോടെ ലീഡ് 7 പോയിന്റാക്കി ഉയർത്തി റയൽ മാഡ്രിഡ് : ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ

ലാലിഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ജിറോണയുമായുള്ള പോയിന്റ് വ്യത്യാസം ഏഴായി ഉയർത്താനും റയൽ മാഡ്രിഡിന് സാധിച്ചു.വിനീഷ്യസ് ജൂനിയർ, 19 കാരനായ അർദ ഗുലർ എന്നിവരുടെ ഗോളുകളും സെൽറ്റയുടെ കാർലോസ് ഡൊമിംഗ്‌വെസിൻ്റെയും കീപ്പർ വിസെൻ്റെ ഗ്വെയ്റ്റയുടെയും സെൽഫ് ഗോളുകളും മാഡ്രിഡിൻ്റെ വിജയം ഉറപ്പിച്ചു.

മത്സരത്തിന്റെ 21-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മാഡ്രിഡ് ലീഡ് നേടി. ബ്രസീലിയൻ താരത്തിന്റെ സീസണിലെ പത്താം ഗോളായിരുന്നു അത്. 79 ആം മിനുട്ടിൽ ലൂക്കാ മോഡ്രിച്ച് എടുത്ത കോർണറിൽ നിന്നുമുള്ള അൻ്റോണിയോ റൂഡിഗറിൻ്റെ ഹെഡ്ഡർ ബാറിൽ തട്ടി ഗ്വെയ്റ്റയുടെ പുറകിൽ തട്ടി ഗോളായി മാറി. 88 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിൽ ക്രോസ്സ് ഡിഫൻഡർ ഡൊമിംഗ്‌സ് സ്വന്തം വലയിലേക്ക് അടിച്ചു കയറ്റി.അവസാന സമയത്ത് പകരക്കാരനായ ഗുലർ റയലിനായി നാലാം ഗോളും കൂട്ടിച്ചേർത്തു. 28 മത്സരങ്ങളിൽ നിന്നും 69 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത് , രണ്ടാം സ്ഥാനക്കാരായ ജിറോണക്ക് 62 ഉം ബാഴ്സലോണക്ക് 61 ഉം പോയിന്റാണുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം സമനിലയില്‍ അവസാനിച്ചു, ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്. ലിവർപൂളും സിഐടിയും സമനില പാലിച്ചതോടെ ആഴ്‌സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരും.മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സിലൂടെയാണ് സിറ്റി മുന്നിലെത്തിയത്.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡാര്‍വിന്‍ നൂനസിനെ വീഴ്ത്തിയതിന് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. അലക്‌സിസ് മാക് അലിസ്റ്റര്‍ കൃത്യമായി ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ ഒപ്പമെത്തി. രണ്ടാം പകുതിയിൽ സിറ്റി പലപ്പോഴും ഗോളിന് അടുത്തെത്തി.ഫില്‍ ഫോഡന്റെയും ജെറെമി ഡോകുവിന്റെയും ഷോട്ടുകള്‍ പോസ്റ്റിൽ തട്ടി മടങ്ങി.64 പോയിന്റുള്ള ആഴ്സണൽഒന്നാം സ്ഥാനത്ത് തുടരുകയാണ് . ലിവര്പൂളിനും 64 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ രണ്ടാം സ്ഥാനത്താണ്.63 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാമത്.

Rate this post