ലയണൽ മെസ്സി ഇല്ലാതെ കളിച്ച ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ആദ്യ തോൽവി | Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് പരാജയം. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലിറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സിഎഫ് മോൺട്രിയൽ പരാജയപ്പെടുത്തി. പരിക്ക് മൂലമാണ് ലയണൽ മെസ്സി കളിക്കാതിരുന്നത്.

കഴിഞ്ഞയാഴ്ച CONCACAF ചാമ്പ്യൻസ് കപ്പിൽ നാഷ്‌വില്ലെക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സിക്ക് പരിക്കേൽക്കുന്നത്. അടുത്ത ആറ് ദിവസങ്ങളിൽ ഇൻ്റർ മിയാമി രണ്ട് മത്സരങ്ങൾ കൂടി കളിക്കേണ്ടതിനാൽ മെസ്സിക്ക് വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ഇന്റർ മയാമി തന്നെയാണ് ഒന്നാം സ്ഥാനത്ത്.മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ഫെർണാണ്ടോ അൽവാരസ് മോൺട്രിയലിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ 71-ാം മിനിറ്റിൽ ലിയാൻഡ്രോ കാമ്പാനയുടെ ​ഗോളിൽ ഇന്റർ മയാമി ഒപ്പമെത്തി. 75 ആം മിനുട്ടിൽ മത്തിയാസ് കൊക്കാരോ നേടിയ ഗോളിൽ മോൺട്രിയൽ ലീഡ് നേടി.മുൻ ഇൻ്റർ മിയാമി സ്‌ട്രൈക്കർ ജോസെഫ് മാർട്ടിനെസിൻ്റെ സഹായത്തോടെ സുനുസി ഇബ്രാഹിം 78 ആം മിനുട്ടിൽ മോൺട്രിയലിന്റെ വിജയ ഗോൾ നേടി.80-ാം മിനിറ്റിലെ ജോർഡി ആൽബയുടെ ​ഗോൾ മയാമിക്കായി ഒരു ഗോൾ മടക്കി.ഈ വിജയം മോൺട്രിയലിൻ്റെ സീസണിലെ രണ്ടാമത്തെ വിജയത്തെ അടയാളപ്പെടുത്തുകയും 2024 ലെ ഏതൊരു മത്സരത്തിലും ഇൻ്റർ മിയാമിക്ക് അവരുടെ ആദ്യ പരാജയം നൽകുകയും ചെയ്യുന്നു.

മെസ്സി ഇല്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്റർ മയാമി മത്സരത്തിൽ പുറത്തെടുത്തത്.ലിയനാർഡോ കാമ്പാനയും ജോർഡി ആൽബയും ഈ സീസണിലെ ആദ്യ ഗോളുകൾ നേടി. എന്നിരുന്നാലും, മോൺട്രിയലിൻ്റെ നിശ്ചയദാർഢ്യമുള്ള പ്രകടനത്തെ മറികടക്കാൻ അത് പര്യാപ്തമായില്ല.

Rate this post