മെസ്സിയെ കളിപ്പിച്ചില്ല, ഹോം ഗ്രൗണ്ടിൽ മിയാമി തോറ്റു, ഗോളുകൾ വീഡിയോ ഇതാ..

മേജർ സോക്കർ ലീഗിലെ മത്സരത്തിൽ ലിയോ മെസ്സിയില്ലാതെ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമിക്ക് സീസണിലെ ആദ്യത്തെ ലീഗ് തോൽവി. മേജർ സോക്കർ ലീഗ് സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിയാമിയാണ് സീസണിലെ നാലാമത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയത്. സൂപ്പർതാരവും നായകനുമായ ലിയോ മെസ്സിയില്ലാതെയാണ് ഇന്നത്തെ മത്സരത്തിൽ ഇന്റർ മിയാമി കളിച്ചത്.

ലിയോ മെസ്സി കളിക്കാത്തതിന്റെ പ്രധാന കാരണം എന്താണെന്ന് ഒഫീഷ്യലി പറഞ്ഞിട്ടില്ലെങ്കിലും താരത്തിന് ഗെയിം മാനേജ്മെന്റ് ഭാഗമായി വിശ്രമം നൽകിയതാണ് റിപ്പോർട്ടുകൾ. എന്തായാലും സൂപ്പർ താരമില്ലാതെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഇറങ്ങിയ മിയാമി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.

മോൻറ്റിയലിനെതിരെ കളി തുടങ്ങിയ ഇന്റർമിയാമിക്കെതീരെ എതിർ ടീം താരമായ അൽവാരസ് പതിമൂന്നാം മിനിറ്റിൽ നേടുന്ന ഗോളിൽ എവേ ടീം ലീഡ് എടുത്തു. ആദ്യ പകുതി ഒരു ഗോൾ ലീഡിന് മത്സരം അവസാനിപ്പിച്ചു ഡ്രസിങ് റൂമിലേക്ക് മടങ്ങിയ എവേ ടീമിനെതിരെ കമ്പാനയുടെ 71 മീനിറ്റിലെ ഗോളിലൂടെ ഇന്റർമിയാമി സമനില ഗോൾ തിരിച്ചടിച്ചെങ്കിലും 75, 78 മിനിറ്റുകളിൽ നേടുന്ന ഗോളുകളിൽ മോന്റർറിയൽ ലീഡ് ഉയർത്തി.

80മിനിറ്റിൽ ജോർഡി ആൽബ ഗോൾ സ്കോർ ചെയ്ത് സ്കോർ 2-3 ആയി ഉയർത്തിയെങ്കിലും മത്സരം എവേ ടീമിന് അനുകൂലമായി അവസാനിച്ചു. അതേ സമയം മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ലിയോ മെസ്സിയെ ഗ്യാലറിയിൽ സാക്ഷിയാക്കിയാണ് എവേ ടീമിന്റെ വിജയം. മത്സരം പരാജയപ്പെട്ടെങ്കിലും നാല് മത്സരങ്ങളിൽ നിന്നും 7 പോയിന്റുകൾ സ്വന്തമാക്കിയ മിയാമി ഒന്നാം സ്ഥാനത്താണ് തുടരുന്നത്. അടുത്ത മത്സരത്തിൽ നാഷ്വില്ലേയെ ചാമ്പ്യൻസ് കപ്പ്‌ രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് മിയാമി നേരിടുന്നത്.

Rate this post