സ്റ്റോപ്പേജ് ടൈം ഗോളിലെ വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : ജിറോണയെ സമനിലയിൽ തളച്ച് റയൽ ബെറ്റിസ് |Real Madrid
ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് കീഴടക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകായണ് റയല് മാഡ്രിഡ്. ഫുൾ ബാക്ക് ലൂക്കാസ് വാസ്‌ക്വസിന്റെ ഒരു സ്റ്റോപ്പേജ് ടൈം ഹെഡർ ആണ് റയലിന് വിജയം നേടിക്കൊടുത്തത്. ഒന്നാം സ്ഥാനക്കാരായ ജിറോണ റയൽ ബെറ്റിസുമായി 1 -1 സമനില പിരിഞ്ഞതോടെയാണ് റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്, ഇരു ടീമുകൾക്കും 45 പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയിൽ റയൽ മുന്നിലെത്തി.38 പോയിന്റുള്ള ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്.
54-ാം മിനിറ്റിൽ നാച്ചോ ചുവപ്പ്കാർഡ് കണ്ട് പുറത്തായതിന് ശേഷം പത്തു പെരുമായാണ് റയൽ മാഡ്രിഡ് മത്സരം അവസാനിപ്പിച്ചത്. ഇഞ്ചുറി ടൈമിൽ ടോണി ക്രൂസ് എടുത്ത കോർണറിൽ നിന്നാണ് വാസ്‌ക്വസിന്റെ വിജയ് ഗോൾ പിറന്നത്. മത്സരത്തിൽ റയൽ മാഡ്രിഡിന് കാര്യമായ ഗോൾ അവസരങ്ങൾ ഒന്നും ക്രിയേറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.
With 10 men Real Madrid don’t give up
— Jk parcy (@Jkparcy313) December 21, 2023
Hala Madrid ⚪️⚪️⚪️pic.twitter.com/hjG9cBEbKu
മെൻഡിസോറോസ സ്റ്റേഡിയത്തിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.പരിക്ക് മൂലം തളർന്ന ഒരു ടീമുമായാണ് മാഡ്രിഡ് കളിക്കുന്നത്, പ്രത്യേകിച്ച് പ്രതിരോധത്തിൽ. കഴിഞ്ഞ ഞായറാഴ്ച, ഡേവിഡ് അലബ കാൽമുട്ട് ലിഗമെന്റ് പരിക്ക് പറ്റുന്ന മൂന്നാമത്തെ മാഡ്രിഡ് കളിക്കാരനായി. എഡർ മിലിറ്റോയ്‌ക്കും ഗോൾകീപ്പർ തിബോട്ട് കോർട്ടോയ്‌സിനും ഇതേ രീതിയിലുള്ള പരിക്ക് പറ്റിയിരുന്നു.
CLASIFICACIÓN | ¡Consulta cómo queda la tabla de #LALIGAEASPORTS tras los encuentros jugados en la última jornada del 2023! 📊 pic.twitter.com/SCK6OPpcQy
— LALIGA (@LaLiga) December 21, 2023
മറ്റൊരു മസ്ലരത്തിൽ റയൽ ബെറ്റിസ് ലാലിഗ ലീഡർമാരായ ജിറോണയെ 1-1ന് സമനിലയിൽ തളച്ചു.രണ്ടാം പകുതിയുടെ അവസാനത്തിൽ അർജന്റീനയുടെ സെന്റർബാക്ക് ജർമൻ പെസെല്ല നേടിയ ഗോളാണ് റയൽ ബെറ്റിസിന് സമനില നേടിക്കൊടുത്തത്. സമനിലയോടെ ജിറോണയുടെ ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മാനുവൽ പെല്ലെഗ്രിനിയുടെ റയൽ ബെറ്റിസ് ലാലിഗയിൽ ഏഴാം സ്ഥാനത്താണ്.39-ാം മിനിറ്റിൽ യുക്രേനിയൻ താരം ആർടെം ഡോവ്‌ബിക്ക് പെനാൽറ്റിയിലൂടെ ജിറോണയെ മുന്നിലെത്തിച്ചത്.88-ാം മിനിറ്റിൽ പെസെല്ലയുടെ ഗോൾ ബെറ്റിസിന് സമനില നേടികൊടുത്തു
German Pezzella scores in the 88th minute to tie the game at 1-1 for Real Betis against Girona. ⚽️🇦🇷pic.twitter.com/7WDJUnJPl8
— LaLigaExtra (@LaLigaExtra) December 21, 2023