തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ മാഡ്രിഡ് : എവർട്ടനെ വീഴ്ത്തി ആഴ്‌സണൽ : ചെൽസിക്ക് സമനില
തുടർച്ചയായ അഞ്ചാം ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടനാണ് മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന് തകർത്ത രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയെക്കാൾ രണ്ട് ലീഡ് റയൽ നേടി.
ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് റയൽ മാഡ്രിഡ് രണ്ടു ഗോൾ നേടി വിജയം നേടിയെടുത്തത്. അഞ്ചാം മിനുട്ടിൽ മുൻ മാഡ്രിഡ് താരം ടേക്ക് കുബോയുടെ പാസിൽ നിന്നും ആൻഡർ ബാരെനെറ്റ്‌ക്‌സിയ സോസിഡാഡിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെ സ്‌കോർ സമനിലയിലാക്കി. സീസണിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.60-ാം മിനിറ്റിൽ ഇടതുവശത്ത് നിന്ന് ഫ്രാൻസ് ഗാർഷ്യയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ജോസെലു റയലിന് ലീഡ് നേടിക്കൊടുത്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ ഒരു ഗോൾ ജയവുമായി ആഴ്‌സണൽ. 69 ആം മിനുട്ടിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഗോളാണ് ആഴ്സണലിന് വിജയം നേടിക്കൊടുത്തത്.ആറ് വർഷത്തിനിടെ ഗുഡിസൺ പാർക്കിൽ ആഴ്സനലിന്റർ ആദ്യ ജയമായിരുന്നു ഇത്.തോൽവി അറിയാത്ത ആഴ്‌സണൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ടോട്ടൻഹാമിനും ലിവർപൂളിനും ഒപ്പം മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് പോയിന്റ് പിന്നിലായി. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ മൂന്നാം തോൽവി 1-0ന് എവർട്ടനെ ഒരു പോയിന്റുമായി താഴെ നിന്ന് മൂന്നാമതാക്കി.
⭐ Match Highlights ⭐
— Sportsbuzz+ 𝕏 (@sportsbuzzplus) September 18, 2023
Real Madrid 2⃣ 🆚 1⃣ Real Sociedad
🔵 Barrenetxea (5')
⚪ Valverde (46')
⚪ Joselu (60')
#RealMadridRealSociedad #MadridSociedad #LaLigapic.twitter.com/AsPMwxYqR7
വൈറ്റാലിറ്റി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെൽസി ബോൺമൗത്തുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ചെൽസിയുടെ ഏറെ കൊട്ടിഘോഷിച്ച ആക്രമണം വീണ്ടും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ചെൽസി താരങ്ങളുടെ രണ്ടു ഗോൾശ്രമങ്ങൾ പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുമായി ചെൽസി പോയിന്റ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്താണ്.