“ചാമ്പ്യന്മാർ! എസ്പാൻയോളിനെതിരായ തകർപ്പൻ ജയത്തോടെ 35-ാം ലാ ലിഗ കിരീടം ഉറപ്പിച്ച് റയൽ മാഡ്രിഡ്”| Real Madrid

സാന്റിയാഗോ ബെർണബ്യൂവിൽ എസ്പാൻയോളിനെതിരായ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ 35-ാമത് ലാ ലിഗ കിരീടം നേടി.റോഡ്രിഗോയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

കിരീടം നേടാൻ ഒരു പോയിന്റ് മാത്രമേ റയൽ മാഡ്രിഡിന് ഇന്ന് ആവശ്യമുണ്ടായിരുന്നുള്ളു.യുവേഫ ചാമ്പ്യൻസ് ലീഗ് (യുസിഎൽ) സെമി ഫൈനൽ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേരിടേണ്ടതുകൊണ്ട് പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് റയൽ ഇന്നിറങ്ങിയത്.സിറ്റിക്കെതിരായ ആദ്യ പാദം ആരംഭിച്ച ടീമിൽ നിന്ന് എട്ട് മാറ്റങ്ങൾ ആൻസെലോട്ടി വരുത്തുകയും ചെയ്തു.തിബോ കോർട്ടോയിസും ലൂക്കാ മോഡ്രിച്ചും റോഡ്രിഗോയും മാത്രമാണ് തങ്ങളുടെ സ്ഥാനം നിലനിർത്തിയത്.

ജയത്തോടെ ലീഡർമാരായ മാഡ്രിഡിന് നാല് ലീഗ് മത്സരങ്ങൾ ബാക്കിനിൽക്കെ 81 പോയിന്റായി, രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 17 പോയിന്റ് വ്യത്യാസവും ഞായറാഴ്ച കളിക്കുന്ന ബാഴ്‌സലോണയേക്കാൾ 18 പോയിന്റും മുന്നിലെത്തി. 33 ആം മിനുട്ടിൽ ബ്രസീൽ താരം മാഴ്‌സെലോയുമായുള്ള സ്‌മാർട്ട് ലിങ്ക് അപ്പ് കളിയെത്തുടർന്ന് ബോക്‌സിനുള്ളിൽ നിന്ന് റോഡ്രിഗോ.പത്തു മിനിറ്റിനുശേഷം, റോഡ്രിഗോ ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കി.റോഡ്രിഗോ ഇപ്പോൾ ഈ മാസം നാല് ഗോളുകൾ നേടിയിട്ടുണ്ട് — ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗിൽ, സെവിയ്യയിൽ 3-2 ന് വിജയിച്ചപ്പോളും ഗോൾ നേടി.

ഹാഫ് ടൈമിന് ശേഷം സന്ദർശകർക്ക് കളിയിലേക്ക് തിരിച്ചുവരാൻ അവസരങ്ങളുണ്ടായിരുന്നു, എന്നാൽ അസെൻസിയോയുടെ 55 ആം മിനുട്ടിൽ ഗോൾ റയലിന്റെ ലീഡ് ഉയർത്തി. 81 ആം മിനുട്ടിൽ ബെൻസിമ റയലിന്റെ നാലാം ഗോൾ നേടി. ലീഗിൽ താരത്തിന്റെ 26 മത്തെ ഗോളായിരുന്നു ഇത് .യൂറോപ്പിലെ ഓരോ ‘ബിഗ് ഫൈവ്’ ആഭ്യന്തര മത്സരങ്ങളിലും ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യത്തെ മാനേജരായി ആൻസെലോട്ടി മാറി.