റയൽ മാഡ്രിഡിൽ ഇനി വിനിഷ്യസിന്റെ നാളുകളോ ?

ലാ ലീഗയിൽ അലാവെസിനെ 4-1 തകർത്ത് സ്വപ്നതുല്യമായ തുടക്കമാണ് കാർലോ ആൻസെലോട്ടിയുടെ നേതൃത്വത്തിൽ റിയൽ മാഡ്രിഡ് നേടിയത്. ആദ്യ മത്സരത്തിൽ പ്രധാനപ്പെട്ട നിമിഷം 92 ആം മിനിറ്റിൽ പിറന്ന ഗോളായിരുന്നു. പകരക്കരനായി ഇറങ്ങിയ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്. എന്നാൽ ആദ്യ മത്സരത്തിലെ പ്രകടനം താരത്തിന് ഇന്നലെ ലെവന്റക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ ആദ്യ ടീമിൽ ഇടം നേടികൊടുത്തില്ല. പക്ഷെ ഇന്നലെ രാത്രി ലെവന്റെയുമായുള്ള 3-3 സമനിലയിൽ പിരിഞ്ഞ മത്സരമായിരുന്നു റയൽ മാഡ്രിഡ് ജേഴ്സിയിൽ ബ്രസീലിയൻ താരത്തിന്റെ ഏറ്റവും മികച്ച മത്സരം.

പകരക്കരനായി ഇറങ്ങി രണ്ടു ഗോളുകൾ നേടി റയലിനെ തോൽ‌വിയിൽ നിന്നുമാണ് വിനീഷ്യസ് രക്ഷിച്ചത്. 59 ആം മിനിറ്റിൽ റയൽ മാഡ്രിഡ് 2 -1 എന്ന സ്കോറിന് പിന്നിട്ടു നിൽക്കുമ്പോഴാണ് വിനീഷ്യസ് ഹസാർഡിനു പകരമായി പിച്ചിലെത്തുന്നത്.72 -ാം മിനിറ്റിൽ വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു.കാസെമിറോയുടെ മികച്ചൊരു പാസിൽ നിന്നായിരുന്നു വിനിഷ്യസിന്റെ ഫിനിഷിങ്.റോബർ പിയറിലൂടെ ലെവന്റേ ലീഡ് വീണ്ടെടുത്തെങ്കിലും ആറ് മിനുട്ടിനു ശേഷം വിനീഷ്യസ് വേണ്ടും രക്ഷകനായി മാറി. ലീഗിൽ 2 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയ 21 കാരൻ ഈ സീസണിൽ മികവ് തുടരാൻ തനനെയാണ് ശ്രമിക്കുന്നത്.

റയൽ പരിശീലകൻ അൻസെലോട്ടി വിനിഷ്യസിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തി. “ബോക്സിനുള്ളിൽ നാലോ അഞ്ചോ ടച്ച് കൊണ്ട് ഗോളുകൾ നേടുന്നത് ബുദ്ധിമുട്ടാണ്.” ലെവന്റെയ്‌ക്കെതിരെ വെറും അരമണിക്കൂറിനുള്ളിൽ മികച്ച പ്രകടനം നടത്തിയതിനാൽ വിനി ശ്രദ്ധിച്ചു.ഗുണനിലവാരത്തോടെ, ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, രണ്ട് കാലുകളും രണ്ട് ടച്ചുകളും ഉപയോഗിച്ച് അദ്ദേഹം രണ്ട് ഗോളുകൾ നേടി. അവനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവന് എന്തായിത്തീരാമെന്നും വിനി കാണിച്ചുതന്നു. രണ്ട് കളികളിൽ നിന്ന് അദ്ദേഹം മൂന്ന് ഗോളുകൾ നേടി. പഴയ കളിക്കാർ ശ്രദ്ധിക്കുമോ എന്ന് നോക്കാം. ആൻസെലോട്ടി ബ്രസീലിയൻ കുറിച്ച പറഞ്ഞു.

വലിയ പ്രതീക്ഷയോടെ റയലിലെത്തിയ യുവ പ്രതിഭയ്ക്ക് ഒരിക്കലും റയലിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമാവാൻ സാധിച്ചില്ല. എന്നാൽ ഈ സീസണിൽ അതിനോരു മാറ്റം വരുത്താൻ തന്നെയാണ് ബ്രസീലിയൻ ഫോർവേഡ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നാലാമത്തെ കോച്ചിന് കീഴിലാണ് റയൽ മാഡ്രിഡിൽ വിനീഷ്യസ് കളിക്കുന്നത്.എന്നാൽ ആൻസെലോട്ടി പരിചയ സമ്പന്നരായ താരങ്ങളായ ഈഡൻ ഹസാർഡ്, കരിം ബെൻസേമ, ഗാരെത് ബെയ്ൽ എന്നിവർക്കാണ് മുൻഗണന കൊടുക്കുന്നത്. ഈ മൂന്നു താരങ്ങളെയെക്കാൾ ഒൻപത് വയസ്സ് ഇളയ വിനീഷ്യസ് ബെഞ്ചിലുന്നു ടീമിലെ ആദ്യ സ്ഥാനത്തിന് വേണ്ടി ഇവർക്കെതിരെ മത്സരിക്കേണ്ടി വരും. റയലിനൊപ്പം നാലാമത്തെ സീസൺ കളിക്കുന്ന 21 കാരൻ കഴിഞ്ഞ സീസണിൽ 35 മത്സരങ്ങൾ കളിച്ചെങ്കിലും തന്റെ ഗോൾ സ്കോറിന് മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സീസണിൽ ആദ്യ രണ്ടു മത്സരത്തോടെ ആദ്യ ടീമിൽ തന്റെ സ്ഥാനത്തിനായി വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.