ഇങ്ങിനെയാണെങ്കിൽ ബാഴ്സക്കു കിരീടം നേടുക ബുദ്ധിമുട്ടായിരിക്കും, റയലിന്റെ വിജയത്തെ കളിയാക്കി പുയോൾ

റയൽ ബെറ്റിസിനെതിരായ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയത്തെ കളിയാക്കി ബാഴ്സലോണയുടെ മുൻ നായകനും ഇതിഹാസവുമായ കാർലോസ് പുയോൾ. മത്സരത്തിൽ പിന്നിലായിരുന്ന റയലിനു വിജയം നേടാൻ സഹായിച്ചത് അവസാന സമയങ്ങളിൽ ലഭിച്ച പെനാൽട്ടിയാണ്. ഇതിനു പുറമേ ബെറ്റിസ് താരം എമേഴ്സൺ ചുവപ്പുകാർഡ് വാങ്ങി പുറത്താവുകയും ചെയ്തിരുന്നു.

മത്സരത്തിലുണ്ടായ രണ്ടു വിവാദ സംഭവങ്ങളിലും പുയോൾ തന്റെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. റഫറിയുടെ തീരുമാനത്തിൽ സംശയം പ്രകടിപ്പിക്കുന്ന തരത്തിലാണ് താരം ട്വിറ്ററിൽ ഇമോജികൾ വഴി പ്രതികരിച്ചത്. അതിനു ശേഷം ബാഴ്സ കിരീടം നേടണമെങ്കിൽ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും പുയോൾ ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾ ബാഴ്സയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കട്ടെയെന്നും പുയോൾ ആശംസിച്ചു. അതേ സമയം റഫറിയുടെ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ന്യായമായതാണു തങ്ങൾക്കു ലഭിച്ചതെന്നുമാണ് സിദാൻ അഭിപ്രായപ്പെട്ടത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.

Rate this post