തോൽവി തോൽവി !! പിഎസ്ജിക്കെതിരെ അവിസ്മരണീയ വിജയം നേടി റെന്നസ് |PSG

ലിഗ് 1-ൽ സ്വന്തം തട്ടകത്തിൽ സ്റ്റേഡ് റെന്നസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പാരീസ് സെന്റ് ജെർമെയ്ൻ.പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു റെന്നസിന്റെ ജയം.പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയുടെ അനുവദിക്കാത്ത ഗോളും റെന്നസിന്റെ ഗോൾകീപ്പർ സ്റ്റീവ് മന്ദാൻഡയുടെ അതിശയിപ്പിക്കുന്ന സേവും ഉൾപ്പെടെ കളി നാടകീയത നിറഞ്ഞതായിരുന്നു. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ പിഎസ്ജിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

23-ാം മിനിറ്റിൽ മാർക്കോ വെറാട്ടിയുടെ പാസ് സ്വീകരിച്ച് പന്ത് വലയിലേക്ക് പായിച്ചപ്പോൾ തന്റെ ടീമിന് ലീഡ് നൽകിയെന്ന് എംബാപ്പെ കരുതി. എന്നിരുന്നാലും, അസിസ്റ്റന്റ് റഫറി ഓഫ്സൈഡിനായി തന്റെ പതാക ഉയർത്തിയതോടെ ഗോൾ അനുവദിച്ചില്ല.40-ാം മിനിറ്റിൽ ലയണൽ മെസ്സി നൽകിയ പാസിൽ നിന്നും എംബപ്പേ ഗോൾ നേടിയെന്നു വിചാരിച്ചെങ്കിലും സ്റ്റീവ് മന്ദാൻഡയുടെ മികച്ചൊരു സേവ് റെന്നസിന്റെ രക്ഷക്കെത്തി.

എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി കാൾ ടോക്കോ-എകാമ്പിയിലൂടെ റെന്നസ് ഹാഫ് ടൈമിന് തൊട്ടുമുമ്പ് ലീഡ് നേടി. ബെഞ്ചമിൻ ബൗറിഗോഡ് കൊടുത്താൽ പാസിൽ നിന്നും ജുവാൻ ബെർനാറ്റിനെയും ഡാനിലോയെയും ജിയാൻലൂയിജി ഡോണാരുമ്മയെ മറികടന്ന് ശക്തമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റി.രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനുട്ടിനുള്ളിൽ അർനൗഡ് കലിമുൻഡോ റെന്നസിന്റെ ലീഡ് ഇരട്ടിയാക്കി പിഎസ്ജിയെ ഞെട്ടിച്ചു.

ഇടതുവശത്ത് നിന്ന് ഉഗോചുകുവിലൂടെ ക്രോസ്സ് ചെയ്ത പന്ത് കലിമുൻഡോ ഒരു ലളിതമായ ഫിനിഷിൽ ഗോളാക്കി മാറ്റി.പിഎസ്ജി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റെന്നസിന്റെ പ്രതിരോധം ഉറച്ചു നിന്നു . പരാജയപ്പെട്ടെങ്കിലും ലീഗിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 28 മത്സരങ്ങൾ അവസാനിച്ചപ്പോൾ 66 പോയിന്റാണ് പിഎസ്ജി ക്കുള്ളത്.സീസണിലെ ആദ്യ ഹോം തോൽവി ഏറ്റുവാങ്ങിയ പിഎസ്ജിക്ക് ഇത് നിരാശാജനകമായ രാത്രിയായിരുന്നു.

Rate this post