ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൽ റൊണാൾഡോയുടെ നെഞ്ചിടിപ്പ് കൂടുകയാണ് |Cristiano Ronaldo
2022-2023 സീസണിൽ റെഡ് ഡെവിൾസിന്റെ ആദ്യ ഇലവനിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരവും ബെഞ്ചിലിരുന്നാണ് സൂപ്പർ താരം കണ്ടത്. ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൽ റൊണാൾഡോയുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
ട്രാൻസ്ഫർ വിൻഡോയുടെ ഏതാണ്ട് മുഴുവൻ സമയവും ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ഒരു ക്ലബ്ബിനായുള്ള തിരച്ചിലിലായിരുന്നു 37 കാരൻ. എന്നാൽ ഇതുവരെയും ലക്ഷ്യ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.റൊണാൾഡോ യുണൈറ്റഡ് ബെഞ്ചിലിരുന്ന് പുകയുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഐക്കണും മുൻ ഇംഗ്ലണ്ട് ഡിഫൻഡറുമായ റിയോ ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു. മനോഹരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഗോൾ മെഷീൻ റൊണാൾഡോയുടെ കരിയറിൽ ഇതുവരെ നേരിട്ടതിൽ വെച്ചുള്ള ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്.കഴിഞ്ഞ സീസണിൽ ഓൾഡ് ട്രാഫോർഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നിട്ടും പുതിയ പരിശീലകൻ റെ ഹാഗിന്റെ ടീമിൽ ഇടം പിടിക്കാൻ 37 കാരന് സാധിക്കുന്നില്ല.
“റൊണാൾഡോ യുണൈറ്റഡ് നിൽക്കുമോ ഇല്ലയോ എന്നത് നമുക്കാർക്കും അറിയില്ല. എന്നാൽ ക്രിസ്റ്റ്യാനോയെ അടുത്ത് അറിയുന്നതിനാൽ അദ്ദേഹം ഇപ്പോൾ തീർത്തും പുകയുമെന്ന് എനിക്കറിയാം. ഈ സമയത്തിനിടയിൽ 37 കാരൻ തന്റെ കരിയറിൽ ചെയ്തത് മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇല്ലാത്ത ഒരു ടീമിന് വേണ്ടി കളിക്കുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ സ്കഴിയുന്ന കാര്യമല്ല “ഫെർഡിനാൻഡ് പറഞ്ഞു.യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് റൊണാൾഡോ. കഴിഞ്ഞ സീസണിൽ മാൻ യുണൈറ്റഡിന്റെ ടോപ് സ്‌കോററും ഈ 37കാരനായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായ റൊണാൾഡോ യുണൈറ്റഡിൽ തുടരാൻ തീരുമാനിക്കുകയാണെങ്കിൽ ക്ലബ് തലത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ മത്സരം നഷ്‌ടമാകും.
😂😂 not the suede bro @Cristiano! pic.twitter.com/pW9a3Wrnkf
— Rio Ferdinand (@rioferdy5) August 27, 2022
ടെൻ ഹാഗിന്റെ അരങ്ങേറ്റ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് ആണ് കളിക്കുക. “റൊണാൾഡോ വ്യത്യസ്തമായി ചിന്തിക്കുന്ന താരമാണ് ,21-ാം വയസ്സിലും അദ്ദേഹം എങ്ങനെയായിരിക്കുന്നോ അതേ പോലെ താനെയാവും 37 ആം വയസ്സിലും, ഈ പ്രായത്തിൽ അദ്ദേഹം മാറുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. സൂപ്പർസ്റ്റാറുകൾ വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുന്നത് അവർക്ക് മോശം ഗെയിമുകളുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല, അവർ നന്നായി കളിക്കുന്നില്ലെന്ന് അവർ വിശ്വസിക്കുന്നില്ല അവർക്ക് കാര്യങ്ങൾ തെറ്റായി സംഭവിക്കുമെന്ന് അവർ വിശ്വസിക്കുന്നില്ല.അവർ ഇപ്പോഴും വിജയിച്ചവരാണ് എന്ന ചിന്തയിലാണുളളത്, അവരുടെ കഴിവുകളിലെ അമിത് വിശ്വാസം കാരണം അവർ പരാജയങ്ങൾ കാണുന്നില്ല, ”ഫെർഡിനാൻഡ് കൂട്ടിച്ചേർത്തു.