ഡ്രിബ്ലിങ്ങിലെ രാജാവ്,ലീഗ് വണ്ണിൽ മാത്രമല്ല,ടോപ് ഫൈവ് ലീഗുകളിൽ തന്നെ ഒന്നാമനായി ലയണൽ മെസ്സി |Lionel Messi

നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഡ്രിബ്ലർ ലയണൽ മെസ്സിയാണ് എന്നുള്ള കാര്യത്തിൽ അധികമാർക്കും സംശയങ്ങളോ തർക്കങ്ങളോ കാണില്ല.തന്റെ 35ആമത്തെ വയസ്സിലും കാലിലെ മാന്ത്രികത കൊണ്ട് മെസ്സി ലോക ഫുട്ബോളിനെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലീഗ് വണ്ണിലെ പുതിയ സീസണിലും അക്കാര്യങ്ങൾക്ക് മാറ്റമൊന്നുമില്ല.

കഴിഞ്ഞ മൊണാക്കോക്കെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിരുന്നില്ല. വളരെ ഫിസിക്കലായ രൂപത്തിലായിരുന്നു മത്സരത്തെ മൊണാക്കോ ഡിഫന്റർമാർ സമീപിച്ചിരുന്നത്. പക്ഷേ ഈ കാഠിന്യത്തിനിടയിലും മത്സരം അവസാനിക്കുമ്പോഴേക്കും നാല് ഡ്രിബ്ലിങ്ങുകൾ വിജയകരമായി പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഇതോട് കൂടി ഈ ലീഗ് വൺ സീസണിൽ മെസ്സി ആകെ 16 ഡ്രിബിളുകളാണ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയ താരം മെസ്സിയാണ്.അതുമാത്രമല്ല,യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തന്നെ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയതും ലയണൽ മെസ്സി തന്നെയാണ്.OptaJavier ആണ് ഡാറ്റ പുറത്ത് വിട്ടിരിക്കുന്നത്.

മെസ്സി തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകത്ത് ഡ്രിബിളുകളുടെ കാര്യത്തിലെ രാജാവ് എന്ന് തെളിയിക്കുന്ന കണക്കുകൾ ആണിത്. മാത്രമല്ല ഈ ലീഗ് വണ്ണിൽ മെസ്സിക്ക് മികച്ചൊരു തുടക്കം ലഭിച്ചിട്ടുണ്ടതാനും.നാല് മത്സരങ്ങളിൽ നിന്ന് ആകെ അഞ്ച് ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി ഇപ്പോൾ തന്നെ വഹിച്ചു കഴിഞ്ഞു.

3 ഗോളുകളും 2 അസിസ്റ്റുകളുമാണ് മെസ്സി ലീഗ് വണ്ണിൽ ഈ സീസണിൽ നേടിയിട്ടുള്ളത്.ഇനി PSG ടുളൂസെക്കെതിരെയാണ് അടുത്ത മത്സരം കളിക്കുക.ബുധനാഴ്ച്ചയാണ് ഈ മത്സരം നടക്കുക.

Rate this post