റോബർട്ട് ലെവൻഡോവ്‌സ്‌കി മേജർ ലീഗ് സോക്കറിലേക്ക് , ബാഴ്‌സലോണ സ്‌ട്രൈക്കറോട് താൽപ്പര്യം പ്രകടിപ്പിച്ച് ക്ലബ്ബുകൾ |Robert Lewandowski 

ബാഴ്‌സലോണ ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കി 2024-ൽ MLS-ൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്‌ട്രൈക്കറെ ആവശ്യമുള്ള ‘പല’ MLS ടീമുകളുടെയും വിഷ്‌ലിസ്റ്റിൽ 35 വയസ്സുള്ള പോളിഷ് സ്‌ട്രൈക്കർ ഉണ്ട്.പോളിഷ് സ്‌ട്രൈക്കർ തന്റെ കരിയറിന്റെ ഭൂരിഭാഗവും ബയേൺ മ്യൂണിക്കിലാണ് ചെലവഴിച്ചത്. 2022-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ബാഴ്‌സലോണയിലേക്ക് ചേക്കേറി.

അതിനുശേഷം ബ്ലാഗ്രാനയ്‌ക്കായി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ഉടൻ തന്നെ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായിരിക്കും. ബാഴ്‌സലോണയുമായുള്ള പോളിഷ് സ്‌ട്രൈക്കറുടെ കരാർ 2026 ജൂണിൽ കാലഹരണപ്പെടുന്നതിനാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഏതൊരു ടീമും ഗണ്യമായ തുക വാഗ്ദാനം ചെയ്യേണ്ടതുണ്ട്.സെപ്തംബറിൽ AS-ന് നൽകിയ അഭിമുഖത്തിൽ ഒരു ദിവസം എം‌എൽ‌എസിൽ എത്തുമെന്ന് താൻ കരുതിയതിനെക്കുറിച്ച് റോബർട്ട് ലെവൻഡോവ്‌സ്‌കി സംസാരിച്ചു.

‘കൊറോണ വൈറസ് പാൻഡെമിക്കിന് മുമ്പ്, MLS എന്ന ആശയം എന്റെ മനസ്സിൽ ഉറച്ചിരുന്നു. എന്നാൽ പിന്നീട് എങ്ങനെയോ ഞാൻ മനസ്സ് മാറ്റി.ബാഴ്‌സലോണയിലെ അധ്യായത്തിന് ശേഷം, അത് സങ്കൽപ്പിക്കാൻ പ്രയാസമാണ്” ലെവൻഡോവ്‌സ്‌കി പറഞ്ഞു.റോബർട്ട് ലെവൻഡോവ്‌സ്‌കി ഇല്ലാത്ത ജീവിതത്തിനായി ബാഴ്‌സലോണ ജീ തയ്യാറെടുക്കുകയാണ്.ഫെയ്‌നൂർഡിന്റെ സാന്റിയാഗോ ഗിമെനെസിനോട് ബാഴ്‌സലോണയുടെ സമീപകാല താൽപ്പര്യം ഇതിന് ഉദാഹരമാണ്.

റോബർട്ട് ലെവൻഡോവ്‌സ്‌കി ലോസ് ഏഞ്ചൽസ് ഗാലക്‌സിയിലേക്ക് ചേക്കേറും എന്നാണ് പലരും കരുതുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സിൽ എവിടെയാണ് കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് സിബിഎസ് സ്പോർട്സ് മുമ്പ് ചോദിച്ചപ്പോൾ ലെവെന്ഡോസ്‌കി LAFC എന്ന് സൂചിപ്പിച്ചിരുന്നു.വിറ്റോർ റോക്കിൽ ഒപ്പുവെച്ചതോടെ ബാഴ്‌സലോണക്ക് 9-ാം നമ്പർ കിട്ടിയിരിക്കുകയാണ്‌.