വിരമിക്കുന്നതിനു മുന്നേ ലയണൽ മെസ്സിക്കൊപ്പം കളിക്കണം: തന്റെ ആഗ്രഹം വെളിപ്പെടുത്തി റോബർട്ട് ലെവന്റോസ്ക്കി
സമീപകാലത്ത് ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടി ഏറ്റവും കൂടുതൽ പോരടിച്ചിരുന്ന താരങ്ങളാണ് ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും. കോവിഡ് മൂലം ക്യാൻസലാക്കിയ ബാലൺഡി’ഓർ പുരസ്‌ക്കാരം ലെവന്റോസ്‌ക്കി അർഹിക്കുന്നുണ്ടെന്ന് മെസ്സി ബാലൺഡി’ഓർ പുരസ്കാര വേദിയിൽ തന്നെ തുറന്നു പറഞ്ഞത് ഏറെ കയ്യടികൾ നേടിയിരുന്നു. ഇതേക്കുറിച്ചുള്ള ലെവന്റോസ്ക്കിയുടെ മറുപടി വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ലയണൽ മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയതിനു പിന്നാലെ ലെവന്റോസ്ക്കി ബയേൺ വിട്ടുകൊണ്ട് ബാഴ്സയിൽ എത്തുന്ന കാഴ്ചയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഈ വേൾഡ് കപ്പിൽ മെസ്സിയും ലെവന്റോസ്ക്കിയും പരസ്പരം മുഖാമുഖം വരുന്നതും നമ്മൾ കണ്ടു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു പോളണ്ടിനെ അർജന്റീന പരാജയപ്പെടുത്തിയത്.
പ്രധാനപ്പെട്ട സ്പാനിഷ് മീഡിയയായ മുണ്ടോ ഡിപ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സിയെക്കുറിച്ച് റോബർട്ട് ലെവന്റോസ്ക്കി സംസാരിച്ചിരുന്നു. അതായത് വിരമിക്കുന്നതിനു മുന്നേ മെസ്സിക്കൊപ്പം കളിക്കണം എന്നുള്ള ആഗ്രഹമായിരുന്നു ലെവ പങ്കുവെച്ചിരുന്നത്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹമാണ് ലെവന്റോസ്ക്കി ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
Imagine Lionel Messi and Robert Lewandowski linking up 🤩 pic.twitter.com/OH3rKlc1Ml
— ESPN FC (@ESPNFC) December 24, 2022
‘ വിരമിക്കുന്നതിനു മുന്നേ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് തീരുമാനിക്കേണ്ട ആൾ ഞാനില്ലല്ലോ? ഇപ്പോൾ ലയണൽ മെസ്സി കൂടുതൽ പ്ലേ മേക്കർ എന്ന രൂപേണ കളിച്ചുകൊണ്ടിരിക്കുന്നത്. ഗോളുകൾ നേടുന്നത് കുറഞ്ഞാലും അസിസ്റ്റുകൾ കൂടുതൽ നേടാൻ അദ്ദേഹത്തിന് കഴിയും.അതിനോടൊപ്പം തന്നെ അദ്ദേഹം ഗോളുകളും നേടുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് ഏതൊരു സ്ട്രൈക്കറുടെയും സ്വപ്നമാണ് ‘ ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
മെസ്സി ഉടൻതന്നെ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഇല്ല. തന്റെ ക്ലബ്ബായ പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മെസ്സിയുള്ളത്.മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്.ഈയിടെ ഒരിക്കൽ കൂടി ബാഴ്സ പ്രസിഡന്റ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു.