❝ ഉടക്കി 💪🔥നിൽക്കുന്നവരെ 🇦🇷✊ ഒതുക്കി
നിർത്തുന്ന 👑❤️ മെസ്സിയുടെ മനസ്സറിയുന്ന
മിഡ്ഫീൽഡ് ⚡✌️ ജനറൽ ❞
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ. മുന്നേറ്റവും പ്രതിരോധവും ഒരുമിച്ചു നടപ്പിലാക്കിയ മിഡ്ഫീൽഡർ ഡി മരിയയുടെ ഗോളിലേക്കുള്ള പാസ് കൊടുത്ത് മത്സരത്തിൽ നിര്ണായകമാവുകയും ചെയ്തു. അർജൻ്റൈൻ മുന്നേറ്റങ്ങളുടെ എഞ്ചിൻ റൂമും ഈ ഏഴാം നമ്പർ താരം തന്നെയായിരുന്നു. പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്തു. മത്സരത്തിലുടനീളം നെയ്മറെ സമർത്ഥമായി മാർക്ക് ചെയ്ത ഡി പോൾ മുന്നേറ്റ നിരയും നെയ്മറുമായുള്ള ലിങ്ക് പ്ളേക്ക് തടസ്സമായി നിന്നു.
മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ കാണാൻ കഴിഞ്ഞു.മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍ തന്റെ സാങ്കേതിക തികവും അത്‌ലറ്റിക് മികവും പുറത്തെടുത്ത് ആധിപത്യം ഉറപ്പിച്ചു. ഡിമരിയ ക്ക് നേരെ വന്ന ക്രോസ് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റ് എന്ന് വിലയിരുത്തപ്പെടുന്നു. ഒപ്പം അര്‍ജന്റീനയുടെ ഭാവി എന്തെന്ന ചോദ്യത്തിലും റോഡ്രിഗോ ഡി പോളില്‍ നിന്ന് ഉത്തരമാവുന്നു.
100 ശതമാനം ഷോട്ട് കൃത്യതയോടെയാണ് റോഡ്രിഗോ ഡി പോള്‍ കോപ്പ അമേരിക്ക ഫൈനലിലെ കണക്കുകളില്‍ തന്റെ ശക്തി കാണിക്കുന്നത്. 58 ടച്ചുകള്‍. 11 ഡ്യുയല്‍സ് ജയിച്ചപ്പോള്‍ ആറ് ഫൗളുകളും അനുകൂലമാക്കി. ബ്രസീലിന്റെ ഒഴുക്ക് തടഞ്ഞ് നാല് ടാക്കിളുകള്‍. ഒരു ഇന്റര്‍സെപ്ഷന്‍. ഒരു വലിയ അവസരം സൃഷ്ടിച്ച് ഒരു അസിസ്റ്റും.
RODRIGO DE PAUL WHAT A PASS pic.twitter.com/IG1GXROsd1
— 🥤 (@TheImmortalKop) July 11, 2021
കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എ യിൽ ഉഡീനീസിനു വേണ്ടി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്.അധികമാരും വാഴ്ത്തപ്പെടുത്താതെ പോയ പ്രകടനമായിരുന്നു ഉഡീനീസ് പത്താം നമ്പറുകാരൻ നടത്തിയത്.ബ്യൂണസ് അയേഴ്സിൽ ജനിച്ച ഡി പോൾ അർജന്റീനയിലെ റേസിംഗ് ക്ലബിലെ യൂത്ത് അക്കാദമിയിലൂടെയാണ് കളി ജീവിതം ആരംഭിക്കുന്നത്. തനിക്ക് അനുഗ്രഹമായി ലഭിച്ച വലതു കാൽ അതിശയകരമായ രീതിയിൽ ഉപയോഗിച്ച താരം കൂടിയയായിരുന്നു ഡി പോൾ. രണ്ടു സീസണിൽ റേസിംഗ് ക്ലബ്ബിൽ ചിലവഴിച്ച ഡി പോൾ 20 വയസ്സുള്ളപ്പോൾ സ്പാനിഷ് ക്ലബ് വലൻസിയയുമായി കരാർ ഒപ്പുവെച്ചു. സ്പെയിനിലെ ആദ്യ സീസണിൽ വലൻസിയയുടെ ആദ്യ ഇലവനിൽ സ്ഥിരഅംഗമായ ഡി പോൾ റിയോ വലെക്കാനോയ്‌ക്കെതിരായ കപ്പ് മത്സരത്തിൽ ക്ലബിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി. എന്നാൽ അടുത്ത സീസണിൽ താരത്തിന് വേണ്ട അവസരങ്ങൾ ലഭിക്കായതോടെ തന്റെ പഴയ ക്ലബായ റേസിങ്ങിലേക്ക് മടങ്ങി പോയി. എന്നാൽ വലൻസിയയിൽ നിന്ന് പഠിച്ച പാഠങ്ങൾ തന്നെ മികച്ച കളിക്കാരനാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
2016 ലെ വേനൽക്കാലത്ത് തന്റെ ഫുട്ബോൾ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു നീക്കവുമായി ഡി പോൾ ബന്ധപെട്ടു.ഇറ്റാലിയൻ സിരി എ ക്ലബ് ഉഡീനീസ് ഡി പോളിനെ സ്വന്തമാക്കി. ഒരു മികച്ച കളിക്കാരനായി വികസിപ്പിക്കാനുള്ള ശരിയായ വേദി ഇറ്റലിയെന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് താരം ഇറ്റാലിയൻ ക്ലബ്ബിലെത്തിയത്. ക്ലബ് അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുമായി. ഉഡീനീസിയിലെ കാലഘട്ടത്തിൽ പെട്ടെന്ന് തന്നെ ഒരു ക്രിയേറ്റീവ് കളിക്കാരനായി ഡി പോൾ മാറി. മൂന്നു പേര് അണിനിരക്കുന്ന ഉഡീനീസ് മിഡ്ഫീൽഡിൽ വലതു വിങ്ങിൽ കളിച്ച ഡി പോൾ തന്റെ ശക്തിയായ വലതു കാൽ ഉപയോഗിച്ച് മികച്ച പാസ്സുകളും ക്രോസ്സുകളും നൽകി .ഡി പോളിന്റെ വിഷനും ,പ്ലെ മെക്കിങ്ങും, കില്ലിംഗ് പാസ്സുകളും സിരി എ യിലെ മികച്ച മിഡ്ഫീൽഡർമാരുടെ നിരയിലേക്ക് അദ്ദേഹത്തെ വളർത്തി.
കാലക്രമേണ ഉഡീനീന്റെ എട്ടാം നമ്പർ ജേഴ്സിയിൽ എത്തിയ ഡി പോൾ മികച്ച ശാരീരിക ക്ഷമത സ്വന്തമാക്കുകയും ചെയ്തു.ഏരിയൽ ഡ്യുവലുകളും, 50-50 ടാക്കിളുകളിലും മിടുക്ക് കാണിച്ച ഡീപോൾ ഡ്രിബ്ലിംഗ് കഴിവും ,ശാരീരിക മികവും ഉപയോഗിച്ച മൈതാനത്തു നിറഞ്ഞു നിന്നു.ലീഗിലെ ഏറ്റവും മികച്ച ബോൾ കാരിയറുകളിൽ ഒരാളായി ഡി പോൾ മാറി , പന്ത് ഹോൾഡ് ചെയ്യാനുള്ള മിടുക്കും പെട്ടെന്ന് ആക്ര മിക്കാനുള്ള കഴിവും ,പിച്ചിൽ സ്പേസ് കണ്ടെത്തുന്നതിലും താരം മിടുക്കു കാട്ടി.
Rodrigo De Paul’s Copa América final by numbers:
— Squawka Football (@Squawka) July 11, 2021
100% shot accuracy
58 touches
11 duels won
6 fouls won
4 tackles made
1 interception
1 Big Chance created
1 assist
He covered every blade of grass. 👏 pic.twitter.com/BNK7487oVe
ക്ലബിലെ ആദ്യ സീസണിൽ അദ്ദേഹം നാല് തവണ സ്കോർ ചെയ്യുകയും മൂന്ന് അസിസ്റ്റുകൾ നേടുകയും ചെയ്തു. സീസണുകൾ പുരോഗമിക്കുന്തോറും ഗോളുകളുടെയും ,അസിസ്റ്റുകളുടെയും എണ്ണം വർധിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ താരം 2020 ഡിസംബറിൽ കെവിൻ ലസാഗ്നയ്ക്ക് പകരമായി ക്ലബ് ക്യാപ്റ്റനായി മാറി. ഈ സീസണിൽ സിരി എ യിൽ 34 മത്സരങ്ങളിൽ നിന്നും 9 ഗോളും 10 നേടി . സിരി എ യിൽ കഴിഞ്ഞ അഞ്ചു സീസണുകളിലായി ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വേറൊരു മിഡ് ഫീൽഡർ ഉണ്ടാവില്ല.
ക്ലബ് തലത്തിലെ നിരന്തരമായ മികച്ച പ്രകടനങ്ങൾ 2018 ൽ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര കോൾഅപ്പ് നേടി.2018 ൽ ഇറാഖിനെതിരെ സൗഹൃദ മത്സരത്തിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അർജന്റീനയിൽ നിലവാരമുള്ള ഒരു മിഡ്‌ഫീൽഡറുടെ ഭാവമുള്ള സമയത്തായിരുന്നു ഡി പോളിന്റെ അരങ്ങേറ്റം .അർജന്റീനിയൻ മിഡ്‌ഫീൽഡിൽ സർഗ്ഗാത്മകത കുറവായിരുന്നു, അവസരങ്ങൾ സൃഷ്ടിക്കാൻ മികച്ച ഒരു താരത്തെ ആവശ്യമായിരുന്നു. പലപ്പോഴും ലയണൽ മെസ്സി മിഡ്ഫീൽഡിലേക്ക് ഇറങ്ങിയാണ് അത് പരിഹരിച്ചത്.
Whatever Atlético Madrid are reportedly paying to sign Rodrigo De Paul from Udinese, it’s not enough. ✨ pic.twitter.com/TQfLWhXJ3b
— Squawka Football (@Squawka) July 11, 2021
ഡി പോളിന്റെ ടീമിലേക്കുള്ള കടന്നു വരവ് ഇതിനൊരു മാറ്റം കൊണ്ട് വന്നു,ക്രമേണ മെസ്സിയുടെ ഭാരം ലഘൂകരിക്കാനായി. ഇരുവരും ചേർന്ന് 2019 ലെ കോപ്പയിൽ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ മൂന്നാം സ്ഥാനത്തേത്തിക്കുകയും ചെയ്തു. സൂപ്പർ താരം മെസിയോടൊപ്പം കളിക്കുമ്പോൾ കൂടുതൽ മികവ് പുലർത്തുനാണ് ഡി പോൾ മെസ്സിക്കുവേണ്ടി യുദ്ധത്തിന് വരെ തയ്യാറാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു.ഈ പ്രസ്താവന ശെരിവെക്കുന്ന പ്രകടനമാണ് ഫൈനലിലും ടൂർണമെന്റിലെ താരം പുറത്തെടുത്തത്.
ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും നടത്തിയ പ്രകടനങ്ങൾ താരത്തെ ലാ ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിൽ എത്തിച്ചിരിക്കുകയാണ്.