വെല്ലുവിളിച്ച അത്‌ലറ്റിക്കോ ആരാധകർക്ക് മുന്നിൽ നൃത്തച്ചുവടുകളുമായി റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും |Vinicius Junior

ഇന്നലെ മെട്രോപൊളിറ്റാനോയിൽ നടന്ന മാഡ്രിഡ് ഡെർബി എല്ലാ കാലത്തേക്കാളും കളിക്കളത്തിന് പുറത്തുള്ള വെല്ലുവിളികൾ കൊണ്ട് ശ്രദ്ധേയമായ ഒന്നായിരുന്നു. തങ്ങളുടെ കളിക്കാരെ ലക്ഷ്യം വച്ചുള്ള കളിക്കളത്തിന് പുറമെയുള്ള വംശീയ വിദ്വേഷത്തിനെതിരെ 2 -1 ന്റെ തകർപ്പൻ ജയത്തോടെയാണ് റയൽ മാഡ്രിഡ് പ്രതികരിച്ചത്.

മാഡ്രിഡ് ഡെർബിക്ക് മുന്നോടിയായി മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിന് പുറത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകർ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിക്കുന്നത് കാണാമായിരുന്നു.റയൽ 2-1 ന് വിജയിച്ച ഗെയിമിന്റെ ബിൽഡ്-അപ്പിൽ റേഡിയോ സ്റ്റേഷൻ കോപ്പ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ നൂറുകണക്കിന് അത്‌ലറ്റിക്കോ പിന്തുണക്കാർ “വിനീഷ്യസ്, നിങ്ങൾ ഒരു കുരങ്ങാണ്, നിങ്ങൾ കുരങ്ങാണ്” എന്ന് പാടുന്നത് കേൾക്കുന്നുണ്ടയിരുന്നു. എന്നാൽ അതിനുള്ള മറുപടിയായി റോഡ്രിഗോയും വിനിഷ്യസും ഗോൾ നേടിയതിനു ശേഷം നൃത്തച്ചുവടുകൾ പുറത്തെടുത്തു.

മധ്യനിരക്കാരൻ ഔറേലിയൻ ചൗമേനിയിൽ നിന്ന് റോഡ്രിഗോ ഒരു ലോഫ്റ്റഡ് ബോൾ സ്വീകരിച്ച് ഒരു ഹാഫ് വോളിയിലൂടെ അത്ലറ്റികോ വല ചലിപ്പിച്ചു.ഗോൾ നേടിയ ശേഷം സഹ താരമായ വിനിഷ്യസിനൊപ്പമുള്ള റോഡ്രിഗോയുടെ നൃത്തം ഏറെ ചർച്ച വിഷയമായി.വംശീയമായി അധിക്ഷേപിചവർക്ക് മുഖത്തേറ്റ അടിയായിരുന്നു ഈ നൃത്തം.കഴിഞ്ഞ ആഴ്‌ച മല്ലോർക്കയ്‌ക്കെതിരെ സ്‌കോർ ചെയ്തതിന് ശേഷം നടത്തിയ സമാനമായ ആഘോഷം കാരണം വിനീഷ്യസ് ജൂനിയർ സമീപ ആഴ്ചകളിൽ പ്രധാനവാർത്തകളിൽ ഇടം നേടിയിരുന്നു.

സ്പാനിഷ് ഫുട്ബോൾ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പെഡ്രോ ബ്രാവോ, സ്പാനിഷ് ദേശീയ ടെലിവിഷൻ എൽ ക്രിൻഗ്വിറ്റോയിൽ ബ്രസീലിന്റെ സിഗ്നേച്ചർ ഗോൾ ആഘോഷ നൃത്തത്തെ “കുരങ്ങിനൊപ്പം കളിക്കുന്നു” എന്ന് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വംശീയ പരാമർശങ്ങളായി കണക്കാക്കുകയും ലോകമെമ്പാടുമുള്ള കളിക്കാരിൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. ബ്രസീലിയൻ താരങ്ങളായ പെലെ, നെയ്മർ ജൂനിയർ എന്നിവരും മറ്റും 22 കാരനായ വിംഗറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

“നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് നൃത്തം ചെയ്യുക” എന്ന അടിക്കുറിപ്പോടെ വിനീഷ്യസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു, അതേസമയം പ്രീമിയർ ലീഗിൽ ബ്രെന്റ്‌ഫോർഡിനെതിരായ തന്റെ ഗോളിനുള്ള തന്റെ നൃത്ത ആഘോഷം തന്റെ സുഹൃത്തിന് സമർപ്പിക്കുന്നുവെന്ന് അന്താരാഷ്ട്ര ടീം അംഗമായ ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസസ് പറഞ്ഞു.

Rate this post