പിഎസ്ജിക്ക് രക്ഷകനായത് മെസ്സി,മിന്നും പ്രകടനത്തിന്റെ കണക്കുകൾ

ഫ്രഞ്ച് ലീഗിൽ നടന്ന എട്ടാം മത്സരത്തിൽ പിഎസ്ജി വിജയം കരസ്ഥമാക്കിയിരുന്നു. ലീഗ് വണ്ണിലെ കരുത്തരായ ടീമുകളിൽ ഒന്നായ ലിയോണിനെയാണ് പിഎസ്ജി അവരുടെ വേദിയിൽ വെച്ച് തന്നെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ പിഎസ്ജി തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയും ചെയ്യുകയാണ്.

ഈ വിജയത്തിന് പിഎസ്ജി ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സൂപ്പർതാരം ലയണൽ മെസ്സിയോടാണ്. അദ്ദേഹത്തിന്റെ ഗോളാണ് പിഎസ്ജിക്ക് ഇപ്പോൾ വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടിലാണ് മെസ്സി ഗോൾ നേടിയത്. ബോക്സിനകത്ത് വെച്ച് സഹതാരം നെയ്മർ നീക്കി നൽകിയ ബോൾ ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി വലയിലാക്കുകയായിരുന്നു.

ഈ സീസണിലെ ഉജ്ജ്വല പ്രകടനം മെസ്സി തുടർന്നുകൊണ്ടിരിക്കുകയാണ്. 8 ലീഗ് വൺ മത്സരങ്ങൾ കളിച്ച മെസ്സി 4 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ ആകെ ആറ് ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.മാത്രമല്ല ഈ സീസണിൽ കളിച്ച എല്ലാ എവേ മത്സരങ്ങളിലും ഗോൾ കോൺട്രിബ്യൂഷൻ വഹിക്കാനും താരത്തിന് കഴിഞ്ഞു എന്നുള്ളത് മറ്റൊരു സവിശേഷതയാണ്.

ഇന്നലത്തെ മത്സരത്തിലും മിന്നും പ്രകടനമാണ് മെസ്സി കാഴ്ച്ചവെച്ചിട്ടുള്ളത്.90 touches, 1 goal, 7 shots/5 on target, 2 key passes, 59/64 accurate passes, 4/6 successful dribbles, 7/11 duels won, 8.7 SofaScore rating ഇതാണ് ലയണൽ മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ.സോഫ സ്കോറാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.

വിജയത്തോടുകൂടി ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.8 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള പിഎസ്ജിയാണ് തലപ്പത്ത്. രണ്ട് പോയിന്റ് കുറവുള്ള മാഴ്സെ രണ്ടാം സ്ഥാനത്താണ്.ലിയോൺ നിലവിൽ ആറാം സ്ഥാനത്താണ് ഉള്ളത്.

Rate this post