“റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ : ചെക്കിനോട് സമനിലയുമായി രക്ഷപെട്ട് സ്‌പെയിൻ : ഹാലാൻഡിന്റെ മികവിൽ നോർവേ : 64 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് വെയ്ൽസ്”

ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡിൽ നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ ഫലമായി സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ 4-0 ന് ശക്തമായ വിജയം നേടി.ഗ്രൂപ്പ് എ2-ന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള പോർച്ചുഗലിന് ഗോൾ-വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിന് മുന്നിലാണ്. സ്വിസ് ടീമിന്റെ രണ്ടമത്തെ തോൽവിയാണിത്.

ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിന് കരുത്തായത്. ഇന്ന് 15ആം മിനുട്ടിൽ വില്യം കർവാലോയാണ് പോർച്ചുഗലിന്റെ ഗോളടി തുടങ്ങിയത്.35ആം മിനുട്ടിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. അധികം താമസിയാതെ റൊണാൾഡോ തന്നെ വീണ്ടും ഗോൾ നേടി. റൊണാൾഡോക്ക് ഈ ഗോളുകളോടെ പോർച്ചുഗലിനായുള്ള ഗോളുകളുടെ എണ്ണം 118 ആയി.

രണ്ടാം പകുതിയിൽ ജോ കാൻസെലോയിയിലൂടെ നാലാം ഗോളും കൂടെ നേടി പോർച്ചുഗൽ വിജയം പൂർത്തിയാക്കി.പെനാൽറ്റിയിലൂടെയല്ലാതെ 100 അന്താരാഷ്ട്ര ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും പോർച്ചുഗീസ് സൂപ്പർ താരത്തെ തേടിയെത്തി. ഹാഫ്ടൈമിന് മുമ്പ് രണ്ട് മികച്ച അവസരങ്ങൾ പാഴാക്കിയില്ലെങ്കിൽ റൊണാൾഡോയ്ക്ക് ഒരു ഹാട്രിക്ക് ലഭിക്കേണ്ടതായിരുന്നു, വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ സ്വിറ്റ്‌സർലൻഡ് അതേ ദിവസം വൈകുന്നേരം ജനീവയിൽ സ്‌പെയിനിനെ നേരിടും.

മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോട് രണ്ടു തവണ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില [പിടിച്ച് സ്‌പെയിൻ.ത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ചെക് റിപ്പബ്ലിക് മത്സരത്തിൽ മുന്നിലെത്തി. യാൻ കുറ്റ്ചയുടെ പാസിൽ നിന്നു യാകുബ്‌ പെസെക് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്.ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റോഡ്രിയുടെ പാസിൽ നിന്നു ഗാവി സ്പെയിനിന് സമനില സമ്മാനിച്ചു.രണ്ടാം പകുതിയിൽ യാൻ കുറ്റ്ച ചെക് റിപ്പബ്ലിക്കിന്‌ രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ അവസാന മിനിറ്റുകളിൽ സ്‌പെയിൻ സമനില ഗോൾ കണ്ടത്തി. 90 മത്തെ മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസിൽ നിന്നു ഇനിഗോ മാർട്ടിനസ് ഹെഡറിലൂടെ സ്‌പെയിനിന് സമനില സമ്മാനിക്കുക ആയിരുന്നു.

മറ്റൊരു മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹലാൻഡിന്റെ ഇരട്ട ഗോളിൻെറ മികവിൽ നോർവേ സ്വീഡനെ പരിചയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.ഇത് തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഹാളണ്ട് ഗോൾ നേടുന്നത്. നോർവെക്ക് ആയി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്. 20 ആം മിനുട്ടിലും 69 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയുമാണ് ഹാലാൻഡ്‌ നോർവേക്കായി ഗോൾ നേടിയത്.

64 വർഷത്തെ വെയ്ൽസിന്റെ കാത്തിരിപ്പിന് വിരാമം. ഗെരത് ബെയ്ലും സംഘവും ഖത്തർ ലോകകപ്പിന്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് ഫൈനലിൽ യുക്രൈനിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വെയ്ൽസ്‌ ഖത്തറിലെക്കുള്ള ടിക്കറ്റ് എടുത്തത്. 34 ആം മിനിറ്റിൽ ക്യാപ്റ്റൻ ഗെരത് ബെയ്ലാണ് വെയ്ൽസിന്റെ രക്ഷകനായത്. ബെയ്ലിന്റെ തകർപ്പൻ ഫ്രീകിക്ക് യുക്രൈൻ നായകൻ യെർമലെങ്കോയുടെ തലയിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. 1958ലാണ് അവസാനമായി വെയ്ൽസ്‌ ഫുട്ബോൾ ലോകകപ്പ് കളിച്ചത്.

Rate this post