❝ ബ്രസീൽ പരാജയപെട്ടതിൽ സങ്കടമുണ്ട്, പക്ഷെ മെസ്സി കിരീടം നേടിയതിൽ സന്തോഷം❞ ; കോപ്പ അമേരിക്ക വിജയത്തിൽ റൊണാൾഡീഞ്ഞോ

ഇന്ന് ടെൽ അവീവിൽ നടക്കുന്ന ബാഴ്സലോണ റയൽ മാഡ്രിഡ് ഇതിഹാസ താരങ്ങളുടെ എൽ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി മെസ്സിയുടെ കോപ്പ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബ്രസീലിയൻ ബാഴ്സലോണ ഇതിഹാസം റൊണാൾഡീഞ്ഞോ. കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ ആദ്യ അന്താരഷ്ട്ര കിരീട നേട്ടം എന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് കൂടുതൽ ശ്രദ്ദിക്കപ്പെട്ടത്. 1993 നു ആദ്യമായാണ് അർജന്റീന ഒരു കിരീടം നേടുന്നത്. പി‌എസ്‌ജി താരം എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ വിജയം.

‘ഒരു ബ്രസീലിയൻ എന്ന നിലയിൽ, എന്നാൽ മെസ്സിയുമായി അടുപ്പമുള്ള ഒരാൾ, സ്വന്തം മണ്ണിൽ മറാക്കാനയിൽ കോപ്പ അമേരിക്ക മെസ്സി നേടിയത് എങ്ങനെ കാണപ്പെട്ടു?’ എന്ന ചോദ്യത്തിന് ” കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ പരാജയപെട്ടതിൽ ദുഖിതനാണെന്നും എന്നാൽ അര്ജന്റീനയോടോപ്പം അന്താരാഷ്ട്ര തലത്തിൽ തന്റെ ആദ്യ കിരീടം മെസ്സി നേടിയതിൽ സന്തോഷമുണ്ടെന്നാണ്” ഇതിഹാസം മറുപടി പറഞ്ഞത്. ‘ബ്രസീലിന് ശക്തമായ ഒരു ടീം ഉണ്ട് ,ഓരോ തവണയും അവർ ഒരു ലോകകപ്പിൽ എത്തുമ്പോൾ അതിന്റെ അർത്ഥം അവർക്കറിയാം. ഒടുവിൽ അത് വീണ്ടും വിജയിക്കുന്നതിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ” ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെ കുറിച്ച് റൊണാൾഡീഞ്ഞോ അഭിപ്രായപ്പെട്ടു.

മെസ്സിയുടെ വളർച്ചയിൽ റൊണാൾഡീഞ്ഞോ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
റൊണാൾഡീഞ്ഞോയുടെ കീഴിലാണ് മെസ്സി ബാഴ്സയിൽ കളിച്ചു തുടങ്ങിയത് . ബാഴ്‌സയിലെ ഇന്ന് കാണുന്ന വലിയ മാറ്റത്തിന് ഉത്തരവാദിയാണ് ബ്രസീലിയൻ ഇതിഹാസമെന്നും മെസ്സി മുൻപ് അഭിപ്രായപ്പെട്ടു. റൊണാൾഡിനോ മോശം സമയത്താണ് ബാഴ്സയിൽ വന്നതെന്നും റൊണാൾഡീഞ്ഞോയുടെ വരവോടെ ഉണ്ടായ മാറ്റം അതിശയകരമാണെന്നും ബാഴ്‌സലോണ സൂപ്പർ സ്റ്റാർ പറഞ്ഞിരുന്നു .ആദ്യ വർഷത്തിൽ, കിരീടങ്ങൾ ഒന്നും നേടിയില്ല, പക്ഷേഎല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു പിന്നെ ട്രോഫികൾ വന്നുതുടങ്ങി, പിന്നീട ബാഴ്സ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായി റൊണാൾഡീഞ്ഞോ മാറി.

2002 ൽ ബ്രസീലിനൊപ്പം വേൾഡ് കപ്പ് നേടിയതിനു ശേഷം 2003 ൽ പിഎസ്ജി യിൽ നിന്നാണ് റൊണാൾഡീഞ്ഞോ ബാഴ്സലോണയിലെത്തുന്നത്. 2008 വരെ നൗ ക്യാമ്പിൽ തുടർന്ന റൊണാൾഡീഞ്ഞോ 207 മത്സരങ്ങളിൽ നിന്നും 94 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടു ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റൊണാൾഡീഞ്ഞോ 2005 ലെ ബാലൺ ഡി ഓർ നേടി.

Rate this post