❝ അർജന്റീന താരത്തെ കൊടുത്ത്‌ ലാ ലീഗയിൽ നിന്നും “ലിറ്റിൽ ക്രൈഫിനെ” സ്വന്തമാക്കാൻ ടോട്ടൻഹാം ❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത സ്പാനിഷ് ഫുട്ബോളിൽ നിന്നും ഉയർന്നു വന്ന യുവ താരമാണ് ബ്രയാൻ ഗിൽ.ഈ സീസണിൽ ലാ ലിഗയിൽ ഏറ്റവും മികച്ചു നിന്ന യുവ താരങ്ങളിൽ ഒരാളാണ് ഗിൽ. കളിക്കളത്തിലെ വേഗതയും ,ചടുലതയും,വിങ്ങുകളിൽ കളിക്കാനുള്ള കഴിവുമെല്ലാം ഉള്ള താരത്തെ സ്പെയിനിന്റെ ഭാവി താരമായാണ് കണക്കാക്കുന്നത്. രൂപത്തിലും കളിയിലും ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിന്റെ സാദൃശ്യം ഉള്ളതിനാൽ “ലിറ്റിൽ ക്രൈഫ്” എന്ന പേരിലാണ് യുവ താരം അറിയപ്പെടുന്നത്.പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ടോട്ടൻഹാം ഹോട്‌സ്പറും സെവില്ലയും ഒരു വലിയ സ്വാപ്പ് ഇടപാടിന് അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണ്.

ബ്രയാൻ ഗില്ലിനു വേണ്ടി 25 മില്യണും ഒപ്പം സ്പർസിന്റെ താരമായ ലമേലയെയും സ്പർസ് സെവിയ്യക്ക് നൽകും. ഉടൻ തന്നെ ഈ നീക്കം സംബന്ധിച്ച അന്തിമ നടപടികൾ പൂർത്തിയാക്കും. 20കാരനയ ഗിൽ ബാഴ്സലോണയുടെ അടക്കം ശ്രദ്ധയിൽ ഉണ്ടായിരുന്ന താരമാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലാണ് ബാഴ്സലോണ ഗില്ലിനായുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകാതിരുന്നത്. നിലവിൽ വായ്പായിൽ ഐബറിനായി ആണ് താരം കളിക്കുന്നത്. നിലവില്‍ ബ്രയാന്റെ സെവിയ്യയുമായുള്ള കരാര്‍ 2023 വരെയാണ്.ബ്രയാന്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരമാണ്. താരത്തെ ഏത് പൊസിഷനില്‍ നിര്‍ത്തിയാലും തിളങ്ങുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ വിദ്ഗദ്ധര്‍ പറയുന്നു. ഫുള്‍ ബാക്ക്, മിഡ് ഫീല്‍ഡ്,വിങര്‍ എന്നീ പൊസിഷനുകളില്‍ തകര്‍പ്പന്‍ പ്രകടമാണ് ബ്രയാന്‍ നടത്തുന്നത്.

സെവിയ്യയുടെ അക്കാദമിയുടെ വളർന്ന ഗിൽ 21 നൂറ്റാണ്ടിൽ ജനിച്ചു ലാ ലീഗയിൽ ഗോൾ നേടുന്ന ആദ്യ താരമാണ്. സെവിയ്യക്കൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ശ്രദ്ദിക്കപ്പെട്ട ഗിൽ തന്റെ കഴിവുകൾ ഉയർന്ന തലത്തിൽ പ്രദർശിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു.എന്നാൽ ലോണിൽ ഐബറിൽ എത്തിയതോടെയാണ് യുവ താരത്തെ സ്പെയിനിനു പുറത്തുള്ള ക്ലബ്ബുകൾ ശ്രദ്ദിക്കാൻ തുടങ്ങിയത്.ആധുനിക യുഗത്തിൽ ഒരു ക്ലാസിക് വിംഗറായി കളിക്കുന്ന അപൂർവ കളിക്കാരിൽ ഒരാളാണ് ഗിൽ. കളിക്കളത്തിൽ ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ ഗിൽ എപ്പൊഴും മികവ് പുലർത്തുന്നു. ഡ്രിബ്ബിൽ ചെയ്ത പന്ത് കൊണ്ട് പോകാനും ബോക്സിലേക്ക് മികച്ച ക്രോസ്സുകൾ കൊടുക്കാനും ഗോളുകൾ നേടുന്നതിലും മികവ് തെളിയിച്ച താരമാണ് ഈ 20 കാരൻ.

ഐബറിൽ വിങ്ങറായും ഫോർവേഡായും കളിക്കുന്ന ഗിൽ ഇറങ്ങി ചെന്ന് മിഡ്ഫീൽഡിൽ പന്തെടുക്കാനും ,പ്രതിരോധത്തിൽ തന്റെ സാനിധ്യം അറിയിക്കാറുമുണ്ട്. ഈ സീസണിൽ ല ലീഗയിൽ 29 മത്സരങ്ങളിൽ നിന്നും നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടി. മികച്ച പ്രകടനം നടത്തിയോടെ അടുത്തുടെ സ്പെയിൻ ദേശീയ ടീമിനായും ഗിൽ അരങ്ങേറ്റം നടത്തിയിരുന്നു. അർജന്റീന സ്വദേശിയായ ലമേല 2013 മുതൽ സ്പർസിനൊപ്പം ഉണ്ട് എങ്കിലും ഒരിക്കലും ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നില്ല.

Rate this post