❝ നോ-ലുക്ക് പാസ്, ക്രോസ്സ് ബാർ ഷോട്ട് , ഡ്രിബ്ലിങ് ; ഇതിഹാസങ്ങളുടെ പോരാട്ടത്തിൽ താരമായി റൊണാൾഡീഞ്ഞോ ❞

ലോക ഫുട്ബോളിൽ റൊണാൾഡീഞ്ഞോയോളം ആരാധകരെ ആനന്ദിപ്പിച്ച വേറെയൊരു താരം ഉണ്ടോ തന്നത് സംശയമാണ. കളിച്ചിരുന്ന കാലം മുഴുവൻ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് മൈതാനത്തിൽ കലാ വിരുന്നൊരുക്കുന്ന ഡീഞ്ഞോയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇന്നലെ ടെൽ അവീവിൽ നടന്ന ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് ബ്രസീലിയൻ ഇതിഹാസത്തിന്റെ മാസ്മരിക പ്രകടനം തന്നെയായിരുന്നു . ഈ പ്രായത്തിലും തന്റെ അത്ഭുതകരമായ സ്കിൽ കൊണ്ട് ആരാധകരെയും ഫുട്ബോൾ ലോകത്തെയും അത്ഭുതപ്പെടുത്തി.

ഡ്രിബ്ലിംഗ്, മാന്ത്രിക പാസുകൾ, ഗംഭീരമായ ബോൾ കൺട്രോൾ എന്നിവയെല്ലാം പ്രകടിപ്പിച്ച ഡീഞ്ഞോ ടെൽ അവീവിൽ തടിച്ചു കൂടിയ ആരാധകർക്ക് ഒരു വിസ്മയകരമായ ഷോ തന്നെ നടത്തി. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോയും റിവാൾഡോയും പത്താം നമ്പർ ജേഴ്സിയിലും ലൂയിസ് ഫിഗോ, റോബർട്ടോ കാർലോസ്, ഡെക്കോ തുടങ്ങിയ ഇതിഹാസങ്ങൾ ബാഴ്സക്കായി അണിനിരന്നെങ്കിലും അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിലെ താരം ഡീഞ്ഞോ ആയിരുന്നു. 2005 ലെ ബാലൺ ഡി ഓർ വിജയി ശെരിയായ ഫിറ്റ്നസിൽ അല്ലെങ്കിലും ഫാൻസി ഫ്ലിക്കുകൾ, ട്രിക്ക്സ് ,റിവേഴ്സ് പാസുകൾ എന്നിവ കൊണ്ട് സ്റ്റേഡിയത്തിലെ 29,400 പേരെ വിസ്മയിപ്പിച്ചു.

ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ റൊണാൾഡീഞ്ഞോ സ്കോർ ബോർഡ് തുറന്നു. കുറച്ചു സമയത്തിന് ശേഷം താരത്തിന്റെ ഒരു ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി .മറ്റൊരു കളിക്കാരനും ഇന്നലെ റൊണാൾഡീഞ്ഞോയെ പോലെ സന്തോഷത്തോടെ കളിചിട്ടുണ്ടാവില്ല. ആദ്യ പകുതിയിലെ ഇടവേളയിൽ ഒരു റിപ്പോർട്ടറുമായി തമാശ പറയാൻ പോലും അദ്ദേഹം സമയം കണ്ടെത്തി, രണ്ടാം പകുതിയിൽ രണ്ട് കൊച്ചുകുട്ടികൾ അവരുടെ നായകനെ കാണാൻ പിച്ചിലേക്ക് ഓടിയെത്തിയപ്പോൾ, അവരോടൊപ്പം ‘സെൽഫികൾ’ എടുക്കാൻ താത്കാലികമായി കളി നിർത്തി.

വർഷമെത്ര കഴിഞ്ഞാലും സുന്ദരമായ ഡ്രിബിളിംഗിനും മാതൃകതക്കും ഒരു കുറവും വരുത്തില്ല എന്ന് താരം ഇന്നലെ തെളിയിച്ചു. കളിക്കളത്തിൽ 17 വര്ഷം മുൻപുള്ള റൊണാൾഡീഞ്ഞോയെ കാണാനും സാധിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ലെജൻഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. റയൽ മാഡ്രിഡിന് വേണ്ടി പെഡ്രോ മുനിറ്റസ്, അൽഫോൻസോ പെരെസ് , ഡി ല റെഡും ബാഴ്സക്കായി റൊണാൾഡീഞ്ഞോയും ജെഫ്രി മത്തേയു എന്നിവർ ഗോൾ നേടി.

Rate this post