❝ സൂപ്പർ താരങ്ങൾ അടക്കമുള്ളവരെ ഒഴിവാക്കാനൊരുങ്ങി റയൽ മാഡ്രിഡ് പരിശീലകൻ ❞

പുതിയ സീസണ് മുന്നോടിയായി റയൽ മാഡ്രിഡ് ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ കാർലോ അൻസെലോട്ടി. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരൻ തന്നെയാണ് റയൽ മാഡ്രിഡ് സിദാനിൽ നിന്നും പരിശീലക ചുമതല അൻസെലോട്ടിയിൽ ഏൽപ്പിച്ചത്. നിരാശാജനകമായ കഴിഞ്ഞ സീസണിൽ നിന്നും വലിയ പ്രതീക്ഷകളോടെയാണ് റയൽ പുതിയ സീസണെ നോക്കികാണുന്നത്. പിഎസ്ജി സൂപ്പർ താരം എംബാപ്പയെ പോലെയുള്ള താരങ്ങളെ നോട്ടമിടുന്നുണ്ടെങ്കിലും പുതിയ സീസണിൽ വലിയ ട്രാൻസ്ഫറുകൾ നടക്കാൻ സാധ്യതയില്ല എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. മാനേജർ കാർലോ അൻസെലോട്ടി പുതിയ സീസണിലേക്ക് ചില കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടത്തുകയാണ്. സാമ്പത്തിക പ്രശ്നത്തിൽ നിന്നും കരകയറാനായി 28 അംഗ ടീമിനെ 23 ലേക്ക് ട്രിം ചെയ്യാനുള്ള ഒരുക്കത്തിലാണ്.വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കിയാൽ സാമ്പത്തികമായി ക്ലബിന് ക്ലബിന് പ്രയോജനം ലഭിക്കും.

70 മില്യൺ ഡോളറിന്റെ കരാറുമായി റയലിൽ ചേർന്ന ലൂക്കാ ജോവിച്ചിന് പ്രതീക്ഷിച്ചപോലെ പ്രകടനം നടത്താൻ സാധിച്ചില്ല. അവസരങ്ങൾ കൂടി ലഭിക്കാതെ വന്നതോടെ പഴയ ക്ലബായ ഫ്രാങ്ക്ഫർട്ടിലേക്ക് ലോണിൽ പോവുകയും ചെയ്തു. എസി മിലാൻ താരത്തെ ലോണിൽ സ്വന്തമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്നാൽ ജോവിക്കിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് റയൽ. ടോട്ടൻഹാമിൽ നിന്നും ലോൺ കാലാവധി കഴിഞ്ഞെത്തിയ ബെയ്‌ലിനെ വിൽക്കും എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. റയലിൽ കൂടുതൽ വേതനം പറ്റുന്ന താരങ്ങളിൽ ഒരാളാണ് ബെയ്ൽ. ക്ലബ്ബിൽ ഒരു വര്ഷം കൂടി കരാറുള്ള വെൽഷ് താരം അത് വരെ ടീമിൽ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്.

പ്രീമിയർ ലീഗിലെ ഒരു ലോൺ സ്പെല്ലിൽ നിന്ന് മടങ്ങിയെത്തുന്ന താരമാണ് ഡാനി സെബാലോസ്. കഴിഞ്ഞ രണ്ടു സീസണിലായി ആഴ്സനലിനൊപ്പമായിരുന്നു സ്പാനിഷ് ഇന്റർനാഷണൽ. 24 കാരൻ മിഡ്ഫീൽഡർ വിൽക്കാൻ തന്നെയാവും റയലിന്റെ തീരുമാനം. 2013 മുതല റയലിനൊപ്പമുള്ള താരമാണ് മിഡ്ഫീൽഡർ ഇസ്കോ .എന്നാൽ സിദാന് കീഴിൽ മികച്ച പ്രകടനം നടത്താനോ 29 കാരന് സാധിച്ചില്ല. എന്നാൽ അൻസെലോട്ടി ടീമിൽ ഇടം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് താരം. റയലിൽ സ്പാനിഷ് താരത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പ്രതീക്ഷിച്ച നിലവാരം കാണിക്കുന്നതിൽ പരാജയപ്പെട്ട മറ്റൊരു താരമാണ് മരിയാനോ ഡയസ്. റയലിൽ വലിയ വേതനം വാങ്ങുന്ന താരങ്ങളിലൊരാളാണ് 27 കാരൻ.റയൽ മാഡ്രിഡുമായുള്ള ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ക്ലബ് വിടാൻ സ്‌ട്രൈക്കർ താല്പര്യം കാണിക്കുന്നില്ല. പ്രതീക്ഷിച്ച പോലെ പ്രകടനം നടത്താൻ കഴിയാത്ത മറ്റൊരു കളിക്കാരനാണ് ഈഡൻ ഹസാർഡ്. പരിക്ക് മൂലം രണ്ടു വർഷമായി മൂന്നിലൊന്നു മത്സരങ്ങളിലും കളിക്കാൻ ബെൽജിയൻ താരത്തിനായിട്ടില്ല. വലിയ വേതനം വാങ്ങുന്ന മുപ്പതുകാരനെ അടുത്ത സീസണുകളിൽ റയൽ ഒഴിവാക്കിയേക്കും. ഡാനി കാർവാജൽ, ലൂക്കാസ് വാസ്‌ക്വസ്,അൽവാരോ ഒർദിയോസോള എന്നി താരങ്ങളെയും ഒഴിവാക്കാൻ സാധ്യതയുണ്ട്.

Rate this post