ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട് |Cristiano Ronaldo
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നേടിയ വിജയ ഗോളോടെ കരിയറിൽ 700 ഗോളുകൾ എന്ന നാഴികക്കല്ല് വെറ്ററൻ ഫോർ ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നിട്ടിരുന്നു. പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ആദ്യത്തെ പ്രീമിയർ ലീഗ് ഗോളും കൂടി ആയിരുന്നു ഇത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും 24 ഗോളുകളുമായി യുണൈറ്റഡിന്റെ ടോപ് സ്‌കോററായ റൊണാൾഡോ ഈ കാമ്പെയ്‌നിൽ പകരക്കാരനെ റോളിൽ ആയിരുന്നു ഇറങ്ങിയത്.നാല് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ 37 കാരൻ രണ്ടു ഗോളുകൾ നേടുകയും ചെയ്തു.
“അദ്ദേഹത്തെ കഴിയുന്നത്ര നല്ല രീതിയിൽ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കാരിൽ നിന്ന് ചില സ്ഥാനങ്ങളിൽ ഞങൾ ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ടീമിലെ മറ്റുള്ളവരെപ്പോലെ, റൊണാൾഡോയിൽ നിന്ന് ഏറ്റവും മികച്ചത് ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു – അത് എല്ലാ കളിക്കാർക്കും ബാധകമാണ്. അദ്ദേഹം ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണ്. അതിനാൽ ടീമിലേക്ക് കൂടുതൽ സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിയും, അത് അവൻ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.അതിൽ ഞാൻ സന്തുഷ്ടനാണ്. തുടക്കത്തിൽ ഫിറ്റ്നസ് അഭാവം മൂലം അങ്ങനെ ആയിരുന്നില്ല.ആർക്കും ഒരു പ്രീ-സീസൺ നഷ്ടപ്പെടുത്താൻ കഴിയില്ല.കാരണം അത് മുന്നോട്ടുള്ള യാത്രക്ക് തടസ്സം സൃഷ്ടിക്കും ” യൂറോപ്പ് ലീഗിൽ സൈപ്രസ് ക്ലബ് മൈനൗസ് ഒമോണിയ നിക്കോസിയയ്‌ക്കെതിരായ യുണൈറ്റഡിന്റെ ഹോം മത്സരത്തിന് മുന്നോടിയായി ഡച്ച് കോച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“I want to get the best out of him!”
— Sky Sports Premier League (@SkySportsPL) October 12, 2022
Erik ten Hag believes Cristiano Ronaldo will “contribute more to the squad” as he is in “better shape” 🔴⤵️pic.twitter.com/mtBWVLbGpN
ഗ്രൂപ്പ് ഇ യിൽ മൂന്നു മത്സരങ്ങളിൽ നിന്നും ആറു പോയിന്റുമായി റയൽ സോസിഡാഡിന് പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥാനം. ഇന്നത്തെ മത്സരത്തിൽ വിജയം നേടി നോക്ക് ഔട്ടിലേക്കുള്ള ദൂരം കുറക്കാനുള്ള പുറപ്പാടിലാണ് യുണൈറ്റഡ്.