ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൊവിഡ്, നിർണായക മത്സരങ്ങൾ നഷ്ടമാകും

യുവന്റസ് സൂപ്പർ താരവും പോർച്ചുഗൽ നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനാണ് സ്വീഡനെതിരായ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ നായകന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്.

“ക്രിസ്ത്യാനോ റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചതു മൂലം സ്വീഡനെതിരായ മത്സരത്തിൽ താരം കളിക്കാനിറങ്ങില്ല. താരത്തിന് രോഗബാധയുടെ യാതൊരു ലക്ഷണങ്ങളുമില്ലെങ്കിലും സെൽഫ് ഐസൊലേഷനിലാണ്.” പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

കൊവിഡ് വൈറസ് ബാധയേറ്റതു കാരണം സ്വീഡനെതിരായ മത്സരത്തിനു പുറമേ സീരി എയിൽ ക്രൊട്രോണെ, ഹെല്ലാസ് വെറോണ എന്നിവർക്കെതിരായ മത്സരത്തിനു പുറമേ ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരവും താരത്തിനു നഷ്ടമാകും.

Rate this post