“റയൽ മാഡ്രിഡിലേക്ക് ഒരു ഞെട്ടിക്കുന്ന തിരിച്ചു വരവ് നടത്താനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ”

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ റോളിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ 2022 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ഞെട്ടിക്കുന്ന മടങ്ങിവരവ് നടത്തിയേക്കും എന്ന റിപോർട്ടുകൾ പുറത്തു വന്നു. ഈ സീസണിൽ സീരി എ ഭീമൻമാരായ യുവന്റസ് വിട്ടാണ് റൊണാൾഡോ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.ഈ സീസണിൽ യുണൈറ്റഡിനായി റൊണാൾഡോ ഒരു പ്രധാന പങ്ക് വഹിച്ചു, എല്ലാ മത്സരങ്ങളിലും 12 ഗോളുകൾ നേടി, എന്നാൽ റാൽഫ് റാങ്‌നിക്കിന്റെ വരവ് അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള സംശയത്തിലേക്ക് തള്ളിവിട്ടു.

റാങ്‌നിക്ക് നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഹൈ-എനർജി പ്രസ്സിംഗ് ഗെയിമിന് 36-കാരന് തികച്ചും അനുയോജ്യമല്ലാത്തതിനാൽ മുന്നോട്ട് പോകുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ ഉയരുകയും ചെയ്തു.ഫുട്ബോൾ ഇൻസൈഡറിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, ലോസ് ബ്ലാങ്കോസ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു, കൂടാതെ 36 കാരനായ റാങ്‌നിക്കിന്റെ പുതിയ സംവിധാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്.

2023 വരെ ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ കരാറിലുണ്ട്, 12 മാസം കൂടി നീട്ടാനുള്ള ഓപ്‌ഷനുണ്ട്.എന്നാൽ തന്റെ സ്റ്റാർട്ടിംഗ് റോൾ കുറച്ചാൽ റൊണാൾഡോ അസ്വസ്ഥനാകും എന്നുറപ്പാണ്.റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, ന്യൂ ഇയർ മാഡ്രിഡ് തിരിച്ചുവരവിലേക്ക് ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്.

2009 മുതൽ 2018 വരെ സ്പാനിഷ് തലസ്ഥാനത്ത് തിളങ്ങിയ റൊണാൾഡോ 450 ഗോളുകൾ നേടിയിട്ടുണ്ട്.ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ആയി മാറിയ റൊണാൾഡോ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും നാല് ബലൂൺ ഡി ഓർ നേടി.

5/5 - (1 vote)