“സാധ്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് ഒരിക്കലും പിന്മാറാനാവില്ല”- ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തങ്ങളുടെ “അവസാന ശ്വാസം” വരെ പോരാടാൻ തന്റെ ടീമിനെ പ്രേരിപ്പിച്ചുകൊണ്ടാണ് പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം ആഘോഷിച്ചത്.എഫ്എ കപ്പിൽ നിന്ന് പുറത്തായ റെഡ് ഡെവിൾസിന് ഏറെ നിരാശാജനകമായ സീസണാണ് ലഭിച്ചത്. അത് മാത്രമല്ല, അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാതിരിക്കാനുള്ള സാധ്യതയെ അഭിമുഖീകരിച്ചുകൊണ്ട് അവർ പ്രീമിയർ ലീഗിലെ ആദ്യ നാലിന് പുറത്താണ്.

13 തവണ ഇപിഎൽ ജേതാക്കളായ മാഞ്ചസ്റ്റർ യൂണൈറ്റഡിന് കഴിഞ്ഞ കുറച്ച് സീസണുകൾ അത്ര മികച്ചതായിരുന്നില്ല.റൊണാൾഡോയുടെ തിരിച്ചുവരവിന് ശേഷം ഓൾഡ് ട്രാഫോർഡിൽ വലിയ മാറ്റങ്ങൾ വരുമെന്നും എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്‌തെങ്കിലും ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചില്ല .എന്നാൽ ഈ കഴിഞ്ഞ ആഴ്‌ച അദ്ദേഹത്തിന് ആഘോഷിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നു.മാർച്ചിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയ റോണോ ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ തകർപ്പൻ സ്‌ട്രൈക്കിന് ക്ലബ്ബിന്റെയും പ്രീമിയർ ലീഗിന്റെയും ഗോൾ ഓഫ് ദ മന്ത് അവാർഡും സ്വന്തമാക്കി.

തന്റെ ടീമിനെ അവസാനം വരെ പോരാടാൻ പ്രേരിപ്പിക്കാനാണ് റൊണാൾഡോ അവാർഡുകളോട് പ്രതികരിച്ചത്.”വ്യക്തിഗത നേട്ടങ്ങൾ എപ്പോഴും സ്വാഗതാർഹമാണ്, പക്ഷേ അവ കൂട്ടായ വിജയങ്ങളുമായി ബന്ധപ്പെടുമ്പോൾ അവയ്ക്ക് വളരെയധികം മൂല്യമുണ്ട്. സീസണിന്റെ അവസാനം വരെ പോരാടാൻ ഇനിയും നിരവധി കാര്യങ്ങൾ ഉണ്ട്, സാധ്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് ഒരിക്കലും പിന്മാറാനാവില്ല” റൊണാൾഡോ പറഞ്ഞു.”ഗോൾ ഓഫ് ദ മന്ത്, പ്ലെയർ ഓഫ് ദി മന്ത് അവാർഡുകൾക്കായി വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. നമുക്ക് കൂടുതൽ കാര്യങ്ങൾക്കായി പോകാം! അവസാന ശ്വാസം വരെ നമുക്ക് പോരാടാം! ലെറ്റ്സ് ഗോ റെഡ് ഡെവില്സ്” അദ്ദേഹം കൂട്ടിച്ചേർത്തു .

12 വർഷത്തിനിടെ ആദ്യമായി ഒരു ട്രോഫിയും നേടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ സീസൺ അവസാനിപ്പിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് പലരും വിഭാവനം ചെയ്ത സന്തോഷകരമായ കാര്യമായിരുന്നില്ല. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്തുക എന്നതായിരിക്കും യൂണൈറ്റഡിൻെറയും റൊണാൾഡോയുടെയും വലിയ ലക്‌ഷ്യം.

റൊണാൾഡോയെ സംബന്ധിച്ചിടത്തോളം, ശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ തന്റെ ടീമിനെ പ്രാപ്തരാക്കുക എന്നതാണ് ഉത്തരവാദിത്തം. ടീമിന് ഒരു ഓളം ഉണ്ടാക്കി ആദ്യ നാലിൽ ഇടംപിടിക്കാൻ ശ്രമിക്കേണ്ടതുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അദ്ദേഹത്തിന്റെ നിലവിലെ കരാർ 2023 ജൂൺ വരെ നീണ്ടുനിൽക്കും.

Rate this post