❝ഖത്തറിൽ മെസ്സിയുടെ അർജന്റീനയിൽ നിന്നും റൊണാൾഡോയുടെ പോർച്ചുഗലിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്?❞

ലോകകപ്പ് 2022 നുള്ള നറുക്കെടുപ്പുകൾ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.ചില സൂപ്പർ താരങ്ങൾ അതത് രാജ്യങ്ങൾക്കായി കളത്തിലിറങ്ങുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്ന അവസാന സമയം കൂടിയാവും ഖത്തർ ലോകകപ്പ്.അവസാന ലോകകപ്പ് കളിക്കാൻ സാധ്യതയുള്ളവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഉൾപ്പെടും.

2022ലെ ലോകകപ്പിൽ പോർച്ചുഗൽ ടീമിനെ റൊണാൾഡോ നയിക്കുമ്പോൾ അർജന്റീന ടീമിനെ നയിക്കുന്നത് ലയണൽ മെസ്സിയാണ്. രണ്ട് കളിക്കാർക്കും അവരുടെ ക്യാബിനറ്റിൽ നിന്ന് നഷ്‌ടമായ ട്രോഫി ചേർക്കാനുള്ള അവസാന അവസരമായിരിക്കും 2022 ലോകകപ്പ്. പോർച്ചുഗലിന്റെയും അർജന്റീനയുടെയും ഗ്രൂപ്പുകളിലേക്കും 2022-ലെ ഫിഫ ലോകകപ്പിൽ അവർ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചും നമുക്ക് പരിശോധിക്കാം .

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി ഉയർത്തി അർജന്റീന ഫുട്ബോൾ ടീമിനൊപ്പം ലയണൽ മെസ്സി തന്റെ ട്രോഫി വരൾച്ച അവസാനിപ്പിച്ചു.ലോക ഫുട്ബോളിലെ ഏറ്റവും വലിയ ട്രോഫിയിൽ കൈ വയ്ക്കാനുള്ള അവസാന അവസരമായിരിക്കും 2022 ലെ ഫിഫ ലോകകപ്പ്. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഒറ്റയ്ക്ക് അർജന്റീനയെ 2014 ലോകകപ്പ് ഫൈനലിലേക്ക് നയിച്ചിരുന്നു, എന്നാൽ അധിക സമയത്ത് മരിയോ ഗോട്സെ നേടിയ ഗോൾ മെസ്സിയുടെ പ്രതീക്ഷകൾ തകർത്തു.

മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ആൽബിസെലെസ്റ്റുകൾ ഇടംപിടിച്ചത്.യൂറോപ്യൻ പ്ലേ ഓഫ് റൂട്ടിലൂടെ വന്ന പോളണ്ട് കടുത്ത വെല്ലുവിളി ഉയർത്തും.കോൺകാകാഫ് മേഖലയിലെ റണ്ണേഴ്സ് അപ്പ് സ്ഥാനം നേടിയാണ് മെക്സിക്കോ ഖത്തറിൽ എത്തിയത്.നവംബർ 26 ന് ആണ് മെക്സിക്കോയുമായുള്ള അർജന്റീനയുടെ പോരാട്ടം.മറുവശത്ത് ടൂർണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമുകളിലൊന്നാണ് സൗദി അറേബ്യ.1974 ജർമ്മനിയിൽ നടന്ന വേൾഡ് കപ്പ് മുതൽ ഓരോ എഡിഷനിലും പങ്കെടുത്ത അർജന്റീനയുടെ തുടർച്ചയായ 13-ാം ലോകകപ്പ് മത്സരമാണ് 2022-ലെ ഫിഫ ലോകകപ്പ്.

2022ലെ ഫിഫ ലോകകപ്പിന് പോർച്ചുഗൽ യോഗ്യത നേടിയത് ബുദ്ധിമുട്ടേറിയ പാതയിലൂടെയാണ്. യൂറോപ്യൻ പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ പരാജയപ്പെടുത്തിയാണ് ടീം യോഗ്യത നേടിയത്. 37 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അവസാന ലോകകപ്പ് കളിക്കാൻ സാധ്യതയുണ്ട്, അടുത്ത ലോകകപ്പ് വരുമ്പോൾ, അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ താരത്തിന് 41 വയസ്സ് തികയും, അങ്ങനെയെങ്കിൽ ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആകാം, ട്രോഫി നേടാനുള്ള അവസാന അവസരവും.

ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഇടംപിടിച്ചത്. ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് പോർച്ചുഗൽ. അല്ലെങ്കിൽ അവസാന പതിനാറിൽ ബ്രസീലാവും അവരുടെ എതിരാളികൾ.ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ പോർച്ചുഗൽ സ്വിറ്റ്സർലൻഡ്, കാമറൂൺ അല്ലെങ്കിൽ സെർബിയയെ നേരിടാം.ക്വാർട്ടർ ഫൈനലിൽ ജർമ്മനി അല്ലെങ്കിൽ സ്പെയിൻ ആവും പോർച്ചുഗലിന്റെ എതിരാളികൾ.

യൂറോ 2016 കിരീടം നേടിയതിന് പുറമേ, 2019 ലെ ഉദ്ഘാടന യുവേഫ നേഷൻസ് ലീഗും പോർച്ചുഗൽ സ്വന്തമാക്കി, അവർ ഇതുവരെ നേടിയിട്ടില്ലാത്ത FIFA ലോകകപ്പ് 2022 ട്രോഫി നേടാനുള്ള ഒരുക്കത്തിലാണ് പോർച്ചുഗൽ. കിരീടത്തോടെ റെക്കോർഡ് ഗോൾ സ്‌കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ചൊരു യാത്ര അയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് പോർച്ചുഗൽ .

Rate this post