ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമോ?

ലയണൽ മെസ്സിക്ക് ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്ക് ഒരു ഞെട്ടിക്കുന്ന ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ഫുട്ബോൾ ലോകത്ത് ട്രാൻസ്ഫർ വിൻഡോയിൽ എന്തും സാധ്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. മെസ്സിയെ പോലെ തന്നെ പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയെയും ബന്ധപ്പെടുത്തി നിരവധി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. മെസ്സിക്ക് പിന്നാലെ പിഎസ്ജി യുവന്റസ് സൂപ്പർ താരത്തെയും പാരിസിൽ എത്തിക്കും എന്ന റിപ്പോർട്ടുകളും ഉയർന്നു വന്നിരുന്നു . മുൻ ലോസ് ബ്ലാങ്കോസ് സ്ട്രൈക്കറും ക്ലബ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സാന്റിയാഗോ ബെർണബ്യൂവിലേക്ക് തിരിച്ചു വരും എന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി വരുകയാണ്.പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെയെ റയൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ വരാത്ത പുറത്തു വന്നത്. പുതിയ പരിശീലകൻ കാർലോ ആൻസെലോട്ടിയാണ് റൊണാൾഡോയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

വേനൽക്കാലത്ത് പ്രീമിയർ ലീഗ് ടീമായ എവർട്ടണിൽ നിന്ന് മാഡ്രിഡിലേക്ക് മടങ്ങിയെത്തിയ കാർലോ ആൻസെലോട്ടിക്ക് റൊണാൾഡോയെ സ്പാനിഷ് തലസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ താൽപ്പര്യമുണ്ടെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ എഡു അഗ്യൂറെ സ്പോർട്സ് ഷോ എൽ ചിരിംഗുയിറ്റോയോട് പറഞ്ഞു.2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാഡ്രിഡിലേക്ക് പോയ റൊണാൾഡോ രണ്ട് ലീഗ് കിരീടങ്ങളും രണ്ട് കോപ്പ ഡെൽ റേയും നാല് യുവേഫ ചാമ്പ്യൻസ് ലീഗുകളും നേടി. മാഡ്രിഡിലെ ഒമ്പത് സീസണുകളിൽ അദ്ദേഹം 450 ഗോളുകൾ നേടി, നാല് ബാലൺസ് ഡി ഓർ നേടി. സാധ്യമായ ഒരു നീക്കത്തെക്കുറിച്ച് അന്വേഷിക്കാൻ ആൻസെലോട്ടി പോർച്ചുഗീസ് കളിക്കാരന്റെ അടുത്ത ആളുകളുമായി വിളിച്ചുവെന്നും റൊണാൾഡോയുടെ അടുത്ത സുഹൃത്തായി അഗ്യൂർ പറഞ്ഞു.

റൊണാൾഡോ തന്റെ നിലവിലെ ക്ലബ്ബായ യുവന്റസിൽ നിന്ന് മാറാൻ നോക്കുകയാണ്. ഇറ്റലിയിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് റൊണാൾഡോ.അതിനിടയിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെടുത്തി വാർത്തകളും വന്നിരുന്നു.സിറ്റിയുടെ ഏറ്റവും വലിയ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആറ് വർഷം ചെലവഴിച്ച റൊണാൾഡോ തന്നെ ഒരു നീക്കത്തിന് തയ്യാറാകുമോ എന്ന് കണ്ടറിയണം.


റൊണാൾഡോയ്ക്ക് മറ്റൊരു സാധ്യതയുള്ളത് ലയണൽ മെസ്സിയുടെ പുതിയ ക്ലബ് പിഎസ്ജിയാണ്. ഇരു താരങ്ങളുടെയും ഒരുമിപ്പിക്കാൻ ക്ലബ് ഉടമസ്ഥർ ആഗ്രഹിക്കുന്നുണ്ട്.സ്പാനിഷ് സ്പോർട്സ് പത്രം ഡിയാരിയോ എഎസ് റിപ്പോർട്ട് അനുസരിച്ച് അടുത്ത സീസണിൽ കരാർ അവസാനിച്ച എംബപ്പേ റയലിൽ ചേർന്ന് കഴിഞ്ഞാൽ റൊണാൾഡോ പിഎസ്ജി പാരിസിൽ എത്തിക്കും എന്നാണ്. പക്ഷെ യുവന്റസിൽ നിന്നും പോയി കഴിഞ്ഞാൽ അമേരിക്കയിലോ ഖത്തറിലോ കളിക്കാനുള്ള സാധ്യതയുണ്ട്.

Rate this post