” ബ്രസീൽ ടീമിലെ തന്റെ സ്ഥാനം തട്ടിയെടുക്കാൻ റൊമാരിയോ മനഃപൂർവം പാർട്ടിക്ക് പുറത്തു കൊണ്ട് പോയി ” : റൊണാൾഡോ
ബ്രസീലിയൻ ഫുട്ബോൾ കണ്ട രണ്ടു ഇതിഹാസ താരങ്ങളായിരുന്നു റൊണാൾഡോയും റൊമാരിയോയും. ഇരുവരുടെയും മികവിൽ രണ്ടു വേൾഡ് കപ്പാണ് ബ്രസീൽ നേടിയത്. എന്നാൽ റൊണാൾഡോ തന്റെ സഹ താരം റൊമാരിയൊക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.റൊമാരിയോ ടീമിൽ തന്റെ സ്ഥാനം നേടുന്നതിനായി രാത്രി പാർട്ടിക്ക് ബോധപൂർവം കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. ട്വിച്ച് ഷോ ബോബോ ടിവിയിലെ ഒരു പരിപാടിയിലാണ് രണ്ട് തവണ ലോകകപ്പ് ജേതാവ് റൊമാരിയോയ്‌ക്കൊപ്പം കളിക്കുന്ന സമയത്തെക്കുറിച്ച് വിശദീകരിച്ചത്.
“റൊമാരിയോയിൽ നിന്നും ബെബെറ്റോയിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു” .“റൊമാരിയോ പ്രചോദനമായിരുന്നു പക്ഷെ അദ്ദേഹം യുവ കളിക്കാരെ തന്റെ ബൂട്ട് വൃത്തിയാക്കാനോ കോഫി കൊണ്ടുവരാനോ നിർബന്ധിച്ചു.കുറച്ച് വർഷങ്ങൾക്ക് ശേഷം, 1997 ൽ ഞാൻ ഇതിനകം ഒരു പ്രധാന കളിക്കാരനായിരുന്നു. ഞാൻ ഇതിനകം ബാലൺ ഡി ഓർ നേടിയിരുന്നു, കോപ്പ അമേരിക്കയുടെ പരിശീലന റിട്രീറ്റിനിടെ, റൊമാരിയോ പെട്ടെന്ന് എന്നോട് പറഞ്ഞു: ‘തയ്യാറാകൂ, നമുക്ക പുറത്തു പോകാം ” .
“ഹോട്ടലിന്റെ മതിലിനു മുകളിലൂടെ കയറാൻ അവൻ ഒരു ഗോവണി തയ്യാറാക്കി, മറുവശത്ത് ഞങ്ങളെ കാത്ത് ഒരു ടാക്സി ഉണ്ടായിരുന്നു.” ഞങ്ങൾ 5 മണിക്ക് മടങ്ങി, പിറ്റേന്ന് പരിശീലനത്തിൽ ഞാൻ ക്ഷീണിതനായി. എന്നെ ക്ഷീണിപ്പിക്കാനും ആദ്യ ഇലവനിൽ ഇടം പിടിക്കാനും ഉദ്ദേശിച്ചാണ് റൊമാരിയോ ഇത് ചെയ്തതെന്ന് ഞാൻ മനസ്സിലാക്കി” റൊണാൾഡോ പറഞ്ഞു .
Ronaldo: "I learned a lot from Romario even though he was a motherf*****who forced young players to clean his boots & bring him coffee. During training for Copa America, He said 'We go out tonight'. He did it on purpose to tire me out and take my starting spot." 😅🇧🇷 pic.twitter.com/tgQgAL0Ydr
— GiveMeSport (@GiveMeSport) February 1, 2022
രണ്ട് ലോകകപ്പ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ നേടിയ 45-കാരൻ ഒരു മികച്ച കരിയർ സ്വന്തമാക്കിയതിനാൽ റൊമാരിയോയുടെ ശ്രമങ്ങൾ വിജയിച്ചില്ല എന്ന് വേണം കരുതാൻ. ബ്രസീൽ ഫൈനലിൽ പരാജയപ്പെട്ട 1998 വേൾഡ് കപ്പിൽ റൊമാരിയോ ബ്രസീൽ ടീമിൽ ഇടം പിടിച്ചിരുന്നില്ല. 1998 ലെ പരാജയത്തിന്റെ ക്ഷീണം 2002 ൽ തീർത്ത റൊണാൾഡോ ഫൈനലിൽ ബ്രസീൽ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ രണ്ട് ഗോളുകൾ നേടി.എട്ട് ഗോളുകൾ നേടി ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ടും അദ്ദേഹം സ്വന്തമാക്കി.
Brazil beat Morocco 3-0 at the 1998 World Cup.
— Football Remind (@FootballRemind) January 30, 2022
Ronaldo scored his first World Cup goal… 🇧🇷⚽️pic.twitter.com/0H5YlIORDJ
2011-ലെ റൊണാൾഡോയുടെ വിരമിക്കൽ ബ്രസീലിയൻ ദേശീയ ടീമിൽ വലിയ ആഘാതം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി റൊണാൾഡോക്ക് പകരമൊരു താരത്തെ കണ്ടെത്താൻ അവർക്കായില്ല.അതിനുശേഷം അവർ ലോകകപ്പ് നേടിയിട്ടില്ല.