വീഡിയോ കാണാം : “ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ ട്രേഡ്മാർക്ക് ഗോൾ നേടി കുട്ടീഞ്ഞോ “

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വെയ്‌ക്കെതിരെ 4-0 ന് ബ്രസീൽ ജയിച്ചപ്പോൾ ബോക്‌സിന് പുറത്ത് നിന്ന് ഫിലിപ്പെ കുട്ടീഞ്ഞോ ഒരു ട്രേഡ്മാർക്ക് ഗോൾ നേടി തന്റെ തിരിച്ചു വരവ് ഗംഭീരമാക്കി .ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിനൊപ്പം തിരിച്ചെത്തിയ രണ്ടാമത്തെ മത്സരത്തിലാണ് ആസ്റ്റൺ വില്ല താരം ഗോൾ നേടിയത് .

അറ്റാക്കിംഗ് മിഡ്ഫീൽഡ് ഏരിയയിൽ മാർക്വിഞ്ഞോസിൽ നിന്ന് പന്ത് സ്വീകരിച്ച കുട്ടീഞ്ഞോ 30 വാരയിൽ നിന്ന് ഒരു അത്ഭുതകരമായ ഗോളിലൂടെ പരാഗ്വേൻ വല കുലുക്കി.തന്റെ കരിയറിൽ ഉടനീളം നേടിയ പല ഗോളുകളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നത്തെ ഗോൾ. പ്രത്യേകിച്ച് ലിവർപൂളിലെ ഏറ്റവും മികച്ച സമയത്ത്.ടിറ്റെയുടെ കീഴിൽ തന്റെ രാജ്യത്തിനായി ബോക്സിന് പുറത്ത് നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.

നാല് വ്യത്യസ്‌ത കളിക്കാർ ഗോളുകൾ സ്‌കോർ ചെയ്യുകയും ഒന്നിലധികം മുന്നേറ്റനിര താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌ത മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനമാണ് നടത്തിയത്. മധ്യനിരയിൽ ഫിലിപ്പ് കുട്ടീഞ്ഞോയുടെ മികവുറ്റ പ്രകടനമായിരുന്നു പുറത്തെടുത്തത്. റാഫിഞ്ഞ ,കൂട്ടിൻഹോ , ആന്റണി ,റോഡ്രിഗോ എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തോൽവിയറിയാതെ മുന്നേറുന്ന ബ്രസീൽ വിജയത്തോടെ CONMEBOL പട്ടികയിൽ അർജന്റീനയെക്കാൾ നാല് പോയിന്റ് ലീഡ് നേടുകയും ചെയ്തു. രണ്ട് ഹെവിവെയ്റ്റ് ദക്ഷിണ അമേരിക്കൻ ടീമുകളും 2022 ലോകകപ്പിൽ തങ്ങളുടെ സ്ഥാനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു.