ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി വന്നതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം ആറ് ഗോളുകൾ നേടിയിട്ടുണ്ട്, അവയിൽ രണ്ടെണ്ണം ചാമ്പ്യൻസ് ലീഗിലെ നിർണായക വിജയ ഗോളുകൾക്കായിരുന്നു. അദ്ദേഹത്തിന്റെ മികച്ച ഗോൾ സ്‌കോറിംഗ് റെക്കോർഡ് ഉണ്ടായിരുന്നിട്ടും, കൈമാറ്റം എല്ലാവരും പ്രതീക്ഷിച്ചതുപോലെ പൂർണ്ണമായും പ്രവർത്തിച്ചില്ല.
എന്തുകൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ ഒപ്പുവെച്ചത്? പോർച്ചുഗൽ താരം ഓൾഡ് ട്രാഫൊർഡിൽക്കുള്ള ട്രാൻസ്ഫറിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യമാണിത്.പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ നീക്കം വളരെ അപ്രതീക്ഷിതമായിരുന്നു. 36 കാരനെ ലഭ്യമായിരുന്നതുകൊണ്ട് മാത്രം ഒപ്പിട്ടതാണ്. സാമ്പത്തിക കാരണങ്ങളും ഈ ട്രാൻസ്ഫറിൽ പ്രചോദനമായിട്ടുണ്ട്.വാണിജ്യപരമായ ഒരു ലക്‌ഷ്യം കൂടി ഗ്ലെസ്സർ ഫാമിലി റൊണാൾഡോയുടെ കൈമാറ്റത്തിൽ കണ്ടിരുന്നു.
Signing Ronaldo was always going to elevate #MUFC forward line + require compromise.
— Laurie Whitwell (@lauriewhitwell) October 16, 2021
Pressing stats (from Oct 1) no surprise but showed even more today (Vardy comparison too).
Lots to do to find team balance in/out of possession.@TheAthleticUKhttps://t.co/k6q2vLkZ3H pic.twitter.com/expWUEqayn
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കളിക്കളത്തിലെ വിജയത്തിന്റെ അഭാവം ക്ലബ്ബിനെ നന്നായി പിടികൂടിയിട്ടുണ്ട്.വാണിജ്യ വരുമാന വളർച്ച മന്ദഗതിയിലാവുകയും പാൻഡെമിക് ആഘാതം വർദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സ്ക്വാഡിന് ധാരാളം സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും ചൂഷണം ചെയ്യാൻ സാധിച്ചില്ല. ഡീലുകൾ വർധിപ്പിക്കാനും ചരക്ക് വിൽപ്പന വർദ്ധിപ്പിക്കാനും ക്ലബ്ബിന്റെ മറ്റ് ഫുട്ബോൾ ഇതര വശങ്ങൾ മെച്ചപ്പെടുത്താനുമുള്ള എളുപ്പവഴിയായിരുന്നു റൊണാൾഡോ. അദ്ദേഹത്തിന്റെ ബ്രാൻഡ് പവർ തന്നെയാണ് യുണൈറ്റഡിനെ കൂടുതൽ ആകർഷിച്ചത്.
റൊണാൾഡോയ്ക്ക് 36 വയസ്സിന് മുകളിൽ പ്രായമുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിരോധ സംഭാവന തികച്ചും അപലപനീയമാണ്.ഈ സീസണിലെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ, സമ്മർദങ്ങൾ, വിജയകരമായ സമ്മർദ്ദങ്ങൾ, വിജയിച്ച ടാക്കിളുകൾ എന്നിവയിൽ വളരെ താഴെയാണ് റോണോയുടെ സ്ഥാനം. റൊണാൾഡോ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ സൃഷ്‌ടിക്കുന്നുള്ളൂ, ഓരോ 90 മിനിറ്റിലും 0.5 ഗോൾ സൃഷ്‌ടിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ, ഓരോ മത്സരത്തിലും 0.82 ഏരിയൽ ഡ്യുവലുകൾ മാത്രമാണ് വിജയിക്കുന്നത്.
അപ്പോൾ റൊണാൾഡോ ടീമിന് എന്താണ് വാഗ്ദാനം ചെയ്യുന്നത്? അദ്ദേഹം ഒരു വോളിയം ഷൂട്ടർ ആണ്, ബോക്സിൽ അവസരം ലഭിക്കുമ്പോൾ നിർദയനാണ്. എന്നിരുന്നാലും, പെനാൽറ്റി ഏരിയയിൽ പോലും അദ്ദേഹത്തിന്റെ ചലനം ചില സമയങ്ങളിൽ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്, കൂടാതെ പലപ്പോഴും ക്രിയാത്മകത കുറഞ്ഞതായും കാണുന്നു . ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമായ കളിക്കാരൻ റൊണാൾഡോയാണോ ? എന്ന് തോന്നിപ്പോവും.
റൊണാൾഡോ ടീമിനെ ശരിക്കും മെച്ചപ്പെടുത്താത്തതിന്റെ ഒരു പ്രധാന കാരണം, ഒലെ ഗുന്നർ സോൾസ്‌ജെയറിന് അത്തരം നിരവധി കളിക്കാർ ഇതിനകം തന്നെയുണ്ട്.കേന്ദ്ര ആക്രമണ റോളിൽ കളിക്കാൻ കഴിയുന്ന മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, മേസൺ ഗ്രീൻവുഡ് എന്നിവരെല്ലാം ധാരാളം ഷോട്ടുകൾ എടുക്കാനും കഴിവുള്ള താരമാണ്.കവാനിയുടെ പ്രായവും മാർഷലിന്റെ പരിക്കിന്റെ റെക്കോർഡും കണക്കിലെടുത്ത് വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്‌ട്രൈക്കറെ ആവശ്യമായിരുന്നു , എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോലെയുള്ള ഒരു സ്‌ട്രൈക്കർ ആവശ്യമായിരുന്നില്ല.
A superb fourth goal of the season for @MasonGreenwood.#MUFC pic.twitter.com/9tdMVCmTnY
— Manchester United (@ManUtd) October 17, 2021
മേസൺ ഗ്രീൻവുഡിന് സെന്റർ ഫോർവേഡിൽ കൂടുതൽ മിനിറ്റുകൾ നൽകുക എന്നതാണ് ഒരു മികച്ച ഓപ്ഷൻ.അത് ജാഡൻ സാഞ്ചോക്ക് വലതു വിംഗിൽ കളിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. റൊണാൾഡോ വരവ് യുണൈറ്റഡിൽ അസന്തുലിതമാക്കുകയും ചെയ്തു.റൊണാൾഡോയെ ടീമിൽ നിലനിർത്തികൊണ്ട് റെഡ് ഡെവിൾസിന് എങ്ങനെ മെച്ചപ്പെടുത്താം എന്നുള്ളതായിരിക്കും യുണൈറ്റഡിന് മുന്നിലുള്ള വലിയ വെല്ലുവിളി.