“റെക്കോർഡുകൾ വെറും കണക്കുകൾ മാത്രം”
ഖത്തറിലേക്കുള്ള കുതിപ്പ് തുടർന്ന് ഹാട്രിക്ക് രാജ !!
തന്റെ ഇന്റർനാഷണൽ കരിയറിൽ പത്താമത്തെ ഹാട്രിക്കാണ് റൊണാൾഡോ ഇന്നലെ ലക്സംബർഗ് നെതിരെ നേടിയത്. ഇതോടെ രാജ്യാന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് നേടിയ വ്യക്തി എന്ന റെക്കോർഡാണ് റൊണാൾഡോ തന്റെ കൈപ്പിടിയിൽ ഒതുക്കിയത്. വീണ്ടും റെക്കോർഡുകൾ സൃഷ്ടിക്കുന്നത് റൊണാൾഡോക്ക് പുതുമയുള്ള കാര്യമല്ലെങ്കിലും, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നത് ആരാധകർക്ക് പുതുമയുള്ള കാര്യം തന്നെയാണ്. ഏതൊക്കെ ജേഴ്സിയിൽ പന്ത് തട്ടിയിട്ടുണ്ടോ, അതിലെല്ലാം തന്നെ തന്റേത് മാത്രമായ റെക്കോർഡുകൾ സൃഷ്ടിക്കാതെ അദ്ദേഹം പിന്മാറിയിട്ടില്ല.
ലക്സംബർഗിനെതിരെയുള്ള അവസാന ഗോളോടെ കരിയറിൽ 793 ഗോളുകൾ തികച്ച റൊണാൾഡോക്ക് 800 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് എത്താനും ഇനി ഏതാനും മത്സരങ്ങൾ മാത്രം. ഇന്നലത്തെ ഹാട്രിക്ക് റെക്കോർഡോടെ 2021 ലെ ഗോൾനേട്ടത്തിൽ മെസ്സിയെ മറികടക്കാനും റൊണാൾഡോക്ക് സാധിച്ചു. ഇതോടെ ഖത്തറിന്റെ മണ്ണിലേക്ക് ക്രിസ്റ്റ്യാനോയുടെ തോളിലേറി പോർച്ചുഗൽ കുതിക്കുന്ന കാഴ്ചക്കാണ് ഇന്നലെ ആരാധകർ സാക്ഷിയായത്.
"Ronaldo is finished" shut up and turn on the TV pic.twitter.com/lEeCFnNHqk
— Real Madrid Videos (@RMAVideos) October 12, 2021
2 പെനാൽറ്റിയും ഒരു ഹെഡ്ഡർഗോളുമടക്കം റൊണാൾഡോ കളം നിറഞ്ഞപ്പോൾ എതിരാളികൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു. പോരാത്തതിന് ആരാധകരെ കോരിത്തരിപ്പിച്ച ഓവർഹെഡ് കിക്ക് കൂടിയായപ്പോൾ പഴയ വിന്റേജ് റൊണാൾഡോയെ പലരും ഓർത്തു കാണും. ഇതിനു മുന്നേ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ യുവൻറ്റസ് നെതിരെ നേടിയ ഓവർഹെഡ് കിക്ക് ആരും മറന്നു കാണില്ലല്ലോ. നിർഭാഗ്യവശാൽ ഗോൾ കീപ്പർ തട്ടിയകറ്റിയ ആ കിക്ക് ഗോളയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.
തന്റെ മാഞ്ചസ്റ്ററിലെ സഹതാരം ബ്രൂണോ ഫെർണാണ്ടസ് കൂടി വലകുലുക്കിയ മത്സരത്തിൽ ജാവോ പൗളീന്യയാണ് മറ്റൊരു ഗോൾ നേടിയത്. പോർച്ചുഗൽ ഗോൾ മഴ തീർത്ത മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മികച്ച പ്രകടനത്തോടെ റൊണാൾഡോ ഷോ ആയി മാറിയ മത്സരം പൗളിന്യയുടെ ഗോൾ സെലിബ്രെഷനിൽ വരെ അത് കാണിച്ചു. ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോയുടെ ഐക്കണിക് സെലെബ്രെഷനുമായി പൗളിന്യയും കളം നിറഞ്ഞപ്പോൾ എല്ലാ അർത്ഥത്തിലും റൊണാൾഡോ ആരാധകർക്ക് ഈ മത്സരം ഒരു വിരുന്നായി എന്ന് തന്നെ പറയാം.
Cristiano Ronaldo gets his Hattrick! 🇵🇹pic.twitter.com/O5QpEKxtTl
— The United Zone Podcast (@UnitedZonePod) October 12, 2021
ഹാട്രിക്ക് പെർഫോമൻസ് റെക്കോർഡിലേക്കെതിച്ച ക്രിസ്റ്റ്യാനോയുടെ ഇതിനു മുൻപത്തെ ഇന്റർനാഷണൽ ഹാട്രിക്കുകൾ പരിശോധിച്ചാൽ അതിൽ സ്പെയിനും , സ്വീഡനും , സ്വിറ്റ്സർലാന്റുമെല്ലാം റൊണാൾഡോയുടെ പ്രഹരമേറ്റവരാണ്. റെക്കോർഡുകളുടെ കണക്കിൽ മാറ്റങ്ങൾ വരുത്തുന്ന റൊണാൾഡോ ഇന്നലത്തെ ഗോളോടെ രാജ്യത്തിനായി 115 ഗോളുകളാണ് നേടിയത്. മെസ്സിയും മറഡോണയും അർജന്റീനക്കായി ഒരുമിച്ചു നേടിയ ഗോളുകൾ കൂട്ടിയാൽ പോലും ഈ നേട്ടതിലെത്തില്ല. ഇന്നലത്തെ അവസാനഗോൾ തന്റെ 2021 ലെ 38 ആം ഗോളു കൂടിയായിരുന്നു. 2021 ലെ കോപ്പ നേട്ടമടക്കം മികച്ച പെർഫോമൻസോടെ മെസ്സി നേടിയ 37 ഗോളുകൾ എന്ന കണക്കും റൊണാൾഡോ ഇതോടെ മറികടന്നു. അതേ അക്ഷരം തെറ്റാതെ തന്നെ ഇദ്ദേഹത്തെ അഭിസംബോധന ചെയ്യാം റെക്കോർഡുകളുടെ കളിത്തോഴനെന്ന്.
🎥 Cristiano Ronaldo goals vs Luxembourg pic.twitter.com/Sn2JqUsNJq
— NK⁷ (@natikebecr7) October 13, 2021
Written By ,
Hari Kappada