റൊണാൾഡോ? താരത്തെ കുറിച്ചു മൊറാട്ട.

ജുവെന്റ്‌സ് ടീമിലെ മികച്ച കളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗലോ ഡൈബാല എന്നിവരോടൊപ്പം കളിക്കുന്നതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നു അൽവാരോ മൊറാറ്റ.

“ക്രിസ്റ്റ്യാനോയുമായി കളിക്കുന്നത് വളരെ എളുപ്പമാണ്, എനിക്ക് അദ്ദേഹത്തെ ഏറെക്കാലമായി അറിയാം,” മൊറാറ്റ സ്കൈ സ്പോർട്ടിനോട് പറഞ്ഞു.


“സാധാരണ സാഹചര്യങ്ങളിൽ, ഒരു സാധാരണ കളിക്കാരൻ സ്കോർ ചെയ്യാത്ത ഗോളുകൾ, അദ്ദേഹം സ്കോർ ചെയ്യുന്നു. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും അദ്ദേഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളും ഞാൻ മനസ്സിലാക്കുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെ സന്തോഷകരമാണ്.

“അദ്ദേഹത്തിന്റെ നിലവാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഏതു പൊസിഷനിലും അദ്ദേത്തിനു തിളങ്ങാൻ സാധിക്കും. എനിക്ക് ചെയ്യാൻ പറ്റുക അദ്ദേഹത്തോടൊപ്പമുള്ള ഓരോ ദിവസവും ആസ്വദിക്കുക എന്നതാണ്. അദ്ദേഹത്തോടൊപ്പം ഇനിയും കളിക്കണമെന്ന്‌ ആഗ്രഹമുണ്ട്.”


“ഞാൻ അദ്ദേഹത്തെ കണ്ടാണ് വളർന്നത്, ഞാൻ ഇവിടെയെത്തുമ്പോൾ റൊണാൾഡോയുടെയും ഡിബാലയോടുമൊപ്പം കളിക്കുന്നത് ആലോചിച്ചു ആകാംഷഭരിതനായിരുന്നു. അവർ മികച്ച താരങ്ങളാണ്. ഞാൻ അവരോടൊപ്പം കളിച്ചതിനെ കുറിച്ച് അഭിമാനത്തോടെ എന്റെ കുട്ടികളോട് പറയും.”