150 മത്സരങ്ങൾ കുറവ് കളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന ലീഗ് 1 മത്സരത്തിൽ ലിയോണിനെതിരെ നേടിയ വിജയ ഗോളോടെ ഒരു റെക്കോർഡ് കൂടി താരം സ്വന്തം പേരിലേക്ക് മാറ്റിയിരിക്കുകയാണ് 35 കാരൻ.
പെനാൽറ്റി അല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിലാക്കി.672 ഗോളുകളാണ് മെസ്സി പെനാൽറ്റിയിൽ നിന്നുമല്ലാതെ നേടിയിരിക്കുന്നത്. 671 നോൺ പെനാൽറ്റി ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി മറികടന്നത്.യൂറോപ്പ ലീഗ് പോരാട്ടത്തിൽ മോൾഡോവൻ ക്ലബ് എഫ്‌സി ഷെരീഫിനെതിരെ നേടിയ ഗോളോടെ കൂടിയാണ് റൊണാൾഡോ മെസ്സിക്കൊപ്പമെത്തിയത്. റൊണാൾഡോയേക്കാളും 150മത്സരങ്ങൾ കുറവ് കളിച്ചിട്ടാണ് മെസ്സി ഈ റെക്കോർഡിലെത്തിയായത്.
റൊണാൾഡോക്ക് പിന്നിൽ 779 ഗോളുമായി എക്കാലത്തെയും സ്കോറര്മാരില് രണ്ടാം സ്ഥാനത്താണ് മെസ്സി.പെനാൽറ്റി എടുക്കുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മിടുക്കരാണ്. സ്‌പോട്ട് കിക്ക് എടുക്കുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സമ്മർദ്ദകരമായ നിമിഷമാണ്. എങ്കിലും ആ സമ്മർദത്തെ അതിജീവിച്ച് മുന്നിൽ നിൽക്കുന്ന ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുന്നതിൽ റൊണാൾഡോയും മെസ്സിയും മിടുക്കരാണ്.പെനാൽറ്റിയുടെ കാര്യത്തിൽ ഇരു താരങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പടി മുന്നിലായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കിക്കുകളിൽ നിന്ന് 146 ഗോളുകൾ നേടിയപ്പോൾ, ലയണൽ മെസ്സി പെനാൽറ്റിയിൽ നിന്ന് 107 ഗോളുകൾ നേടി.
🚨 Most Non-Penalty Goals:
— Exclusive Messi ➐ (@ExclusiveMessi) September 18, 2022
🇦🇷 Messi: 672
🇵🇹 CR7: 671
Lionel Messi has SURPASSED Ronaldo despite having a 150 game advantage. pic.twitter.com/LMAM2TiuR6
മെസ്സി തന്റെ കരിയർ ഗോളുകളുടെ 13.3% പെനാൽറ്റികളിൽ നിന്ന് നേടിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ ഗോളുകളുടെ 17.7% പെനാൽറ്റികളിൽ നിന്നാണ് നേടിയത്.ഒരു മത്സരത്തിന്റെ ഫലം നിർണ്ണയിക്കുന്നതിൽ പെനാൽറ്റികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പെനാൽറ്റികൾ ഗോളാക്കി മാറ്റുന്നതിൽ റൊണാൾഡോ ഇപ്പോഴും ഒരു പടി മുന്നിൽ തന്നെയാണ്.
Absolutely Brilliant Finish. LIONEL MESSI WHAT A GOAL!!🥰
— Ghalib Dawood (@GhalibDawood) September 18, 2022
Via ( @beINSPORTS_EN ) pic.twitter.com/KkreCgkmaz