മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളോടെ വിരമിക്കുക എന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏക അഭിലാഷം

ഒരു സീസണുകളിലും കളിക്കാരുടെ ഗോൾ അടി മികവ്,അവർ ക്ലബ്ബിനും രാജ്യത്തിനും നൽകുന്ന സംഭാവന എന്നിവ പരിഗണിച്ച് നൽകുന്ന അവാർഡ് ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ നോക്കി കാണുന്നു . കളിക്കാരന് ഫുട്ബോളിൽ നേടാനാകുന്ന ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡുകളിലൊന്നാണ് 1956 ൽ തുടങ്ങിയ ബാലൺ ഡി ഓർ അവാർഡ് .എല്ലാ വർഷവും ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ആണ് അവാർഡ് നൽകുന്നത്.തുടക്കത്തിൽ, തിരഞ്ഞെടുത്ത പത്രപ്രവർത്തകർ മാത്രമാണ് ബാലൺ ഡി ഓർ നോമിനികൾക്ക് വോട്ട് ചെയ്തിരുന്നത് എങ്കിൽ, പിന്നീട് ദേശിയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും വോട്ട് അവകാശം കിട്ടി . ആ വർഷം മുതൽ, ബാലൺ ഡി ഓർ അവാർഡ് ആഗോള തലത്തിൽ ശ്രദ്ധ കിട്ടി , അതായത് ലോകമെമ്പാടുമുള്ള കളിക്കാർക്ക് ഇത് നേടാൻ അർഹതയുണ്ടായി.

2010-2015 വരെയുള്ള കാലയളവിൽ ഫിഫ ബാലൺ ഡി ഓർ എന്ന് അറിയപ്പെടുന്ന അവാർഡ് ഇപ്പോൾ വീണ്ടും പഴയ പേരിൽ അറിയപ്പെടുന്നു . ഇന്നത്തെ ഫുട്ബോൾ ലോകത്തിന്റെ തർക്ക വിഷയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലയണൽ മെസ്സി (6), ക്രിസ്റ്റ്യാനോ റൊണാൾഡോ (5) എന്നിവർ തന്നെയാണ് ബാലൺ ഡി ഓർ അവാർഡിലും മുന്നിൽ. 2008 മുതൽ ഈ പട്ടികയിൽ ഇരുവരുടെയും പേര് മാത്രമേ കാണാൻ ഒള്ളു. 2018 ൽ ലൂക്ക മോഡ്രിച്ച് ഒരു വട്ടം അവാർഡ് നേട്ടം കൈവരിച്ചത് ഒഴിച്ചാൽ റൊണാൾഡോയും മെസ്സിയും തന്നെയാണ് ഫുട്ബോൾ ലോകം ഭരിക്കുന്നത്

വിരമിക്കുന്നതിന് മുൻപായി ലയണൽ മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുകയെന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് സമ്മതിച്ചതായി ബാലൺ ഡി ഓർ നൽകുന്ന പ്രസിദ്ധീകരണമായ ഫ്രാൻസ് ഫുട്‌ബോളിന്റെ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെ വെളിപ്പെടുത്തി. എന്നാൽ ഈ വര്ഷം അവാർഡ് നേടാൻ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ലയണൽ മെസ്സിയാണ്.അങ്ങനെ ആയാൽ മെസ്സിയുടെ ശേഖരത്തിൽ ഏഴ് ബാലൺ ഡി ഓർ അവാർഡുകൾ ഉണ്ടാകും.

“റൊണാൾഡോയ്ക്ക് ഒരേയൊരു അഭിലാഷമേയുള്ളൂ, അത് മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ [അവാർഡുകൾ] നേടി വിരമിക്കുക എന്നതാണ്,” ഫെറെ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.ബാലൺ ഡി ഓർ ജേതാവിന്റെ പേര് ഫുട്ബോളിലെ ഏറ്റവും നല്ല രഹസ്യങ്ങളിലൊന്നാണെന്ന് ഫെറെ ഊന്നിപ്പറഞ്ഞു.“ഇത് ഇവന്റിന്റെ ചുമതല വഹിക്കുന്ന എന്റെ ആറാമത്തെ വർഷമാണ്,” ഫെറെ കൂട്ടിച്ചേർത്തു. “ഞാൻ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല.

“[ജേതാവ് ആരാണെന്ന് ചോദിക്കുന്നവരോട്] എനിക്ക് കള്ളം പറയാൻ താൽപ്പര്യമില്ല, പക്ഷേ വിജയികൾക്ക് ഇതുവരെ അറിയാത്തതിനാൽ എനിക്ക് അവരുടെ പേര് പങ്കിടാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറയുന്നു”.2018ലെ ബാലൺ ഡി ഓർ ജേതാവാണ് താനെന്ന വാർത്ത ഫെറെ നൽകിയപ്പോൾ ലൂക്കാ മോഡ്രിച്ച് ഒരു കുട്ടിയെപ്പോലെ കരഞ്ഞുവെന്നും ഫ്രഞ്ച് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.

Rate this post