“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തിനിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരും തിരിച്ചറിഞ്ഞില്ല”

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ കുറച്ച് വിളിപ്പേരുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഐക്കണിക്ക് നാമം ‘CR7 എന്നാണ്.അത് അദ്ദേഹത്തിന്റെ ബ്രാൻഡായി മാറുകയും എല്ലാ ഉൽപ്പന്നങ്ങളിലും ആ പേര് വരികയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ഏറ്റവും തീവ്രമായ ആരാധകർ അവരുടെ പ്രിയപ്പെട്ട താരത്തെ വിവരിക്കാൻ ‘GOAT’ ഉപയോഗിച്ചേക്കാം, അതേസമയം വിമർശനാത്മക ഫുട്ബോൾ ആരാധകർ ചിലപ്പോൾ ‘പെനൽഡോ’ എന്ന മോശം വാക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ഫുട്ബോൾ കമന്റേറ്റർമാർ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു വിളിപ്പേര് ‘മിസ്റ്റർ ചാമ്പ്യൻസ് ലീഗ്’ എന്നാണ്. കാരണം ഓരോ ക്ലബ്ബിലും വ്യക്തിഗത തലത്തിലും ചാമ്പ്യൻസ് ലീഗിൽ സമാനതകളില്ലാത്ത വിജയം നേടിയത് കൊണ്ട് മാത്രമാണ്.അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ അദ്ദേഹം നേടിയിട്ടുണ്ട്, 2007-08 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യ നേട്ടം സ്വന്തമാക്കി, റയൽ മാഡ്രിഡിനൊപ്പം നാല് കിരീടങ്ങളും നേടി.ലീഗിൽ റൊണാൾഡോയുടെ പ്രകടനം താഴപോയാലും ചാമ്പ്യൻസ് ലീഗിൽ സ്ഥായിയായായ ഫോം നിലനിര്ത്താന് സൂപ്പർ താരത്തിന് സാധിക്കാറുണ്ട്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ , ഏറ്റവും കൂടുതൽ ഗോളുകൾ , അസിസ്റ്റുകൾ , ഏറ്റവും കൂടുതൽ കിരീടങ്ങൾ, അതേ അക്ഷരം തെറ്റാതെ വിളിക്കാം മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്ന്. ഇതിനെല്ലാം പുറമെ എണ്ണിയാൽ തീരാത്ത ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എല്ലാം ക്രിസ്റ്റ്യാനോയുടെ പേരിലാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയെന്നു വരും.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുൻപ് മിസ്റ്റർ ചാമ്പ്യൻസ് ലീഗ്’ എന്ന് വിളിക്കപ്പെട്ട താരമാണ് ഡച്ച് മിഡ്ഫീൽഡർ ക്ലാരൻസ് സീഡോർഫ്.അയാക്‌സ്, റയൽ മാഡ്രിഡ്, എസി മിലാൻ എന്നീ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയതിനാലാണ് സീഡോർഫിന് ഈ വിളിപ്പേര് ലഭിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം എസ്റ്റാഡിയോ വാൻഡ മെട്രോപൊളിറ്റാനോയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യസ്ന ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആരാധകർക്ക് തിരിച്ചറിയാനാകാത്ത വ്യക്തിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്ന കാലത്ത് ലോസ് റോജിബ്ലാങ്കോസിനെതിരെ 35 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ റൊണാൾഡോ ഇന്നലെ തന്റെ ചാമ്പ്യസ്ന ലീഗിലെ പ്രതാപ കാലത്തിന്റെ നിഴൽ മാത്രമായിരുന്നു. ലീഗിൽ എത്ര മോശം പ്രകടനം ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും താരം പുറകോട്ട് പോവാറില്ല.

അത്ലറ്റികോ മാഡ്രിഡ് ആരാധകർ യുണൈറ്റഡിൽ ഏറ്റവും ഭയപ്പെട്ട താരം റൊണാൾഡോ ആയിരുന്നു.റൊണാൾഡോ പന്ത് തൊടുമ്പോഴെല്ലാം തണുത്തുറഞ്ഞ സ്വീകരണമാണ് അവർ നൽകിയത്, അദ്ദേഹത്തെ ഒന്നാം നമ്പർ പൊതു ശത്രുവായി കണക്കാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരിക്കൽ പോലും ഗോളിനടുതെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.രണ്ടാം പകുതിയിൽ റൊണാൾഡോ ഗോളിനായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.താൻ മുമ്പ് ഉണ്ടായിരുന്ന താരതമ്യപ്പെടുത്താനാവാത്ത ഗോൾ സ്‌കോററിൽ നിന്ന് അദ്ദേഹം വളരെ അകലെയായി തോന്നിതുടങ്ങി.റൊണാൾഡോയുടെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും അവരുടെ മൊത്തത്തിലുള്ള പ്രകടനം കണക്കിലെടുക്കുമ്പോൾ 1-1 ന് സമനിലയിൽ പിരിഞ്ഞതിൽ വളരെ സന്തോഷിക്കും.തോൽ‌വിയിൽ നിന്നുമാണ് അവർ ഒരു പോയിന്റ് നേടിയത്.സൈം വർസൽജ്കോയ്ക്കും അന്റോയിൻ ഗ്രീസ്മാന്റെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ആറു ലീഗ് മത്സരങ്ങളിൽ നിന്നും ആറു ലീഗ് ഗോളുകൾ നേടിയ റൊണാൾഡോ അറ്റ്ലാന്റാക്കെതിരെയും വിയ്യ റയലിനെതിരെയും അവസാന നിമിഷം നേടിയ ഗോളിലൂടെ യുണൈറ്റഡിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്. റൊണാൾഡോയുടെ ഗോളുകളാണ് യുണൈറ്റഡിനെ നോക്ക് ഔട്ടിൽ എത്തിച്ചത്. മാർച്ച് 15 ന് ഓൾഡ് ട്രാഫൊഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ റൊണാൾഡോയുടെ വിശ്വരൂപം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post