ലയണൽ മെസ്സിക്കൊപ്പം ആരിറങ്ങും? അർജന്റീനയുടെ സാധ്യത ഇലവൻ

വരുന്ന ഫ്രണ്ട്ലി മത്സരത്തിൽ സ്‌കലോണിയുടെയും സംഘത്തിന്റെയും എതിരാളികൾ ഹോണ്ടുറാസാണ്. അമേരിക്കയിലെ മിയാമിയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ശനിയാഴ്ച പുലർച്ചെ 5:30നാണ് നമുക്ക് ഈ മത്സരം കാണാൻ സാധിക്കുക. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ അർജന്റീന തുടരുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ഒരു പോസിബിൾ ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്. അർജന്റീനയുടെ ആദ്യ ഇലവനിൽ ആരൊക്കെ ഉണ്ടാകും എന്നുള്ളതാണ് ആരാധകർക്ക് ഇപ്പോൾ പ്രധാനമായും അറിയേണ്ട കാര്യം.

ഗോൾകീപ്പർ സ്ഥാനത്ത് എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും.ലെഫ്റ്റ് ബാക്ക് പൊസിഷനിലെ കാര്യത്തിൽ ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്താൻ പരിശീലകന് കഴിഞ്ഞിട്ടില്ല.നിക്കോളാസ് ടാഗ്ലിയാഫിക്കോ,മാർക്കോസ് അക്കൂന എന്നിവരിൽ ഒരാളായിരിക്കും ഈ പൊസിഷനിൽ ഇടം നേടുക.സെന്റർ ബാക്ക് സ്ഥാനത്ത് നിക്കോളാസ് ഓട്ടമെന്റിക്കൊപ്പം ജർമ്മൻ പെസല്ലയായിരിക്കും ഇറങ്ങുക. കാരണം ലിസാൻഡ്രോ മാർട്ടിനസ്,ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ വിസ പ്രശ്നങ്ങൾ കാരണം ടീമിനൊപ്പം വൈകിയാണ് ജോയിൻ ചെയ്യുക.

റൈറ്റ് ബാക്ക് പൊസിഷനിൽ നഹുവെൽ മൊളീന ഉണ്ടാവും. മിഡ്ഫീൽഡിൽ ലോ സെൽസോക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ താരം മത്സരത്തിന് തയ്യാറല്ലെങ്കിൽ എൻസോ പെരസ് അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയേക്കും.ലിയാൻഡ്രോ പരേഡസ്,റോഡ്രിഗോ ഡി പോൾ എന്നിവരാണ് പിന്നീട് മിഡ്ഫീൽഡിൽ ഉണ്ടാവുക.

ലയണൽ മെസ്സി അർജന്റീനയുടെ മുന്നേറ്റ നിരയെ നയിക്കും.മെസ്സിക്കൊപ്പം സീനിയർ താരം ഡി മരിയയും ഉണ്ടാകും.ഗോളടിക്കാനുള്ള ചുമതല പ്രധാനമായും ഏൽപ്പിക്കപ്പെടുക ലൗറ്ററോ മാർട്ടിനസിൽ തന്നെയാവും. അർജന്റീനയുടെ സാധ്യത ഇലവൻ ഇതാണ്.Dibu Martínez, Acuña/Tagliafico, Otamendi, Pezzella, Molina; Paredes, Lo Celso/Enzo, De Paul; Messi, Lautaro Martínez, Di María.

കഴിഞ്ഞ 33 മത്സരങ്ങളിൽ ഒന്നുപോലും പരാജയപ്പെടാത്ത ടീമാണ് അർജന്റീന. ആ അപരാജിത കുതിപ്പ് തുടരാൻ വേണ്ടി തന്നെയാവും അർജന്റീന കളിക്കുക. മാത്രമല്ല മികച്ച ഒരു വിജയം നേടി കോൺഫിഡൻസ് ഉയർത്താനും അർജന്റീനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാവും.

Rate this post