യൂറോപ്യൻ ടോപ് ഫൈവ് ലീഗിൽ ഏറ്റവും ഫോമിലുള്ള സ്‌ട്രൈക്കർമാർ

കൃത്യതയോടെ , തെറ്റുകൾ വരുത്താതെ , മാരകമായ ഫിനിഷിങ് നടത്തുന്നവരെയാണ് സൂപ്പർ സ്‌ട്രൈക്കർമാർ എന്ന് വിളിക്കപെടുന്നത്.ഈ കളിക്കാർ എപ്പോഴും ടീമിന് ഗോളുകൾ ഉറപ്പു നല്കുന്നു.യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഓരോ ഗെയിമിനും ശരാശരി ഒരു ഗോളോ അതിൽ കൂടുതലോ ഉള്ള കളിക്കാരുടെ ലിസ്റ്റെടുത്തു പരിശോധിച്ചാൽ ലാലിഗ സാന്റാൻഡറിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ബോർജ ഇഗ്ലേഷ്യസും; പ്രീമിയർ ലീഗിൽ എർലിംഗ് ഹാലൻഡ്; ഒപ്പം ലീഗ് 1 ലെ നെയ്മറും കൈലിയൻ എംബാപ്പെയും ഉൾപ്പെടും.

ബാഴ്‌സലോണയുടെ നമ്പർ.9 : ബാഴ്‌സലോണയിൽ ലെവൻഡോവ്‌സ്‌കിയുടെ തുടക്കം ഗംഭീരമായിരുന്നു. പുതിയ ടീം ആയിരുന്നിട്ടും പോളിഷ് താരം അതെ പ്രകടനം തന്നെ ആവർത്തിച്ചു.. ലാലിഗയിലെ നിലവിലെ ടോപ്പ് സ്കോററാണ്, ആറ് കളികളിൽ നിന്ന് എട്ട് ഗോളുകൾ, ഒരു ഗെയിമിന് ശരാശരി 1.33.ആറ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ അദ്ദേഹം ക്യാമ്പ് നൗവിൽ ചരിത്രം സൃഷ്ടിക്കുന്നു, അതിൽ അഞ്ച് ഗോളുകൾ തുടർച്ചയായ ഗെയിമുകളിൽ. സമീപകാലത്ത് ക്ലബ്ബിനായി സൈൻ ചെയ്ത മുൻനിര സ്‌ട്രൈക്കർമാർക്കൊന്നും ഈ നേട്ടം കൈവരിക്കാനായിട്ടില്ല

ബോർജ ഇഗ്ലേഷ്യസ് : ലാ ലീഗയിൽ ലെവൻഡോവ്‌സ്‌കിക്ക് വെല്ലുവിളി ഉയർത്തുന്ന താരം ‘പാണ്ട’ എന്ന വിളിപ്പേരുള്ള ബോർജ ഇഗ്ലേഷ്യസ് ആണ്.ആറ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ റയൽ ബെറ്റിസ് സ്‌ട്രൈക്കർ നേടിയിട്ടുണ്ട്, ഒരു ഗെയിമിന് ഒരു ഗോൾ എന്ന തോതിൽ.ഏഴ് ഷോട്ടുകൾ ലക്ഷ്യത്തിലെക്ക് അടിച്ചപ്പോൾ അതിൽ ആറെണ്ണം ഗോളാക്കി മാറ്റുകയും ചെയ്തു.

അൺ സ്റ്റോപ്പബിൽ ഹാലാൻഡ് : പ്രീമിയർ ലീഗിലെത്തി ആദ്യ മത്സരങ്ങളിൽ തന്നെ നിരവധി റെക്കോർഡുകളാണ് മുൻ ഡോർട്മുണ്ട് താരം തകർത്തത്.ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ നോർവീജിയൻ മിന്നുന്ന ഫോമിലാണ്.ഇത് ഓരോ ഗെയിമിനും 1.57 എന്ന അവിശ്വസനീയമായ ശരാശരി നൽകുന്നു.മറ്റ് സ്‌ട്രൈക്കർമാർക്ക് ഈ നമ്പറുകൾ തീർത്തും അപ്രാപ്യമാണ്. അതിലുപരിയായി ഒരു അസിസ്റ്റും രേഖപെടുത്തിയിട്ടുണ്ട് .

പിഎസ്ജി ജോഡി : കൈലിയൻ എംബാപ്പെയും നെയ്‌മറും ഫ്രഞ്ച് ക്ലബ്ബിനായി അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.പിഎസ്ജിയുമായുള്ള ലീഗ് 1ലെ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് നെയ്മർ നേടിയത്.ക്ലെർമോണ്ട് ഫൂട്ടിനെതിരെ സീസണിലെ ആദ്യ മത്സരം നഷ്‌ടമായെങ്കിലും എംബാപ്പെ ഓരോ ഗെയിമിനും ശരാശരി ഒരു ഗോൾ നേടുന്നു.എല്ലാ മത്സരങ്ങളിലും അദ്ദേഹം കളിച്ചു, അത്രയും മത്സരങ്ങളിൽ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post