ബയേൺ മ്യുണിക്കിന് സാഡിയോ മാനെയെ വേണ്ട, ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ തയ്യാറായി സെനഗൽ താരം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ യൂറോപ്പിൽ നിന്നും ഒരു വമ്പൻ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. യൂറോപ്പിൽ നിന്നുമുള്ള കിടിലൻ താരങ്ങളെ സ്വന്തമാക്കുന്ന സൗദി അറേബ്യൻ ക്ലബ്ബുകളിൽ അൽ നസർ നടത്തുന്ന മറ്റൊരു മികച്ച ട്രാൻസ്ഫർ നീക്കം ആണിത്.

ബയേൺ മ്യൂണിക്കിന്റെ സെനഗൽ മുന്നേറ്റ നിര താരമായ സാദിയ മാനെയെ സ്വന്തമാക്കാനാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ശ്രമിക്കുന്നത്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം സാദിയോ മാനെ സൗദി അറേബ്യൻ ക്ലബ്ബുമായി ചർച്ചകൾക്ക് തയ്യാറായിട്ടുണ്ട്.

ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണികിൽ തുടരാൻ ആഗ്രഹിച്ച സാദിയോ മാനെയെ ടീമിൽ നിലനിർത്താൻ ബയേൺ മ്യൂണിക് ആഗ്രഹിച്ചില്ല. അതിനാൽ തന്നെ മറ്റൊരു ക്ലബ്ബിന് വിൽക്കാൻ തയ്യാറായ ബയേൺ മ്യൂണികിന് മുന്നിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ വമ്പൻ ഓഫറും എത്തി, ഇതോടെ സൗദി അറേബ്യൻ ക്ലബ്ബുമായി ചർച്ചകൾക്ക് മാനേ തയ്യാറായി.

ബയേൺ മ്യൂണികിൽ തുടരാനാണ് താല്പര്യമെന്ന് സാദിയോ മാനേ പറഞ്ഞിട്ടും സൂപ്പർതാരത്തിന് ടീമിൽ നിലനിർത്താൻ ബയേൺ മ്യൂണിക്ക് തയ്യാറായില്ല, നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി ചർച്ചകൾ നടത്താൻ സാദിയോ മാനെ സമ്മതം നൽകിയിട്ടുണ്ട്, ഇതോടെ യൂറോപ്പിലെ മറ്റൊരു സൂപ്പർതാരം കൂടി സൗദിയിലേക്ക് എത്തിയേക്കും.

നിലവിലെ സൗദി പ്രൊ ലീഗ് റണ്ണർ അപ്പായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ തങ്ങളുടെ ടീമിലേക്ക് മറ്റൊരു സൂപ്പർതാരത്തെ കൂടി ചേർക്കാൻ ഒരുങ്ങുകയാണ്. ചർച്ചകൾ നടത്തി വിജയകരമാകുകയാണെങ്കിൽ മികച്ചസൂപ്പർ യൂറോപ്യൻ താരങ്ങൾക്കെതിരെ സൗദി പ്രൊ ലീഗ് കിരീടത്തിന് വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം സാദിയോ മാനെയും അൽ നസ്ർ ജേഴ്സിയിൽ അണിനിരക്കും.

Rate this post