സാലറി കാര്യമാക്കുന്നേയില്ല : മെസ്സി ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കി ഫാബ്രിസിയോ

ലയണൽ മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചു കൊണ്ടിരിക്കുകയാണ്. ഈ കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസണിന്റെ അന്ത്യത്തിൽ മെസ്സി ഫ്രീ ഏജന്റാവും. പിന്നീട് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാനുള്ള അധികാരം മെസ്സിയുടെ കൈകളിൽ എത്തിച്ചേരും.

മെസ്സിക്ക് ഈ ജനുവരി മുതൽ തന്നെ മറ്റുള്ള ക്ലബ്ബുകളുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ കഴിയും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മെസ്സിയുമായി പുതിയ കരാറിൽ എത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.പക്ഷേ അത് എളുപ്പമുള്ള ഒരു കാര്യമല്ല. എന്തെന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ മെസ്സി ഇതേക്കുറിച്ച് ആലോചിക്കാൻ ആരംഭിക്കുകയുള്ളൂ.

ഇപ്പോഴിതാ ഈ വിഷയത്തിൽ പുതിയ അപ്ഡേറ്റ് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നൽകിയിട്ടുണ്ട്. തന്റെ ഇമേജ് റൈറ്റ്സോ സാലറിയോ ഒന്നും തന്നെ മെസ്സി കാര്യമാക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ജനുവരിയിലോ ഫെബ്രുവരിയിലോ മെസ്സി ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.

‘ മെസ്സി തന്റെ ഇമേജ് റൈറ്റ്സിന്റെ കാര്യത്തിലോ അല്ലെങ്കിൽ തന്റെ സാലറിയുടെ കാര്യത്തിലോ ഒന്നും തന്നെ കാര്യമാക്കുന്നില്ല.മറിച്ച് തന്റെ പ്രകടനത്തിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പിഎസ്ജിയിലാണ് മെസ്സിയുടെ ശ്രദ്ധ.അവിടെ അദ്ദേഹം ഹാപ്പിയാണ്. ജനുവരിയിലോ അല്ലെങ്കിൽ ഫെബ്രുവരിയിലോ ആണ് മെസ്സി ഭാവിയെ കുറിച്ചുള്ള ചർച്ചകൾക്ക് ആരംഭം കുറിക്കുക.ഇപ്പോൾ മെസ്സിയിൽ നിന്നും ഇതേക്കുറിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കേണ്ട ‘ ഫാബ്രിസിയോ പറഞ്ഞു.

ചുരുക്കത്തിൽ സന്തോഷവാനായി കൊണ്ട് എവിടെ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമോ അവിടെ കളിക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്.മറ്റൊന്നിനെക്കുറിച്ചും മെസ്സി ചിന്തിക്കുന്നില്ല. മറ്റുള്ള താരങ്ങളെപ്പോലെ സാലറിയോ മറ്റു അവകാശങ്ങളോ അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നില്ല എന്നുള്ളത് വീണ്ടും വീണ്ടും അടിവരയിട്ട് ഉറപ്പാവുകയാണ്.

Rate this post