മെസ്സിയുടെ കാര്യത്തിൽ ബാഴ്സ കൺവിൻസ്ഡായി : ഫാബ്രിസിയോ റൊമാനോ

2021ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ലയണൽ മെസ്സിക്ക് ബാഴ്സയോട് വിട പറയേണ്ടിവന്നത്.ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നു മെസ്സി ക്യാമ്പ് നൗവിന്റെ പടികൾ ഇറങ്ങിയത്. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരുപാട് ബാഴ്സ ആരാധകരുണ്ട്.

പക്ഷേ ലയണൽ മെസ്സി ബാഴ്സ ജേഴ്സി അഴിച്ചു വെച്ചിട്ട് രണ്ടുവർഷം പൂർത്തിയാവാൻ ഇനി അധികം കാലമൊന്നും ഇല്ല. പക്ഷേ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരും എന്നുള്ള പ്രതീക്ഷകൾക്ക് ഒട്ടും കുറവില്ല. അടുത്ത സീസണിൽ മെസ്സിയെ ബാഴ്സയുടെ ജേഴ്സി കാണാൻ കഴിയുമോ എന്നുള്ളത് ആരാധകർ ഏറെ ആവേശത്തോടെ കൂടി ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.

മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിന്റെ അവസാനത്തിൽ അവസാനിക്കും. കരാർ പുതുക്കിയില്ലെങ്കിൽ മെസ്സിക്ക് ക്ലബ്ബ് വിടാം. ഇപ്പോഴിതാ ബാഴ്സ താരത്തിന് വേണ്ടി നല്ല രൂപത്തിൽ ശ്രമങ്ങൾ നടത്തുമെന്നുള്ള ഉറപ്പ് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നൽകി കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ സാലറി താങ്ങാൻ കഴിയുമെന്നുള്ള കാര്യത്തിൽ ബാഴ്സ കൺവിൻസ്ഡായെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയുടെ സാലറി തങ്ങൾക്ക് താങ്ങാൻ കഴിയും എന്നുള്ള കാര്യത്തിൽ ബാഴ്സ ഇപ്പോൾ കൺവിൻസ്ഡായിട്ടുണ്ട്.പക്ഷേ ഇവിടെ ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ലയണൽ മെസ്സി മാത്രമാണ്.മെസ്സിയെ തിരികെ എത്തിക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ ബാഴ്സ ഇപ്പോൾ വളരെയധികം ആത്മവിശ്വാസമുള്ളവരാണ്. ലയണൽ മെസ്സിക്ക് വേണ്ടി ബാഴ്സ നല്ല രൂപത്തിൽ തന്നെ ശ്രമം നടത്തുമെന്നുള്ള കാര്യത്തിൽ എനിക്ക് വലിയ ഉറപ്പുണ്ട് ‘ ഫാബ്രിസിയോ പറഞ്ഞു.

കരിയറിന്റെ ഭൂരിഭാഗം സമയവും ബാഴ്സക്ക് വേണ്ടി ഉഴിഞ്ഞുവെച്ച താരമാണ് ലയണൽ മെസ്സി. മെസ്സിയെ പോലെയൊരു ഇതിഹാസം ഇതുവരെ ബാഴ്സയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇനി ഉണ്ടാകുമോ എന്നുള്ളതും വലിയ സംശയം ഉണ്ടാക്കുന്ന കാര്യമാണ്. ആ മെസ്സിക്ക് അർഹിച്ച ഒരു യാത്രയയപ്പ് കരിയറിന്റെ അവസാനത്തിൽ ബാഴ്സക്ക് തങ്ങളുടെ ജേഴ്സിയിൽ നൽകാൻ കഴിഞ്ഞാൽ അത് വലിയൊരു കാര്യമായിരിക്കും.

Rate this post